ADVERTISEMENT

ഉയർന്ന ജീവിതനിലവാരം, ഒട്ടനവധി തൊഴിലവസരങ്ങൾ, സുന്ദരമായ ഭൂപ്രകൃതി. വിദേശത്ത് മെച്ചപ്പെട്ട അവസരങ്ങൾ ആഗ്രഹിക്കുന്നവരുടെ സ്വപ്നഭൂമിയാണ് കാനഡ. എല്ലാറ്റിലുമുപരി അവിടേക്കു കുടിയേറുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അവർക്കു സുന്ദരവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുകയും ചെയ്യുന്നു ഈ നാട്. കാനഡയുടെ ഇപ്പോഴത്തെ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക നയങ്ങളും നിലപാടുകളും അവിടേക്കു കുടിയേറുന്നവർക്കു തീർത്തും അനുകൂലമാണ്. മാത്രമല്ല, അമേരിക്ക കുടിയേറ്റനിയമങ്ങൾ കൂടുതൽ കർശനമാക്കിയ പശ്ചാത്തലത്തിൽ വിദേശത്തേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവരുടെയും വിദേശത്തു പഠിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും പ്രിയപ്പെട്ട രാജ്യമായി കാനഡ മാറിക്കഴിഞ്ഞു. 

കാനഡയിലെ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയാണു രണ്ടാമതും അധികാരത്തിൽ വന്നത്. ട്രൂ‍ഡോ സർക്കാരിന്റെ ആദ്യ ഊഴത്തിൽ കുടിയേറ്റക്കാർക്കും വിദേശവിദ്യാർഥികൾക്കും ഗുണകരമായ ഒട്ടനവധി തീരുമാനങ്ങൾ എടുത്തിരുന്നു. ഈ ഭരണകാലത്തും  കുടിയേറ്റക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും ലിബറൽ പാര്‍ട്ടി ഗവൺമെൻറ് എടുക്കുന്നുണ്ട്. കാനഡയുടെ സാമ്പത്തികവളർച്ചയ്ക്കും സാമൂഹികവികാസത്തിനും കുടിയേറ്റം ആവശ്യമാണ് എന്ന നിലപാടാണ് ലിബറൽ പാർട്ടിക്കും എതിരാളികളായ കൺസർവേറ്റീവ് പാർട്ടിക്കും.

തിരഞ്ഞെടുപ്പിനു മുൻപ്, കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന പല വാഗ്ദാനങ്ങളും ലിബറൽ പാർട്ടി നൽകിയിരുന്നു. കാനഡയിലേക്കു കുടിയേറുന്നവരുടെ എണ്ണം ഘട്ടംഘട്ടമായി ഉയർത്തുന്നതാണ് അതിലൊന്ന്. കാനഡയിലേക്കു കുടിയേറുന്നവർക്കുള്ള പൗരത്വ ഫീസ് എടുത്തുകളയുന്നതാണ് മറ്റൊന്ന്. നിലവിൽ 630 ഡോളറാണ് പൗരത്വത്തിന് അപേക്ഷിക്കുവാനുള്ള ഫീസ്.

കുറഞ്ഞ ജനസംഖ്യയും വിദഗ്ധതൊഴിലാളികളുടെ ദൗർലഭ്യവും നേരിടുന്ന കാനഡ, ഈ രാജ്യത്തേക്ക് കുടിയേറുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പെൻഷൻ എന്നിങ്ങനെ പല ആനുകൂല്യങ്ങളും കൂടാതെ ഒരു കനേഡിയൻ പൗരന്‍റെ എതാണ്ടെല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചിത കാലയളവിനുശേഷം അവര്‍ക്ക് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യാം. 

2022 ഓടെ ഏകദേശം ഒരു ദശലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുവാനാണ് കാനഡ പദ്ധതിയിടുന്നത്. 2020 ല്‍ മാത്രം ഏകദേശം 3.4 ലക്ഷം കുടിയേറ്റക്കാരെയാണ് കാനഡ ഈ രാജ്യത്തു സ്ഥിരതാമസമാക്കുവാന്‍ അനുവദിക്കുക. 2021 ല്‍ 3.5 ലക്ഷം കുടിയേറ്റക്കാരെയും 2022 ല്‍ 3.6 ലക്ഷം കുടിയേറ്റക്കാരെയും കാനഡ സ്വാഗതം ചെയ്യും.

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളും കാനഡ കുടിയേറ്റവും

വിദഗ്ധതൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറാൻ ഒട്ടനവധി മാർഗ്ഗങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും ജനപ്രിയം വിദഗ്ധ തൊഴിലാളികൾക്കു വേണ്ടിയുള്ള കാനഡയുടെ എക്സ്പ്രസ് എൻട്രി പ്രോഗ്രാം ആണ്. എന്നാൽ താരതമ്യേന ഉയർന്ന മാനദണ്ഡങ്ങളാണ് ഈ പ്രോഗ്രാമിനുള്ളത് എന്നതുകൊണ്ടുതന്നെ പലർക്കും ഈ മാർഗ്ഗത്തിലൂടെ കാനഡയിൽ സ്ഥിരതാമസം നേടാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് അവരുടെ കാനഡാസ്വപ്നം യാഥാർഥ്യമാക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ ആണ്. കാനഡയിലെ ഓരോ പ്രൊവിൻസിനും പ്രത്യേകം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം ഉണ്ട്. കാനഡയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട പ്രൊവിൻസിന്റെ നോമിനി പ്രോഗ്രാം വഴി കുടിയേറ്റത്തിന് അപേക്ഷിക്കാം. എക്സ്പ്രസ്സ് എൻട്രി ഡ്രോകളിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ അത്രയും കോംപ്രഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ (കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ യോഗ്യതകൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അളക്കുന്നതിനുള്ള സംവിധാനം) ആവശ്യമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി ഓരോ പ്രൊവിൻസും അവരുടെ സാമ്പത്തികപുരോഗതിക്കു സഹായകമായ തരത്തിലുള്ള തൊഴിൽവൈദഗ്ധ്യം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുള്ള വിദേശികളെ കാനഡയിൽ സ്ഥിരതാമസത്തിനു ശുപാർശ ചെയ്യുന്നു. ഓരോ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിനും വ്യത്യസ്ത മാനദണ്ഡങ്ങളാണ്. അതുപോലെ വിദഗ്ധ തൊഴിലാളികൾ, കുടുംബാംഗങ്ങൾ, കാനഡയിൽ പഠിച്ച വിദേശവിദ്യാർഥികൾ, ബിസിനസ്സുകാർ ഇവർക്കെല്ലാം വെവ്വേറെ സ്ട്രീമുകളും കാറ്റഗറികളും ഉണ്ട്. 

താഴെപ്പറയുന്ന കനേഡിയൻ പ്രൊവിൻസുകൾക്കും ടെറിട്ടറികൾക്കും നോമിനി പ്രോഗ്രാമുകൾ ഉണ്ട്:

∙ആൽബെർട്ട

∙ബ്രിട്ടിഷ് കൊളംബിയ

∙മാനിറ്റോബ

∙ന്യൂ ബ്രൺസ്വിക്ക്

∙ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ

∙നോർത്ത് വെസ്റ്റ് ടെറിട്ടറീസ്

∙നോവാ സ്കോഷ്യ

∙ഒന്റാറിയോ

∙പ്രിൻസ് എഡ്വേർഡ് ഐലൻഡ്

∙സസ്കാചുവാൻ

∙യുകോൺ

കാനഡയിൽ നിങ്ങൾക്കും കുടുംബത്തിനും നല്ലൊരു ഭാവി നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ? എങ്കിൽ അതു യാഥാർഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇന്നുതന്നെ ആരംഭിക്കാം. ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കാനഡയിലേക്കു പറക്കാൻ കാനപ്രൂവ് നിങ്ങളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Website

Global : www.canapprove.com 

UAE : www.canapprove.ae 

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

email : enquiry@canapprove.com

WhatsApp : https://bit.ly/3gli8j8

English Summary: Can Approve Immigration To Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com