sections
MORE

ആർമിയിൽ എൻജിനീയറായി ചേരാം ടെസ്സിലൂടെ

student
Photo Credit : Saurabhpbhoyar/ Shutterstock.com
SHARE

ഇന്ത്യൻ ആർമിയിലേക്കുള്ള ടെക്ക് എൻട്രി സ്കീം 44 (ടിഇഎസ്) വിളിച്ചുകഴിഞ്ഞു. സെപ്റ്റംബർ 9 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ സ്ട്രീമുകളിൽ പ്ലസ്ടു പഠിച്ചവർക്കാണ് അവസരം.70 ശതമാനം മാർക്ക് വേണം.പതിനാറര വയസ്സിനും പത്തൊൻപതര വയസ്സിനുമിടയിലുള്ള ആൺകുട്ടികൾക്കാണ് അപേക്ഷിക്കാൻ പറ്റുന്നത്.

∙എന്താണ് ടിഇഎസ്?

ടെക്നിക്കൽ എൻട്രി സ്കീം.12 കഴിഞ്ഞ് ആർമിയിൽ ചേരാനും സൈന്യത്തിന്റെ ചെലവിൽ എൻജിനീയറിങ് പഠിക്കാനുമുള്ള അവസരം.5 വർഷമായിട്ടാണ് ട്രെയിനിങ്.ആദ്യ വർഷം ഗയയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പ്രാഥമിക മിലിട്ടറി പരിശീലനം.പിന്നീട് മൂന്നു വർഷം പ്രീ കമ്മിഷൻ ടെക്നിക്കൽ ട്രെയിനിങ്. തുടർന്ന് ഒരു വർഷം പോസ്റ്റ് കമ്മിഷൻ ടെക്നിക്കൽ ട്രെയിനിങ്.

ടെസിലൂടെ ആർമിയിൽ പ്രവേശിക്കുന്നവർ ലഫ്റ്റനന്റ് റാങ്കിലാണ് ആദ്യം എത്തുക. ആർമി പ്രവേശനത്തിനു ബിരുദധാരികൾക്ക് അവസരമൊരുക്കുന്ന ടിജിസി പ്രവേശനത്തേക്കാൾ സീനിയോറിറ്റി ടിഇഎസ് വഴിയെത്തുന്നവർക്കുണ്ട്. പ്രധാനമായും ആർമിയുടെ ടെക്നിക്കൽ വിഭാഗത്തിലേക്കാണു നിയമനമെങ്കിലും ഇൻഫൻട്രി,ആർട്ടിലറി തുടങ്ങിയ വിഭാഗങ്ങളിലേക്കും ചെന്നെത്താം.

∙എന്തുകൊണ്ട് സൈനികവൃത്തി?

രാജ്യത്തിനായുള്ള ഏറ്റവും പ്രൗഢമായ സേവനങ്ങളിലൊന്നായാണു സൈനികവൃത്തി കണക്കാക്കപ്പെടുന്നത്.അതിലെ തന്നെ ഏറ്റവും ഉയർന്ന ജോലിയാണു ഓഫിസർമാരുടേത്.സാമൂഹിക അംഗീകാരം,മികച്ച ശമ്പളം, കുടുംബത്തിനു കിട്ടുന്ന സുരക്ഷ തുടങ്ങിയവയൊക്കെ ഈ ജോലിയുടെ മെച്ചങ്ങളാണ്.കേണൽ, ബ്രിഗേഡിയർ തുടങ്ങി ഉന്നതപദവികളിലേക്ക് ഉയരാനുള്ള അവസരവും സൈന്യത്തിലെ ഓഫിസറായുള്ള എൻട്രി വഴി സാധ്യമാകുന്നതാണ്.തനിക്കും കുടുംബത്തിനുമുള്ള മെഡിക്കൽ സൗകര്യങ്ങളുൾപ്പെടെ ഒട്ടേറെ ഗുണങ്ങൾ സൈനിക ഉദ്യോഗസ്ഥർക്കുണ്ട്. 

∙കടമ്പ

സൈനിക ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുന്ന വിദ്യാർഥികൾക്കു മുന്നിൽ ഏറ്റവും വലിയ കടമ്പയാകുന്നത് എസ്എസ്ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്റ്റാഫ് സിലക്‌ഷൻ ബോർ‍ഡ് ഇന്റർവ്യൂവാണ്. ഉദ്യോഗാർഥിയുടെ ശാരീരികവും മാനസികവുമായ കഴിവുകൾ അളക്കുന്നതാണ് ഈ ഇന്റർവ്യൂ.

5 ദിവസമായാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തെ രണ്ടു ദിവസം പിക്ചർ പെർസെപ്ഷൻ ടെസ്റ്റ്,ഡിസ്ക്രിപ്ഷൻ ടെസ്റ്റ് എന്നീ സ്ക്രീനിങ് പരീക്ഷകൾ.ഇതിനു ശേഷം ആദ്യഘട്ട സ്ക്രീനിങ്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ ഗ്രൂപ്പ് ടെസ്റ്റുകൾ, ഒബ്സ്റ്റക്കിൾ ടെസ്റ്റുകൾ, ഇന്റർവ്യൂ തുടങ്ങിയവ. അഞ്ചാം ദിവസം അവസാനഘട്ടമായ കോൺഫറൻസ്.ഇവയിലെല്ലാം വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. 

∙നോക്കുന്നത്  സമഗ്രത

സൈനിക ഓഫിസറാകാൻ ധീരത മാത്രം മതിയെന്ന ചിന്ത പലർക്കുമുണ്ട്. എന്നാൽ ധീരതയ്ക്കൊപ്പം തന്നെ ഒരു ഉദ്യോഗാർഥിയുടെ വ്യക്തിത്വഗുണങ്ങളെയും സൈന്യം നന്നായി അളക്കും.നേതൃശേഷി, സത്യസന്ധത, ടീംസ്പിരിറ്റ് , തീരുമാനങ്ങളെടുക്കാനുള്ള ശേഷി,നേതൃഗുണം തുടങ്ങിയവയെല്ലാം ഇതിൽ പെടും.

ഒപ്പം മറ്റൊരു പ്രധാന കാര്യം കൂടി.ഒരു വ്യക്തിയെ പരിശീലിപ്പിക്കാനാകുമോ എന്നും എസ്എസ്ബിയിലൂടെ സൈന്യം അളക്കും.

English Summary: Technical Entry Scheme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA