വീടിനോടു ചേർന്നു തുടങ്ങാം ഈ സംരംഭം; പ്രതിമാസം 62,500 വരെ ലാഭം നേടാം

cash
SHARE

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പോഷകസമൃദ്ധമായ ഭക്ഷണമാണു റാഗി പൗഡർ. അതു മുളപ്പിച്ച് പൊടിച്ച് പായ്ക്ക് ചെയ്താൽ രോഗനിവാരണത്തിന് അത്യുത്തമമാണ്. ഇത്തരം ഉൽപന്നങ്ങൾക്കു വിപണിയിൽ വലിയ ഡിമാൻഡുണ്ട്. പ്രമേഹ രോഗികൾക്ക് ഏറെ യോജിച്ച ഭക്ഷണമെന്ന നിലയിൽ ആവശ്യക്കാർ ഏറെയുണ്ട്. 

നിർമാണരീതി 

വീടിനോടു ചേർന്നോ വീടിന്റെ ഭാഗമായോതന്നെ ഈ സംരംഭം ആരംഭിക്കാൻ കഴിയും. സ്ഥിരമായി ഒരു ചെറിയ ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം ലളിതമായി ചെയ്യാവുന്നതേയുള്ളൂ. റാഗി മുളപ്പിക്കുക, ഡ്രയറിൽ ഉണക്കുക, ഫ്ലോർ മില്ലിൽ കൊടുത്തു പൊടിപ്പിക്കുക, ചൂടാറിക്കഴിയുമ്പോൾ പായ്ക്കറ്റിലാക്കി വിൽക്കുക എന്നതാണു നിർമാണരീതി. പ്രിസർവേറ്റീവുകൾ, കളർ എന്നിവ ചേർക്കാതിരിക്കാം. നന്നായി ഉണങ്ങിയാൽ കേടുകൂടാതെ 3 മാസം വരെ ഇത്തരം ഉൽപന്നങ്ങൾ വിൽക്കാൻ കഴിയും. 

പൊതുവിപണിയിൽനിന്നു നല്ലയിനം റാഗി വാങ്ങുക, 8 മണിക്കൂർ കുതിർക്കുക, പുറത്തെടുത്ത് 8 മണിക്കൂർകൂടി വയ്ക്കുക. അപ്പോഴേക്കു റാഗി മുളച്ചുകഴിഞ്ഞിട്ടുണ്ടാകും. ഡ്രയറിലും റോസ്റ്ററിലും ഇട്ടോ വെയിലത്തുവച്ചോ നന്നായി ഉണക്കുക. ജലാംശം പൂർണമായി വറ്റിയ ശേഷം ഫ്ലോർ മില്ലിൽ കൊണ്ടുപോയി പൊടിപ്പിക്കുക. ആവശ്യമെങ്കിൽ പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ പൊടി ചേർത്തു മിക്സ് ചെയ്യുക. നന്നായി ചൂടാറിക്കഴിയുമ്പോൾ പായ്ക്കറ്റിലാക്കി വിൽക്കുക. 

വിപണി 

സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, മെഡിക്കൽ ഷോപ്പുകൾ, ആയുർവേദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ഉൽപന്നം വിൽക്കാൻ സാധ്യതയുണ്ട്. ബേബി ഫുഡ് എന്ന നിലയിലും പ്രമേഹം, രക്തസമ്മർദം എന്നീ അസുഖങ്ങളുള്ളവർക്കും ഉപയോഗപ്പെടുന്നതാണ്. വിതരണക്കാരെ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടി, വൃത്തിയുള്ളത് 

മെഷിനറികൾ 

∙ഡ്രയർ/റോസ്റ്റർ: 40,000.00 

∙വേയിങ് ബാലൻസ്, സീലിങ് മെഷിൻ: 10,000.00 

ആകെ: 50,000.00 

ആവർത്തന നിക്ഷേപം 

∙10 ദിവസത്തേക്കു 35 രൂപ നിരക്കിൽ 100 കിലോ വീതം റാഗി പൗഡർ: 35,000

∙രണ്ടു പേർക്കു കൂലി (400 രൂപ നിരക്കിൽ): 8,000 

∙പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ: 3,000 

∙പായ്ക്കിങ് സാമഗ്രികൾ, ഇന്ധനം തുടങ്ങിയവ: 2,000

∙വാടക, പലിശ, തേയ്മാനം, കയറ്റിറക്ക്: 2,000 

ആകെ: 50,000

ആകെ നിക്ഷേപം: 1,00,000.00 

പ്രതിമാസ വരുമാനം 

∙10 ദിവസത്തെ വരുമാനം (150 രൂപ നിരക്കിൽ 50 കിലോ ദിവസേന വിറ്റാൽ): 75,000

∙10 ദിവസത്തെ അറ്റാദായം: 75,000–50,000=25,000 

∙പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം: 2,500x25=62,500

(ഏറ്റവും കുറഞ്ഞ ഉൽപാദനം കണക്കാക്കിയുള്ള വരുമാനമാണിത്) 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Business Scope Of Ragi Powder

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA