ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് ‌‌ട്രൈബ്യൂണലിൽ 10 അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ലീഗൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് തുടങ്ങി 63 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. 

43 തസ്തികയിലെ വിജ്ഞാപനങ്ങൾ ഈ ആഴ്ചയും 20 വിജ്ഞാപനങ്ങൾ സെപ്റ്റംബർ പകുതിയോടെയും പ്രസിദ്ധീകരിക്കും. ജനറൽ വിജ്ഞാപനങ്ങളോടൊപ്പം പട്ടികജാതി/ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളും ഇതിൽ ഉൾപ്പെടും. 

ജനറൽ സംസ്ഥാനതലം

മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ, സ്റ്റോർ കീപ്പർ, ജൂനിയർ ഒാഡിറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് (ഭിന്നശേഷി), ലീഗൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക്, തീയറ്റർ മെക്കാനിക്, അസിസ്റ്റന്റ് പ്രഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, അനാട്ടമി, ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, ഹോമിയോപ്പതിക് ഫാർമസി, പതോളജി ആൻഡ് മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ), സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പ്രാക്ടീസ് ഒാഫ് മെഡിസിൻ, കേസ് ടേക്കിങ് ആൻഡ് റിപ്പട്രോറൈസേഷൻ, ഒാർഗാനൻ ഒാഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, മെറ്റീരിയ മെഡിക്ക, അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ, ഡപ്യൂട്ടി മാനേജർ (ജനറൽ/ സൊസൈറ്റി കാറ്റഗറി), ടൈപ്പിസ്റ്റ് ഗ്രേഡ്– 2 (ജനറൽ/ സൊസൈറ്റി കാറ്റഗറി), കെമിസ്റ്റ് (ജനറൽ/ സൊസൈറ്റി കാറ്റഗറി).

ജനറൽ ജില്ലാതലം

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം (തസ്തികമാറ്റം വഴി), ഒാക്സിലിയറി നഴ്സ് മിഡ്‌വൈഫ്, കാർപന്റർ/ കാർപന്റർ കം പായ്ക്കർ.

സ്പെഷൽ റിക്രൂട്മെന്റ്  സംസ്ഥാനതലം

അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ (എസ്ടി), അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ് (എസ്ടി), അസി. പ്രഫസർ ഇൻ സിവിൽ എൻജിനീയറിങ് (എസ്ടി), അസി. പ്രഫസർ മെറ്റീരിയ മെഡിക്ക (എസ്ടി), എംപ്ലോയ്മെന്റ് ഒാഫിസർ (എസ്ടി), സെക്‌ഷൻ ഒാഫിസർ (എസ്ടി), ലക്ചറർ ഇൻ കൊമേഴ്സ് (എസ്ടി), അഗ്രികൾചറൽ അസിസ്റ്റന്റ് ഗ്രേഡ്– 2 (എസ്‌സി/ എസ്ടി), ഒാവർസിയർ ഗ്രേഡ്– 3 സിവിൽ (എസ്ടി),  വനിതാ പൊലീസ് കോൺസ്റ്റബിൾ (എസ്ടി)

സ്പെഷൽ റിക്രൂട്മെന്റ്  ജില്ലാതലം

സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 (എസ്ടി), ഫാർമസിസ്റ്റ് ഗ്രേഡ്– 2 (എസ്‌സി/ എസ്ടി), ഫാർമസിസ്റ്റ് ഗ്രേഡ്– 2 (പട്ടികവർഗം), ലൈൻമാൻ (പട്ടികജാതി/ പട്ടികവർഗം), ലൈൻമാൻ (പട്ടികവർഗം), ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ്– എൽഡിവി (എസ്‌സി/ എസ്ടി), സീമാൻ (എസ്ടി), അറ്റൻഡർ ഗ്രേഡ്– 2 (എസ്ടി), ലിഫ്റ്റ് ഒാപ്പറേറ്റർ (എസ്ടി).

എൻസിഎ സംസ്ഥാനതലം

അസിസ്റ്റന്റ് പ്രഫസർ ഇൻ അറബിക് (വിശ്വകർമ, പട്ടികജാതി, എസ്ടി), വെറ്ററിനറി സർജൻ (എസ്ടി, എസ്‌സിസിസി), ലക്ചറർ ഇൻ വയലിൻ (മുസ്‌ലിം), ലക്ചറർ ഇൻ വീണ (എൽസി/എഐ), ഡിവിഷനൽ അക്കൗണ്ടന്റ് (ഈഴവ, മുസ്‌ലിം, ഒബിസി, എസ്‌സി), കെയർ ടേക്കർ ഫീമെയിൽ (എസ്ടി), ജൂനിയർ സിസ്റ്റംസ് ഒാഫിസർ സൊസൈറ്റി വിഭാഗം (ഈഴവ), മാർക്കറ്റിങ് ഒാർഗനൈസർ സൊസൈറ്റി വിഭാഗം (എസ്‌സി). 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com