ADVERTISEMENT

എൽഡിസി പരീക്ഷയ്ക്ക് പിഎസ്‌സി മുൻപു ചോദിച്ചിട്ടുള്ള ചില ‘മാത്‌സ് & മെന്റൽ എബിലിറ്റി’ ചോദ്യങ്ങൾ വച്ച് ഒരു മോഡൽ ടെസ്റ്റ് ആയാലോ ?

1.കടയിൽ സോപ്പുകൾ അടുക്കിവച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25, അതിനു മുകളിലത്തെ വരിയിൽ 23, അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലെത്തി വരിയിൽ ഒരു സോപ്പ് മാത്രമെങ്കിൽ ആകെ എത്ര വരികളുണ്ട് ?  

A)15  B)13  C)25  D)12

2. അഞ്ചു സംഖ്യകൾ– 6,12,18,x,24. ഇവയുടെ ശരാശരി 16 ആണെങ്കിൽ ‘x’ന്റെ വില എത്ര ? 

A)19  B)18 C)20 D) 21

3.  ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര ? 

A)18 B)16 C)14 D) 20

4.'CRICKET' എന്നത് '3189311520' എഴുതിയാൽ 'FOOTBALL' എന്നത് എങ്ങനെ എഴുതാം ?  

A) 6141419212112  B) 6151519212112  C) 6141420212112 D) 6151520211212

  

5.  ഒറ്റയാനെ കണ്ടെത്തുക– 8, 27, 64, 100, 125, 216, 343  

A) 27 B)125 C)100 D)343

6.  2024 ഫെബ്രുവരി 1 ശനി ആണെങ്കിൽ മാർച്ച് 1 ഏതു ദിവസം ?    

A) ഞായർ B) തിങ്കൾ C) ശനി    D) വെള്ളി  

7.  രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ ഗുണനഫലം 14. സംഖ്യയോട് 45 കൂട്ടിയാൽ അക്കങ്ങൾ തിരിഞ്ഞുവരും. സംഖ്യ ഏത് ?  

A) 72 B) 27 C) 59 D) 14

8.  P2C, R4E, T6G, ........   

A) V8I B) U7H C) U8I D) V7I

9.  A, Bയുടെ സഹോദരനാണ്. C, Dയുടെ അച്ഛനാണ്. E, B യുടെ അമ്മയാണ്. Aയും Dയും  സഹോദരന്മാരാണ്. Eക്ക് C യുമായുള്ള  ബന്ധമെന്ത് ?  

A) ഭാര്യ B) ഭർത്താവ്    C) സഹോദരി     D) അച്ഛൻ

10.  0.09 / 0.003  = ?   

A)30 B) 0.3 C) 3 D) 300

ഉത്തരങ്ങൾ: 1.B, 2.C, 3.B, 4.D, 5.C, 6.A, 7.B, 8.A, 9.A, 10.A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com