ADVERTISEMENT

വിമർശനത്തിന്റെ പേരിൽ ഉദ്യോഗാർഥികൾക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് പിഎസ്‌സി. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ്, ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിലെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നടപടിയെടുത്തിട്ടില്ലെന്ന് പിഎസ്‌സി വ്യക്തമാക്കിയത്. 

വിജിലൻസ് അന്വേഷണം നടത്താനും ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വാദം കേൾക്കാനുമാണ് തീരുമാനം. ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്ന് വിലക്കാനോ ശിക്ഷാനടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും പിഎസ്‍സി വ്യക്തമാക്കി. 

കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം അഴിച്ചുവിട്ടെന്ന പേരിൽ ഒരുകൂട്ടം ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്ന് വിലക്കാനും ഇവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനുമായിരുന്നു മുൻ തീരുമാനം. പരീക്ഷാകേന്ദ്രം മാറ്റിനൽകിയില്ലെന്ന പേരിൽ അപേക്ഷിക്കാൻ സമാന്തര സംവിധാനം ഏർപ്പെടുത്തിയവർക്കെതിരെയും  ശിക്ഷാനടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി.  

പിഎസ്‌സിയുടെ ഈ നീക്കങ്ങൾക്കെതിരെ, ‘വേണോ, വിമർശനത്തോട് ഇത്ര അസഹിഷ്ണുത’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ലക്കം തൊഴിൽവീഥി മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com