ഒരുങ്ങാം, നീറ്റിന്; അറിയാം ഡ്രസ് കോഡും മറ്റു ക്രമീകരണങ്ങളും

NEET-Exam001
SHARE

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്’ ഞായറാഴ്ച നടക്കുന്നു. മുൻവർഷങ്ങളിൽ പാലിച്ചിരുന്ന കർശന നിയന്ത്രണങ്ങൾക്കു പുറമേ ഇക്കുറി കോവിഡ് മുൻകരുതലുകൾ കൂടിയുണ്ട്. പരീക്ഷാ ദിവസം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

പരീക്ഷ ഇങ്ങനെ

സമയം: ഉച്ചയ്ക്ക് 2.00 – 5.00

ചോദ്യങ്ങൾ: 180; ഒരു ചോദ്യത്തിനു ശരാശരി ഒരു മിനിറ്റ്

11 മണി മുതലുള്ള വിവിധ ടൈം സ്ലോട്ടുകളാണു വിദ്യാർഥികൾക്കു റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ഈ സ്ലോട്ട് അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മുൻകരുതലുകൾ

∙ വിദ്യാർഥികൾക്ക് മാസ്ക്കും ഗ്ലൗസും നിർബന്ധം. വിദ്യാർഥികൾ ഇവ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷാ കേന്ദ്രത്തിൽനിന്നു നൽകണം.

∙ പരീക്ഷാകേന്ദ്രത്തിൽ കൂട്ടം കൂടി നിൽക്കരുത്. ഒന്നിലേറെപ്പേർ ഒരുമിച്ച് ഒരേസമയം വാതിലിലൂടെ ക്ലാസിലേക്കു പ്രവേശിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.

∙ സാമൂഹിക അകലം പാലിക്കണം.

∙ ഹാജർ ഒപ്പിടുമ്പോൾ ഗ്ലൗസ് ഊരേണ്ടതില്ല.

∙ വിദ്യാർഥികളുടെ വിരലടയാളം പതിപ്പിക്കില്ല.

∙ വാതിലിലൂടെ ഒരു സമയം ഒരു വിദ്യാർഥിക്കു മാത്രം പ്രവേശനം.

∙ കോവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണം.

NEET-Exam02

∙ കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികൾക്കായി പ്രത്യേകം ഐസലേഷൻ റൂം.

∙ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിരിക്കണം. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, അണുനാശിനി എന്നിവ ഒരുക്കാനും ഒന്നിലേറെ നോട്ടിസ് ബോർഡുകൾ പ്രദർശിപ്പിക്കാനും നാഷനൽ ടെസ്റ്റിങ് ഏജൻസി നിർദേശിച്ചിട്ടുണ്ട്.

ഡ്രസ് കോഡ്

ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു നിയമം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് ഇങ്ങനെ

ആൺകുട്ടികൾ

∙ ഇളം നിറത്തിലുള്ള സാധാരണ ഷർട്ട്, ടീഷർട്ട് (സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ പാടില്ല) 

∙ വള്ളിച്ചെരിപ്പ് 

∙ സാധാരണ പാന്റ്; കുർത്ത പൈജാമ പാടില്ല 

∙ സുതാര്യമായ കണ്ണട

ധരിക്കാൻ വിലക്കുള്ളവ

∙ ഷൂസ്

∙ ജീൻസ്

∙ ട്രാക്ക് സ്യൂട്ട്

∙ മെറ്റൽ ബാൻഡ്

പെൺകുട്ടികൾ

∙ സൽവാർ, സാധാരണ പാന്റ് 

∙ വള്ളിച്ചെരിപ്പ്, ഹീൽ ഇല്ലാത്ത ചെരിപ്പ്  

∙ബുർഖ, ഹിജാബ് (ഇത്തരം മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന)

∙ ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം 

∙ പോക്കറ്റുകൾ ഇല്ലാത്ത കുർത്ത. 

∙ സുതാര്യമായ കണ്ണട.

ധരിക്കാൻ വിലക്കുള്ളവ

∙ ഹെയർ പിൻ, ഹെയർ ബാൻഡ് 

∙ ആഭരണങ്ങൾ 

∙ കാൽപാദം പൂർണമായും മൂടുന്ന ഷൂസ്, പാദരക്ഷ 

∙ ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ 

∙ ഹൈ ഹീൽഡ് ചെരിപ്പ് 

∙ ജീൻസ് 

∙ ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ് 

∙ ട്രാക്ക് സ്യൂട്ട്

പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോകാൻ അനുവാദമുള്ളവ

∙ ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ്’ അഡ്മിറ്റ് കാർഡ്.

∙ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ 

അംഗീകൃത തിരിച്ചറിയൽ കാർഡുകൾ)

∙ പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ (അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ)

NEET-Exam03

∙ കോവിഡ് ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന

∙ ചെറിയ കുപ്പി സാനിറ്റൈസർ

∙ സുതാര്യമായ വെള്ളക്കുപ്പി.

 

പരീക്ഷാ ഹാളിൽ നിരോധിച്ച വസ്തുക്കൾ

∙ സ്റ്റേഷനറി സാധനങ്ങൾ, എഴുതിയതോ 

പ്രിന്റ് എടുത്തതോ ആയ കടലാസ് കഷണങ്ങൾ, ജ്യോമെട്രി–പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പഴ്സ്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, റബർ, കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ–സ്കാനർ

∙ മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്

∙ വോലറ്റ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി

∙ ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ, ക്യാമറ)

∙ ലോഹ ഉപകരണങ്ങൾ, ആഭരണങ്ങൾ

∙ ഭക്ഷ്യവസ്തുക്കൾ

∙ പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ

NEET-Exam04

∙ കൈകളിൽ കെട്ടുന്ന മെറ്റൽ ബാൻഡ് 

∙ വലിയ ഡയലുള്ള വാച്ച്, ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്

ഓർക്കാൻ

പരീക്ഷയ്ക്ക് എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ റൂം സൗകര്യം ലഭിക്കില്ല. അതുകൊണ്ട് വിലപിടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ ഒഴിവാക്കാം. 

English Summary: NEET Dress Code and Guidelines

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA