ADVERTISEMENT

കോവിഡ്19 പുതിയൊരു തൊഴില്‍ സംസ്‌കാരത്തിനും കൂടിയാണ് കുറഞ്ഞ കാലയളവ് കൊണ്ട് തുടക്കം കുറിച്ചത്. വീട് ഓഫീസാക്കി മാറ്റുന്ന വര്‍ക്ക് ഫ്രം ഹോം ഇതേ വരെയുള്ള നമ്മുടെ തൊഴില്‍ സങ്കല്‍പങ്ങളെ എല്ലാം പൊളിച്ചെഴുതി കൊണ്ടിരിക്കുകയാണ്. 

ജോലി സ്ഥലത്തേക്കുള്ള യാത്ര, ചെലവുകള്‍ തുടങ്ങി പല കാര്യങ്ങളും ഒഴിവാക്കാന്‍ വര്‍ക്ക് ഫ്രം ഹോം പരിപാടി കൊണ്ടാകുമെങ്കിലും പലര്‍ക്കും ഇന്നിതൊരു പേടി സ്വപ്‌നം ആയിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോഴുള്ള നാം പിന്തുടരുന്ന ചില ശീലക്കേടുകളാണ് ഇതിന് കാരണം. ഇവ ഒഴിവാക്കിയാല്‍ ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്ന ഒന്നായി വര്‍ക്ക് ഫ്രം ഹോമിനെ മാറ്റാന്‍ സാധിക്കും. തുടക്കമെന്ന നിലയില്‍ ഇനി പറയുന്ന അഞ്ച് ദുശ്ശീലങ്ങള്‍ മാറ്റാം.

1. ഉണര്‍ന്ന ഉടനെ ലാപ്‌ടോപ് ഓണാക്കുന്നത്

ഉണര്‍ന്നെണീറ്റ ഉടനെ ലാപ്‌ടോപ് എടുത്ത് ജോലി തുടങ്ങുന്നത് വര്‍ക്ക് ഫ്രം ഹോം മടുപ്പുളവാക്കുന്ന ഒരു അനുഭവമാക്കും. ഉറങ്ങുന്നതും ഉണരുന്നതും ജോലിക്കാര്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ടാകുന്നത് ഒട്ടും ആരോഗ്യപ്രദമല്ല. രാവിലെ എണീറ്റാല്‍ നിങ്ങള്‍ക്ക് കുറച്ച് സമയം നല്‍കുക. പുതിയൊരു പ്രഭാതത്തിന്റെ പോസിറ്റീവ് ഊര്‍ജ്ജം ഉള്ളില്‍ നിറയ്ക്കാനും സ്വയം സന്തോഷവാനായ ശേഷം ജോലി തുടങ്ങാനും ശ്രദ്ധിക്കണം.

2. കട്ടിലില്‍ ഇരുന്ന് ജോലി ചെയ്യല്‍

കട്ടിലില്‍ ഇരുന്ന് ലാപ്‌ടോപ്പും മടിയില്‍ വച്ച് ജോലി ചെയ്യുന്നത് നിങ്ങളെ മടിയനാക്കി തീര്‍ക്കും. ഇത് മാനസിക ആരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യത്തെയും ബാധിക്കും. ജോലി ചെയ്യുമ്പോഴെങ്കിലും കട്ടിലില്‍ നിന്ന് അകലം പാലിക്കുക.

3. ലാപ്‌ടോപ്പ് ഷട്ട് ഡൗണ്‍ ചെയ്യാതിരിക്കുക
ജോലിയെല്ലാം തീര്‍ന്നാലും വെറുതേ ലാപ്‌ടോപ്പിനു മുന്നിലിരുന്ന് സമയം കളയരുത്. ചിലര്‍ക്ക് എപ്പോഴും ജോലിയെ കുറിച്ച് ഉത്കണ്ഠയാണ്. അതുകാരണം ജോലി തീര്‍ന്നാലും കംപ്യൂട്ടറും മൊബൈലും നോക്കി ഇരിക്കും. ഇത് നിങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങളെ അകറ്റുകയും ചെയ്യും. 

4. ബ്രേക്ക് എടുക്കാത്ത ജോലി

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്ക് ബ്രേക്ക് എടുക്കേണ്ടതിനെ കുറിച്ച് പലരും മറക്കാറുണ്ട്. അത് ശരിയല്ല. വീട്ടിലായാലും ഓഫീസിലായാലും ഇടയ്ക്കിടെ മനസ്സിന്  വിശ്രമം അനിവാര്യമാണ്. 

5. ഓഫീസ് കാര്യങ്ങളറിയാനുള്ള വ്യഗ്രത
ജോലി സ്ഥലത്ത് ആയിരിക്കുമ്പോള്‍ അവിടെ എന്താണ് നടക്കുന്നത് എന്നതിനെ സംബന്ധിച്ച് നമുക്ക് അറിവുണ്ടാകും. എന്നാല്‍ വീട്ടിലായിരിക്കുമ്പോള്‍ ഫോണും ഇമെയിലുകളും കോണ്‍ഫറന്‍സ് കോളുകളുമൊക്കെയാണ് ഓഫീസ് അനുബന്ധ കാര്യങ്ങള്‍ അറിയാനുള്ള നമ്മുടെ ഉപാധി. അതു കൊണ്ട് എവിടെ പോയാലും ഫോണ്‍ കൂടെ കൊണ്ട് നടക്കാന്‍ തോന്നും. എന്തെങ്കിലും പ്രധാനപ്പെട്ട വിവരം അറിയാതെ പോകും എന്നുള്ള ആശങ്കയാണ് കാരണം. കാര്യങ്ങളൊക്കെ അറിയേണ്ടത് ആവശ്യമാണെങ്കിലും അതിന് സര്‍വനേരവും കണക്ടറ്റഡ് ആയി ഇരിക്കേണ്ട ആവശ്യമില്ല. ഇടയ്‌ക്കൊരു വിശ്രമം ഇക്കാര്യത്തിലും വേണ്ടതാണ്. 


English Summary: 5 Critical Mistakes You Must Avoid During Work From Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com