sections
MORE

ഉയരെ പറക്കാം! മികച്ച കോഴ്സുകളുമായി നെഹ്‌റു കോളജ് ഓഫ് എയറോനോട്ടിക്‌സ്

Nehru-College-of-Aeronautics1
SHARE

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ഇന്ത്യയില്‍ ധൃതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലകളിലൊന്നാണു സിവില്‍ വ്യോമയാനം. ആഭ്യന്തര സിവില്‍ വ്യോമയാന വിപണിയിൽ ലോകത്തിലെ തന്നെ ഏറ്റവും  വലിയ മൂന്നാമത്തെ ശക്തിയായി ഇന്ത്യ നിലകൊള്ളുന്നു എന്നത് നമ്മുടെ രാജ്യ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. എയര്‍ പാസഞ്ചര്‍ വിപണിയിലും 2024 ഓടു കൂടി യുകെ യെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാം ശക്തിയായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മെയിന്റനന്‍സ് എന്‍ജിനീയര്‍, ക്യാബിന്‍ ക്രൂ, ഗ്രൗണ്ട് ഓപ്പറേഷന്‍ സ്റ്റാഫ്, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നീ തലത്തിലേക്കുള്ള ജീവനക്കാരുടെ ആവശ്യകതയും  വർദ്ധിച്ചു വരികയാണ്. ഇത്തരത്തിലുള്ള  തൊഴിൽ മേഖലകളിലേക്ക് വിദ്യാർത്ഥികളെ വാർത്തെടുത്ത്, രാജ്യപുരോഗതിയിൽ ഭാഗമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  നെഹ്‌റു കോളജ് ഓഫ് എയറോനോട്ടിക്‌സ് & അപ്ലൈഡ് സയന്‍സിലെ ബിരുദ കോഴ്സുകളും, ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിച്ചിട്ടുള്ളത്.

എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, എയര്‍ലൈന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, എയര്‍ലൈന്‍ മാനേജര്‍, ടേണ്‍ എറൗണ്ട് മാനേജര്‍, ഫ്‌ളൈറ്റ് ഡെസ്പാച്ചര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സൂപ്പര്‍വൈസര്‍, എയര്‍ലൈന്‍ റിസര്‍വേഷന്‍ ആന്‍ഡ് ടിക്കറ്റിങ് സ്റ്റാഫ്, എയര്‍ കാര്‍ഗോ സൂപ്പര്‍വൈസര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സൂപ്പര്‍വൈസര്‍, എയര്‍വര്‍ത്തിനെസ്സ് ഓഫീസര്‍, എയറോനോട്ടിക്കല്‍ ഇന്‍സ്ട്രക്ടര്‍, ക്വാളിറ്റി ഓഡിറ്റര്‍, മാനേജര്‍, എന്‍ഡിറ്റി എന്‍ജിനീയര്‍, ടെക്‌നിക്കല്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ തുടങ്ങിയ മറ്റനവധി തൊഴിലവസരങ്ങളും വ്യോമയാന വ്യവസായ മേഖലയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു.

1968ല്‍ കോയമ്പത്തൂരില്‍ സ്ഥാപീകൃതമായ നെഹ്‌റു കോളജ് ഓഫ് എയറോനോട്ടിക്‌സ് & അപ്ലൈഡ് സയന്‍സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍(എഎംഇ) ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചുകൊണ്ടാണ് ഞങ്ങളുടെ അക്കാദമിക്ക് ജൈത്രയാത്രയില്‍ സുപ്രധാന ചുവടുകള്‍ വച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയോടെ തുടരുന്ന ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം രണ്ടര വര്‍ഷമാണ്.

Nehru-College-of-Aeronautics2

എയ്റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച നെഹ്റു ഗ്രൂപ്പിന്റെ അഭിമാന സ്ഥാപനമാണ് കേരളത്തിലെ, ഒറ്റപ്പാലം ലക്കിടി ക്യാമ്പസ്സിലെ ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജി. എയ്റോനോട്ടിക്കൽ എൻജിനീയറിങ് എന്ന പഠന ശാഖ 2008-ൽ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയ ഈ കലാലയത്തിൽ ബൊംബാർഡിയാർ ലിയർ ജെറ്റ്, എർകൂപ്പ്, സെസ്നാ എന്നിങ്ങനെ മൂന്ന് എയർക്രാഫ്റ്റുകൾ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നു. എയർഫ്രെയിo ലാബോറട്ടറിയും, എയറോ എഞ്ചിൻസ് മെയിന്റനൻസ് ലാബും ഒരുക്കിയിട്ടുള്ളത് വ്യത്യസ്ഥമായ രീതിയിൽ പഠനാവശ്യങ്ങൾക്കുതകുന്ന മാതൃകയിലാണ്. വിജയകരമായി എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയായവർക്ക് വ്യോമസേനയിലും നാവിക സേനയിലും അനേകം അവസരങ്ങൾ ലഭ്യമാണ്. സോണോ വിഷൻ, ഹണിവെൽ, അറ്റ്കിൻസ്, ക്യാപ് ജെമിനി, ക്യാഡെസ് എന്നിങ്ങനെ അനവധി കമ്പനികളിൽ ഉന്നത പദവി അലങ്കരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പഠന മേഖലയാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ്.

കരിക്കുലത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ പ്രായോഗികതയില്‍ ഊന്നിയ കോഴ്‌സാണ് എഎംഇ പഠനശാഖ. എയറോപ്ലെയിനുകളുടെ അറ്റകുറ്റപണിക്കും സര്‍ട്ടിഫിക്കേഷനും പ്രാധാന്യം നല്‍കുന്ന തൊഴിലധിഷ്ഠിത പഠനമേഖലയാണിത്.  വിജയിക്കുവാൻ കുറഞ്ഞത് 90% ഹാജരും 75% മാർക്കും ആവശ്യമായ ഈ കോഴ്സിന്റെ കർശന നിയന്ത്രണം കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA). ഡി.ജി.സി.എ യുടെ വ്യവസ്ഥയ്ക്കനുസൃതമായി 30% പ്രായോഗിക ക്ലാസ്സുകളും എയ്റോപ്ലെയിനുകളുടെ നേരിട്ടുള്ള പരിസ്ഥിതിയിലാണ് നടത്തി വരുന്നത്. 

Nehru-College-of-Aeronautics3

കാരക്കുടിയിലെ അളഗപ്പ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്താരംഭിച്ച എയറോനോട്ടിക്കല്‍ സയന്‍സിലെയും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സയന്‍സിലെയും ത്രിവൽസര ബിഎസ്‌സി പ്രോഗ്രാമുകളും എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ എംബിഎ കോഴ്‌സുമാണ് സ്ഥാപനത്തിന്റെ മറ്റു സവിശേഷതകള്‍. ഏവിയേഷനില്‍ ഏറ്റവും ആവശ്യകതയുള്ള ഈ ബിഎസ്‌സി പ്രോഗ്രാമുകള്‍ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികള്‍ക്കുവേണ്ടിയാണ് ഒരുക്കിയിട്ടുള്ളത്.   

പൈലറ്റ് പരിശീലനത്തിനും ടെക്‌നിക്കല്‍ ഡോക്യുമെന്റേഷന്‍ വ്യവസായത്തിനും ഉതകുന്ന രീതിയില്‍ പ്രത്യേകമായി തയ്യാറാക്കിയതാണ് ഈ പഠനമേഖലകൾ. മൂല്യവര്‍ദ്ധിത എന്‍ഡിറ്റി കോഴ്‌സുകളും ഈ കോഴ്‌സുകള്‍ക്കൊപ്പം നല്‍കുന്നുണ്ട്. എയറോസ്‌പേസ്/എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍ എംഎസ് ചെയ്യാനുള്ള അപൂര്‍വ അവസരവും ഈ കോഴ്‌സുകള്‍ ഒരുക്കുന്നു. ബിരുദധാരികള്‍ക്ക് ആര്‍ടിആര്‍ ലൈസന്‍സിന് അപേക്ഷിച്ച് എയര്‍ ട്രാഫിക്ക് കണ്‍ട്രോളറാകുവാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബിഎസ്‌സി എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് സയന്‍സ് ബിരുദം പൂർത്തിയാക്കി ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലനം നേടിയവര്‍ക്ക് എഎംഇ ലൈസന്‍സിന് അപേക്ഷിക്കുവാനുള്ള  യോഗ്യതയുമുണ്ട്. 

എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ ബിബിഎ ഇന്നുള്ള കോഴ്‌സുകളില്‍ അപൂര്‍വമായ ഒന്നാണ്. ചുരുക്കം ചില  സ്ഥാപനങ്ങളില്‍ മാത്രമുള്ള ഈ കോഴ്‌സിൽ പഠനം പൂര്‍ത്തിയാക്കുവന്നവരുടെ എണ്ണവും  വളരെ കുറവാണ്. നെഹ്‌റു കോളജിലെ ബിബിഎ എയര്‍ലൈന്‍ & എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിദ്യാർഥികള്‍ക്കു മോണ്‍ട്രിയാല്‍ കാനഡയിലെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) അംഗീകരിച്ച എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസിലുള്ള അയാട്ട സര്‍ട്ടിഫിക്കറ്റ് പോലുള്ള മൂല്യവര്‍ദ്ധിത കോഴ്‌സുകളും നല്‍കുന്നുണ്ട്. ഉന്നത സ്‌പെഷ്യലൈസേഷന്‍ വിഷയങ്ങളായ അമാഡിയസ് എയര്‍ ടിക്കറ്റിങ് ബുക്കിങ് സോഫ്ട്‌വെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഡെയ്ഞ്ചറസ് ഗുഡ്‌സ് റഗുലേഷന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഏവിയേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് എമര്‍ജന്‍സി റെസ്‌ക്യൂ ഓപ്പറേഷന്‍ ട്രെയിനിങ്ങ് തുടങ്ങിയവയും ഇവിടെ പഠിപ്പിക്കുന്നു. 

MAT/ TANCET / CAT സ്‌കോറുള്ള ബിരുദധാരിയായ വിദ്യാർഥികള്‍ക്ക് എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിലെ ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. ദക്ഷിണേന്ത്യയിലെ തന്നെ ചുരുക്കം സ്ഥാപനങ്ങളില്‍ മാത്രമേ ഈ കോഴ്‌സ് നല്‍കുന്നുള്ളൂ. മോണ്‍ട്രിയാല്‍ കാനഡയിലെ അയാട്ട-ട്രെയിനിങ് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരമുള്ള അയാട്ട-യുഎഫ്ടിഎ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് നെഹ്‌റു കോളജ്.  

മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി കോളജുമായി സഹകരിച്ച് ത്രിവൽസര എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്‌നോളജി കോഴ്‌സും സ്ഥാപനം അടുത്തിടെ ആരംഭിച്ചിരുന്നു. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്ടി ഏജന്‍സി പരിശീലനത്തോടെ ഒരു രാജ്യാന്തര ഡിപ്ലോമ യോഗ്യത നേടുവാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർഥികള്‍ക്കു ലഭിക്കുന്നത്. ത്രിവൽസര ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി പഠിച്ചു ബിടെക്ക് നേടുന്നതിനുള്ള സംവിധാനവുമുണ്ട്, വളർന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയിൽ, അതിനുതകുന്ന രീതിയിൽ നിങ്ങളെ വാർത്തെടുക്കുവാൻ, പരിചയ സമ്പന്നതയുടെ അൻപത്തിയൊന്നാം വർഷം ആഘോഷിക്കുന്ന നെഹ്റു ഗ്രൂപ്പ് നിങ്ങളോടൊപ്പമുണ്ടാകും. 

തമിഴ്നാട് ക്യാംപസ് – +91 9600331152 , + 91 8870005337

കേരള ക്യാംപസ് –+91 9605771555, +91 7510331777 

http://nehrucollegesonline.com/2020/kerala/aeronautical/

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA