ADVERTISEMENT

പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയും, പ്രതിവർഷം ഏഴു ലക്ഷം രൂപ ഗവേഷണ ഗ്രാന്റും നൽകി, ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രപദ്ധതിയിലേക്ക് ഈ മാസം 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 5 വർഷം വരെ സഹായം ലഭിക്കാം. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് പദ്ധതിയായ ഇൻസ്പയറിന്റെ ഭാഗമാണിത് (INSPIRE: Innovation in Science Pursuit for Inspired Research).

 

സയൻസ്, മാത്‌സ്, എൻജിനീയറിങ്, ഫാർമസി, മെഡിസിൻ, കാർഷികവിഷയങ്ങൾ ഇവയൊന്നിലെ പിഎച്ച്ഡിയും ഒന്നാന്തരം അക്കാദമികചരിത്രവും വേണം. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും ജോലിയിലിരിക്കുന്നവർക്കും അപേക്ഷിക്കാം. 

 

2020 ജനുവരി ഒന്നിന് 27–32 വയസ്സ്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 35 / 42 വരെ. നേരിട്ടുള്ള അപേക്ഷയ്ക്കു പുറമേ സർവകലാശാലകളടക്കമുളള ഗവേഷണാലയങ്ങളുടെ നാമനിർദേശത്തിനും സൗകര്യമുണ്ട്. www.online-inspire.gov.in

English Summary: INSPIRE Faculty Fellowship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com