ADVERTISEMENT

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2, അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ഫിഷറീസ് എക്സ്റ്റെൻഷൻ ഒാഫിസർ, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ 35 തസ്തികകളിൽ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഒാഗസ്റ്റ് ആദ്യം വിജ്ഞാപനങ്ങൾ പുറത്തിറക്കും. ജനറൽ റിക്രൂട്മെന്റിനൊപ്പം എൻസിഎ നിയമനങ്ങളിലേക്കുള്ള വിജ്ഞാപനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ജനുവരി 15ന് ഏഴും മേയ് 20നു രണ്ടും തസ്തികകളിലായി ഈ വർഷം ഇതുവരെ ഒൻപതു വിജ്ഞാപനങ്ങൾ മാത്രമാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്.  കഴിഞ്ഞ വർഷം 633 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. വിജ്ഞാപനങ്ങൾ വൈകുന്നതിനെതിരെ തൊഴിൽവീഥി ജൂലൈ 4 ലക്കത്തിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. ഒാഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന പ്രധാന വിജ്ഞാപനങ്ങൾ ചുവടെ. 

∙ജനറൽ (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രഫസർ ഇൻ ഫാമിലി മെഡിസിൻ, കാർഡിയോളജി, നെഫ്രോളജി, റീപ്രൊഡക്ടീവ് മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, ഒാർത്തോപീഡിക്സ്, അസിസ്റ്റന്റ് പ്രഫസർ ഇൻ മലയാളം (തസ്തികമാറ്റം മുഖേന, നേരിട്ടുള്ള നിയമനത്തിന്റെ അഭാവത്തിൽ), സംസ്കൃതം (തസ്തികമാറ്റം മുഖേന, നേരിട്ടുള്ള നിയമനത്തിന്റെ അഭാവത്തിൽ), സോഷ്യൽ സ്റ്റഡീസ് (തസ്തികമാറ്റം മുഖേന, നേരിട്ടുള്ള നിയമനത്തിന്റെ അഭാവത്തിൽ), മാത്തമാറ്റിക്സ് (തസ്തികമാറ്റം മുഖേന, നേരിട്ടുള്ള നിയമനത്തിന്റെ അഭാവത്തിൽ), അഗ്രോണമിസ്റ്റ്, സയന്റിഫിക് ഒാഫിസർ (ബയോളജി), സയന്റിഫിക് ഒാഫിസർ (ഫിസിക്സ്), സയന്റിഫിക് ഒാഫിസർ (കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റെൻഷൻ ഒാഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, മെഡിക്കൽ സോഷ്യൽ വർക്കർ, റീജനൽ മാനേജർ, ഫിനാൻസ് മാനേജർ ഗ്രേഡ്– 1, ഫിനാൻസ് മാനേജർ ഗ്രേഡ്–2, അഗ്രികൾചറൽ ഡവലപ്മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി, മേട്രൻ (ഫീമെയിൽ), കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്– 2, ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ (ഡ്രൈവർ– ട്രെയിനി), ഒാവർസിയർ ഗ്രേഡ്– 3/വർക് സൂപ്രണ്ട് ഗ്രേഡ്– 2, സെയിൽസ് അസിസ്റ്റന്റ്.

∙ജനറൽ (ജില്ലാതലം)

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്–2.

∙എൻസിഎ (സംസ്ഥാനതലം)

അക്കൗണ്ട്സ് ഒാഫിസർ (ഈഴവ), സെക്യൂരിറ്റി ഗാർഡ് (എസ്ടി), ഡ്രൈവർ (ഈഴവ).

∙എൻസിഎ (ജില്ലാതലം)

സിവിൽ എക്സൈസ് ഒാഫിസർ (എസ്‌സിസിസി)

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്‌റ്റന്റ്: മുൻ വിജ്ഞാപനം 2011 ൽ

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്– 2 തസ്തികയുടെ മുൻ വിജ്ഞാപനം വന്നിട്ട് 9 വർഷം. 29–07–2011ലാണ് ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സിനോടു കൂടിയ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും നേടിയ ബിരുദമായിരുന്നു അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. 2011ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകൾ 2015ലാണ് പ്രസിദ്ധീകരിച്ചത്. മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 479 പേർക്ക് നിയമന ശുപാർശ ലഭിച്ചു.  ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിലായിരുന്നു– 70. ഏറ്റവും കുറവ് ശുപാർശ കൊല്ലം ജില്ലയിൽ– 12. മറ്റു ജില്ലകളിലെ നിയമന ശുപാർശ ഇനി പറയുന്നു. തിരുവനന്തപുരം– 53, പത്തനംതിട്ട– 33, ആലപ്പുഴ– 22, കോട്ടയം– 22, ഇടുക്കി– 33, എറണാകുളം– 25, തൃശൂർ– 39, പാലക്കാട്– 54, കോഴിക്കോട്– 21, വയനാട്– 26, കണ്ണൂർ– 39, കാസർകോട്– 30.   

English Summary : Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com