sections
MORE

കോവിഡിനു ശേഷം ഓട്ടമൊബീൽ മേഖലയിലെ തൊഴിൽ സാധ്യതകളെങ്ങനെ?

automobile-industry-job-design
SHARE

എൻജിനീയറിങ്ങിനു പോകണമെന്നു വീട്ടിൽ പറയുന്നു. എനിക്കു പ്രത്യേകിച്ചു താൽപര്യമൊന്നുമില്ല. എന്നാൽ വണ്ടികളോടു നല്ല ക്രേസാണ്. ഓട്ടമൊബീൽ എൻജിനീയറിങ് പഠിച്ചാൽ ഗുണമുണ്ടോ ? – ഈയിടെ ഒരു പ്ലസ് ടു വിദ്യാർഥിയുടെ ചോദ്യം. 

മുൻപേ തന്നെ ചെറിയ എൻജിൻ ട്രബിൾ. കോവിഡ് വന്നതോടെ ബ്രേക്ഡൗണും. എങ്കിലും ഓട്ടമൊബീൽ മേഖലയെ കട്ടപ്പുറത്താക്കാൻ നോക്കേണ്ടെന്നാണു കഴിഞ്ഞമാസത്തെ വാഹനവിൽപന കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടുപോകുക തന്നെ ചെയ്യും. വാഹന മോഡലുകൾ ഇടയ്ക്കിടെ മാറുന്നതുപോലെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കുകയും വേണം, ടെക്നോളജി മുതൽ സെയിൽസ് വരെ എല്ലാ രംഗത്തും. 

automobile-industry-job-assembly-line

ടെക്നോളജി

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ എൻജിനീയറിങ് ബ്രാഞ്ചുകളിലുള്ളവരുടെ കോർ മേഖലയായിരുന്നു ഓട്ടമൊബീൽ മേഖല ഇതുവരെ. എന്നാൽ വൈകാതെ സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും മറ്റും കൂടുതൽ അവസരങ്ങൾ വരും. ഇലക്ട്രിക്, കണക്ടഡ്, ഓട്ടണമസ് കാറുകളുടെ കാലമാണു വരാൻ പോകുന്നത് എന്നതുതന്നെ കാരണം. കോവിഡ് മാന്ദ്യം മൂലം അൽപം മാറ്റത്തിന് അൽപം കാലതാമസമുണ്ടായേക്കുമെങ്കിലും മുന്നോട്ടുള്ള പോക്ക് ആ ദിശയിലാണ്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നീ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ള എൻജിനീയർമാർക്കു കൂടുതൽ ജോലിസാധ്യതയുണ്ടാകും. അതിനാൽ ഇത്തരം സ്കില്ലുകൾ മെച്ചപ്പെടുത്തുക. ഈ അപ്സ്കില്ലിങ്ങിനു വാഹനമേഖലയിൽ പ്രവേശനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും.

മാർക്കറ്റിങ്

കോവിഡ് അനന്തര വിപണിയിൽ കസ്റ്റമർ ബേസ് ഉറപ്പിച്ചു നിർത്തുകയെന്നതാകും വാഹന നിർമാതാക്കൾക്കും ഡീലർമാർക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഡേറ്റ അധിഷ്ഠിതമായ ഡിജിറ്റൽ മാർക്കറ്റിങ്, വെർച്വൽ സ്റ്റോറുകൾ എന്നിവയൊക്കെ വരുംകാലത്തിന്റെ പ്രത്യേകതകളായിരിക്കും. ഇപ്പോൾ തന്നെ ഇതിനുള്ള ശ്രമങ്ങൾ പലരും തുടങ്ങിക്കഴിഞ്ഞു. അനലിസ്റ്റുകൾ, മാർക്കറ്റിങ് മാനേജർമാർ തുടങ്ങി നോൺ ടെക്നിക്കൽ രംഗത്തുള്ളവർക്കു വലിയ പ്രാമുഖ്യം വരും.‌ ഡേറ്റ സയൻസിനും വലിയ റോളുണ്ടാകും.

automobile-industry-job-opportunities

പഠനം, ജോലി

കോവിഡിനെത്തുടർന്നുള്ള തൊഴിൽമേഖല പുനഃസംവിധാനം ചെയ്യുമ്പോൾ നിലവിലെ ജീവനക്കാരെക്കാൾ സുരക്ഷിതമാണു പുതുതായി ഈ മേഖലയിലേക്കെത്തുന്ന വിദ്യാർഥികളുടെ സ്ഥിതി. പുതിയ കാലത്തിന്റെ മാറ്റങ്ങളോടു പെട്ടെന്ന് ഇണങ്ങാൻ പുതുതലമുറയ്ക്കു കഴിയുമെന്നതു തന്നെ കാരണം. കമ്പനികൾ വർക്ക്ഫോഴ്സിന്റെ വലുപ്പം കുറച്ചാലും ഫ്രഷേഴ്സിനും ഇന്റേൺസിനുമുള്ള അവസരങ്ങൾ നിലനിൽക്കും. അതിനാൽ, ഏതു മേഖലയിൽ പഠിക്കുമ്പോഴും ആ രംഗത്തു ഭാവിയിലുണ്ടാകുന്ന ‘സ്മാർട്’ സാധ്യതകൾക്കിണങ്ങുന്ന ഇലക്ടീവ് വിഷയങ്ങളും ഓൺലൈൻ കോഴ്സുകളും തിരഞ്ഞെടുക്കുക പ്രധാനം. 

s-narayanan-quest-global-kerala
എസ്. നാരായണൻ

ഇന്നത്തെ വാഹനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് മൈക്രോപ്രോസസറുകളും ചിപ്സെറ്റുകളുമൊക്കെ വഴിയാണ്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ, ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യം വേണം. ഓൺലൈൻ കോഴ്സുകൾ വഴിയും മറ്റും അതു സ്വായത്തമാക്കുകയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്. 


-എസ്. നാരായണൻ, തിരുവനന്തപുരം സെന്റർ മേധാവി ക്വസ്റ്റ് ഗ്ലോബൽ 

English Summary : Job opportunities in Indian Auto Industry post-COVIDtimes

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA