sections
MORE

ന്യൂട്രിഷനും ഡയറ്ററ്റിക്സും; അറിയാം സാധ്യതകൾ

student
SHARE

പോഷകാഹാരവുമായി ബന്ധപ്പെട്ട രണ്ടു മേഖലകളാണു ന്യൂട്രിഷനും ഡയറ്ററ്റിക്സും.  

ന്യൂട്രിഷൻ: ആഹാരത്തിലെ വിവിധ ഘടകങ്ങൾ, അവയോരോന്നിനും മനുഷ്യശരീരത്തിലുള്ള സ്വാധീനം, പോഷകാഹാരക്കുറവു വരുത്താവുന്ന രോഗങ്ങൾ, സന്തുലിതാഹാരം, പാചകം വഴി ഭക്ഷണപദാർഥങ്ങളിൽ വരുന്ന മാറ്റങ്ങൾ, ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന രീതികൾ മുതലായവയെപ്പറ്റിയുള്ള പഠനം. 

ഡയറ്ററ്റിക്സ്: ഓരോ തരത്തിലുമുള്ളവർക്ക് ഏറ്റവും പറ്റിയ ആഹാരക്രമം നിശ്ചയിക്കുന്ന രീതി. പഥ്യാഹാരം, അത്‌ലിറ്റ്/പ്രമേഹരോഗി/ആസന്നമരണർ/ശിശുക്കൾ/വൃദ്ധർ/ഗർഭിണികൾ/മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്കുള്ള ഭക്ഷണക്രമം ശാസ്ത്രീയമായി നിർണയിക്കണം. രോഗപ്രതിരോധത്തിന് ഉതകുന്ന ഭക്ഷണക്രമം നിർദേശിക്കുന്നതും പ്രധാനം.  

പഠനം സമാനം; സാധ്യത വിവിധം 

വ്യത്യാസങ്ങൾ പറഞ്ഞെങ്കിലും സഹോദരവിഷയങ്ങളാണ് ഇവ രണ്ടും. രണ്ടിലും പ്രാവീണ്യം നേടാൻ പൊതു കോഴ്സുകളുണ്ട്. രണ്ടിലും പ്രവർത്തിക്കാൻ ശേഷി ആർജിക്കുകയും ചെയ്യാം.

ആശുപത്രികൾ, വയോജന സദനങ്ങൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ, സ്പോട്സ് പരിശീലന കേന്ദ്രങ്ങൾ, മിലിട്ടറി സ്ഥാപനങ്ങൾ മുതലായവയിൽ ഡയറ്റിഷ്യന്റെ സേവനം വേണ്ടിവരും. മെനു തയാറാക്കുക, നല്ല സാധനങ്ങൾ തിരഞ്ഞെടുക്കുക, ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുക, പാചകത്തിനു മുൻപും പിൻപും ആഹാരസാധനങ്ങൾ കേടില്ലാതെ സൂക്ഷിക്കുക എന്നിവയടങ്ങുന്ന ഫുഡ് അഡ്മിനിസ്ട്രേഷനിലും ഫുഡ് സേഫ്റ്റിയിലും ന്യൂട്രിഷനിസ്റ്റിനു ജോലിസാധ്യതയുണ്ട്.

നല്ല ആരോഗ്യം നിലനിർത്താൻ ആവശ്യമായ ആഹാരം കഴിക്കുന്നുണ്ടോ, പോരായ്മകൾ എങ്ങനെ പരിഹരിക്കാം, രോഗപ്രതിരോധത്തിനു വേണ്ടത്ര ആഹാരം എങ്ങനെ ഉറപ്പാക്കാം എന്നിവ സംബന്ധിച്ച് ആശുപത്രികളിലെ രോഗികൾക്ക് ഉപദേശം നൽകുന്നവരാണു ക്ലിനിക്കൽ/തെറാപ്യൂട്ടിക് ന്യൂട്രിഷനിസ്റ്റുമാർ. വൃക്കരോഗം, അമിതവണ്ണം, കാർശ്യം (മെലിവ്) മുതലായവയുള്ളവരുടെ ഭക്ഷണക്രമം ഇവർ നിശ്ചയിക്കും. ആഹാരത്തിലെ വിശേഷാംശങ്ങൾ ഹൃദ്രോഗം, കാൻസർ, ദന്തക്ഷയം, അസ്ഥിസുഷിരത (ഓസ്റ്റിയോപൊറോസിസ്) മുതലായവയ്ക്ക് എങ്ങനെ കാരണമാകാം എന്നത് ന്യൂട്രിഷനിലെ നിരന്തര ഗവേഷണവിഷയമാണ്. ഗർഭിണിയുടെ ആഹാരവും ഭ്രൂണത്തിന്റെ വളർച്ചയും സംബന്ധിച്ചും പഠനങ്ങളുണ്ട്.

പരിശീലനസൗകര്യം 

∙NIN (National Institute of Nutrition, Hyderabad): MSc (Applied Nutrition), PG Certificate in Nutrition, MSc (Sports Nutrition), PhD. 

∙Colleges in University of Kerala: MSc/PhD Home Science with specialisation in Food & Nutrition. 

∙Colleges in University of Calicut: MSc Nutrition & Dietetics. 

∙Colleges in MG University, Kottayam: Master’s/PG Dip. in Clinical Nutrition & Dietetics. 

∙Manipal University, Manipal: MSc Dietetics & Applied Nutrition. 

∙Sri Padmavati Mahilavidyalaya, Tirupati: MSc (Food & Nutrition Sciences). 

∙Avinashilingam University for Women, Coimbatore: MSc Food Service Management & Dietetics.

∙ഫുഡ് & ന്യൂട്രിഷനിൽ ഊന്നൽ നൽകുന്ന ഹോം സയൻസ് ബാച്‌ലർ ബിരുദ കോഴ്സുകൾ പല സർവകലാശാലകളിലുമുണ്ട്. 

English Summary: Career Scope Of Nutrition And Dietetics

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA