sections
MORE

കുറഞ്ഞ നിക്ഷേപം മതി ഈ സംരംഭത്തിന്; പ്രതിമാസം 2,05,000 വരെ ആദായം നേടാം

cash
SHARE

സർജിക്കൽ ഉപകരണങ്ങൾ കൂടുതൽ കാലം വൃത്തിയായി ഇരിക്കാനും ഈടുനിൽക്കാനും പോളിഷ് ചെയ്ത് ഉപയോഗിക്കാറുണ്ട്. ഇതു ചെയ്തുകൊടുക്കുന്ന സംരംഭം നല്ലൊരു വരുമാനസാധ്യതയാണ്. വളർന്നുവരുന്ന ഒരു സംരംഭക മേഖലയാണിത്. കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ കഴിയുമെന്നതും ആകർഷണമാണ്. 

പ്രവർത്തനരീതി 
സ്റ്റെയിൻലെസ് സ്റ്റീലിന്റെ എല്ലാത്തരം സർജിക്കൽ ഉപകരണങ്ങളും പോളിഷ് ചെയ്യാവുന്നതാണ്. സർജറിക്ക് ഉപയോഗിക്കുന്ന 75% ഉപകരണങ്ങളും സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടു നിർമിച്ചവയാണ്. Stain Less എന്നു പറയുമ്പോഴും, തുരുമ്പിന്റെ അംശം അൽപംപോലും അടിഞ്ഞുകൂടാതെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി കെമിക്കൽ ബാത്ത് നടത്തുകയാണു ചെയ്യുന്നത്. ഇതിനു ദൂഷ്യവശങ്ങളില്ല. കെമിക്കൽ ബാത്തിന്റെ ഭാഗമായി ഓക്സിഡൈസേഷൻ പ്രോസസ് നടത്തുന്നത് തുരുമ്പിനെയും പൊടിയെയും ഫലപ്രദമായി തടയുന്നു. 

വിപണി 
സർജറി സൗകര്യങ്ങൾ ഉള്ള ആശുപത്രികളാണു പ്രധാന ഉപഭോക്താക്കൾ. അതിനാൽ ആശുപത്രികളുടെ സമീപത്ത് ഈ സംരംഭം തുടങ്ങുന്നത് ഏറെ ഗുണം ചെയ്യും. ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സംരംഭം പ്രചരിപ്പിക്കാം. വലിയ മത്സരമില്ലാത്ത മേഖലയുമാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 200 ചതുരശ്ര അടി വൃത്തിയുള്ളത്. 

∙മെഷിനറികൾ, പോളിഷിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്/സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ ടൂളുകൾ തുടങ്ങിയവ: 1,00,000.00 

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙കെമിക്കലുകൾ: 10,000

∙വേതനം (2 പേർക്ക് 500 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 25,000

∙വൈദ്യുതി, തേയ്മാനം, പലിശ തുടങ്ങിയ ചെലവുകൾ: 10,000 

ആകെ: 45,000 

ആകെ നിക്ഷേപം: 1,45,000

പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം (ദിവസേന 200 ഉപകരണങ്ങൾ ഒന്നിന് 50 രൂപ നിരക്കിൽ പോളിഷ് ചെയ്യുന്നെങ്കിൽ): 200x50x25= 2,50,000 

പ്രതിമാസ അറ്റാദായം: 2,50,000–45,000=2,05,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope of Polishing Of Surgical Instruments

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA