തുറക്കുന്ന പുതിയ വാതിലുകൾ, ഡ്രോണിലേറി എത്തുന്ന തൊഴിലവസരങ്ങൾ

drone
SHARE

ഇനി ആകാശത്തുനിന്ന് ഭക്ഷണമെത്തും! അമ്പരക്കേണ്ട, സംഗതി സത്യമാണ്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി 13 കമ്പനികൾക്കു ഡ്രോൺ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കാൻ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അനുമതി നൽകി. 

പരീക്ഷണാടിസ്ഥാനത്തിലാണ് സംഗതി തുടങ്ങുന്നതെങ്കിലും താമസിയാതെ ഭക്ഷണസാധനങ്ങളുമായി ഡ്രോണുകൾ പറക്കുന്നതു കാണാം. ഭക്ഷണം മാത്രമല്ല, മറ്റു സാധനങ്ങളും ഡ്രോൺ വഴിയെത്താം. ഇതോടെ പുതിയ തൊഴിൽ മേഖലയും തുറക്കുകയാണ്. ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി മേഖലകളിൽ ഡ്രോൺ ഉപയോഗം ഇപ്പോൾത്തന്നെ സാധാരണമാണ്. അടുത്ത 8 വർഷത്തിനുള്ളിൽ ജോലികളിൽ 50 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്ന് പഠനങ്ങളുണ്ട്. ഡ്രോൺ ‘വഴിയെത്തുന്ന’ പ്രധാന ജോലികൾ ഏതൊക്കെയാണെന്നു നോക്കാം.

പറത്താം, ഡ്രോൺ

താഴെനിന്നു ഡ്രോൺ നിയന്ത്രിക്കുന്നയാളെയും പൈലറ്റ് എന്നാണു വിളിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ചവർക്കു മാത്രമേ ഡ്രോണുകൾ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കൂ. ഒന്നോ രണ്ടോ ആഴ്ച നീളുന്ന ഡ്രോൺ പൈലറ്റ് ട്രെയിനിങ് കോഴ്സുകൾ ചില സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

നിർമിക്കാം, ഡ്രോൺ

ഡ്രോൺ നിർമാണരംഗത്ത് ഇന്ത്യയിൽ രൂപം കൊണ്ട പല സ്റ്റാർട്ടപ്പുകളും ഇന്നു വൻകിട കമ്പനികളാണ്. ഡ്രോണുകൾ ഏറ്റവും കൂടുതൽ തൊഴിലുകൾ നേടിത്തരുന്നതും നിർമാണ രംഗത്താണ്. ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, റൊബോട്ടിക്സ് എന്നിവ പഠിച്ചവർക്കാണു സാധ്യത. 

വിൽക്കാം, ഡ്രോൺ

വിപണനരംഗത്തും സാധ്യതകളുണ്ട്. കൈപ്പത്തിയുടെ വലിപ്പം മുതൽ 40 മീറ്റർ വരെയുള്ള ഡ്രോണുകൾ വിപണിയിലുണ്ട്. മാർക്കറ്റിങ്ങിൽ താൽപര്യമുള്ളവർക്കു സ്റ്റാർട്ടപ്പുകൾ തുടങ്ങുകയോ ഇത്തരം കമ്പനികളിൽ ജോലി നേടുകയോ ചെയ്യാം.

പണിയാം, ഡ്രോൺ

മെയിന്റനൻസ് രംഗത്തും സാധ്യതകളുണ്ടാകും. വാഹന അറ്റകുറ്റപ്പണിയേക്കാൾ വൈദഗ്ധ്യവും വേണം. ഇലക്ട്രോണിക്സ്, ഏയ്റോനോട്ടിക്കൽ രംഗത്തെ അറിവുകൾ പ്രയോഗിക്കേണ്ടിവരും. നിലവിൽ യുഎസിലുള്ളതുപോലെയുള്ള ഡ്രോൺ ടെക്നോളജി കോഴ്സുകൾ ഇവിടെയും വ്യാപകമാകും. 

English Summary: Build a Career in the Drone Industry

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA