ലാഭകരം ഈ സംരംഭം; പ്രതിമാസം 96,000 വരെ ആദായം നേടാം

money
SHARE

ഭക്ഷിക്കാൻ പാകത്തിൽ തയാറാക്കിയ വിഭവങ്ങൾക്കു വലിയ ഡിമാൻഡുണ്ടിപ്പോൾ. ആവശ്യത്തിനും താൽപര്യത്തിനുമനുസരിച്ച് ഓരോ വിഭവം പ്രത്യേകമായി വാങ്ങി ഉപയോഗിക്കുന്നവർ ധാരാളം. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളിൽ, പാചകത്തിന് ആവശ്യത്തിനു സമയം ലഭിക്കാത്ത സാഹചര്യവും ഇത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കു സഹായകമാണ്. 

പ്രവർത്തനരീതി 

ലാഭകരമായും വലിയ അധ്വാനമില്ലാതെയും നടത്താവുന്നൊരു സമാന സംരംഭമാണ് കറി ഷോപ്പുകൾ. കറികൾ മാത്രമല്ല, അച്ചാറുകളെയും ഇക്കൂട്ടത്തിൽപ്പെടുത്താം. വിവിധ വെജിറ്റബിൾ കറികൾ, അവിയൽ, തോരൻ, പല വെറൈറ്റി കോഴിക്കറികൾ, മട്ടൻ കറികൾ, ബീഫ് കറികൾ, പന്നിയിറച്ചിക്കറി, മത്സ്യം, ചെമ്മീൻ, കൂന്തൽ, ഞണ്ട് തുടങ്ങിയ കറികൾക്കൊക്കെ ആവശ്യക്കാർ ധാരാളമുണ്ട്. ചൂടാറാതെ വിതരണം ചെയ്യാൻ കഴിഞ്ഞാൽ ആവശ്യക്കാർ വർധിക്കും. സാധിക്കുമെങ്കിൽ ബിരിയാണി, ചപ്പാത്തി, പൊറോട്ട, നെയ്ച്ചോറ് തുടങ്ങിയവയും വിൽക്കാം.  

ജനപ്പാർപ്പുള്ള പ്രദേശം കണ്ടെത്തി ഷോപ്പ് സജ്ജീകരിക്കുകയാണ് ആദ്യപടി. ഗ്ലാസ് മൂടിയ ഓവൻ വാങ്ങി സ്ഥാപിക്കുക. കറികൾ മറ്റൊരിടത്ത് ഉണ്ടാക്കിയെടുക്കാം. ഹോം മെയ്ഡ് സപ്ലെയേഴ്സിൽനിന്നു വാങ്ങിയും വിപണനം ചെയ്യാം. 

വിപണി 

നേരിട്ടു വിൽക്കുന്ന രീതി സ്വീകരിക്കുന്നവർ ധാരാളമുണ്ട്. കടകളിൽ വിതരണം ചെയ്യുന്നവരുമുണ്ട്. രുചിയും മേൻമയുമാണ് ഈ ഉൽപന്നത്തിന്റെ നിലനിൽപ് തീരുമാനിക്കുന്നതെന്ന് എപ്പോഴും ഓർമയുണ്ടാകണം. നല്ല അഭിപ്രായമുണ്ടാക്കിയെടുത്താൽ വിപണിയിൽ വളരാൻ പ്രയാസമുണ്ടാവില്ല. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമുള്ള ആവശ്യക്കാരെ മനസ്സിൽ കണ്ട് രണ്ടുതരം വിഭവങ്ങളും ലഭ്യമാക്കാനും കഴിയണം. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം; 200 ചതുരശ്ര അടി, വൃത്തിയുള്ളത് 

∙മെഷിനറികൾ/ഉപകരണങ്ങൾ: ഓവൻ ഘടിപ്പിച്ച ഗ്ലാസ് കവർ ചെയ്ത ഷോ കൗണ്ടറുകൾ, സ്റ്റീൽ ട്രേകൾ, വേയിങ് ബാലൻസ്, പേപ്പർ, കവർ സീലിങ് മെഷിൻ, പാത്രങ്ങൾ തുടങ്ങിയവ: 90,000.00 

ആവർത്തന നിക്ഷേപം 

∙ഒരു ദിവസത്തെ കറിയുടെ സ്റ്റോക്ക്: 6,000.00 

∙രണ്ടു പേർക്കു കൂലി: 800.00 

∙വൈദ്യുതി, പായ്ക്കിങ് സാമഗ്രിൾ തുടങ്ങയവ: 500.00 

∙തേയ്മാനം, കയറ്റിറക്ക് തുടങ്ങിയവ: 500.00 

ആകെ: 7,800.00 

ആകെ നിഷേപം: 97,800.00 

പ്രതിമാസ അറ്റാദായം 

∙ഒരു ദിവസത്തെ കറിവിൽപനയിലെ വരുമാനം: 11,000.00 

∙ഒരു ദിവസത്തെ ലാഭം: 11,000–7,800=3,200.00 

∙പ്രതിമാസ അറ്റാദായം: 96,000.00

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Curry Shop Business Idea

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA