പിഎസ്‍സി മെയിനും ഒഎംആർ പരീക്ഷ: ചെയർമാൻ

PSC-OMR-Sheet
SHARE

പിഎസ്‍സി പ്രിലിമിനറി പരീക്ഷയിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള മെയിൻ പരീക്ഷയും ഒഎംആർ രീതിയിലായിരിക്കുമെന്നു ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. പുതിയ പരീക്ഷാരീതികളെക്കുറിച്ചുള്ള സംശയനിവാരണത്തിനു മലയാള മനോരമ തൊഴിൽ വീഥിയും മനോരമ ഹൊറൈസണും ചേർന്നു നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രിലിമിനറിക്കു ശേഷം വൈകാതെ മെയിൻ പരീക്ഷയും നടത്തും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാലുടൻ പ്രസിദ്ധീകരിക്കും. മെയിൻ പരീക്ഷയ്ക്കു നിലവാരം കൂടുതലായിരിക്കും. ഇതിന്റെ സിലബസ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.

English Summary: Kerala PSC Main Exam: OMR

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA