ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള ഷോർട് ലിസ്റ്റ് ഒാഗസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. സ്ട്രീം 1, 2 വിഭാഗങ്ങളിലുള്ളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിക്കുക. ഹയർസെക്കൻഡറി സീനിയർ അധ്യാപകർ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ സ്ട്രീം 3ന്റെ ലിസ്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കില്ല. സ്ട്രീം 1ന്റെ ലിസ്റ്റിൽ 4000 പേരെയും സ്ട്രീം 2ന്റെ ലിസ്റ്റിൽ 2000 പേരെയും ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ലിസ്റ്റിൽ ഉൾപ്പെട്ടവർക്കുള്ള മെയിൻ പരീക്ഷ ഈ വർഷം അവസാനത്തോടെ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ ഇന്റർവ്യൂകൂടി പൂർത്തിയാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

 

റാങ്ക് ലിസ്റ്റിന് ഒരു വർഷമാണ് കാലാവധി. കെഎഎസിലേക്കുള്ള 100 ഒഴിവുകൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 90 ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. 30 വീതം പേരെ 3 സ്ട്രീമുകളിലായിട്ടാണ് ആദ്യ ബാച്ചിൽ നിയമിക്കുക. ബാക്കിയുള്ള ഒഴിവ് അടുത്ത ബാച്ചിനായി നീക്കിവയ്ക്കും.  

English Summary: Kerala Administrative Service Short List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com