sections
MORE

കോവിഡ്കാല പരീക്ഷയ്ക്ക് പ്രത്യേക മാർഗനിർദേശം

PSC
SHARE

മാറ്റിവച്ചത് ഉൾപ്പെടെയുള്ള പരീക്ഷകൾ തുടങ്ങാനിരിക്കെ ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കുമായി പ്രത്യേക മാർഗനിർദേശങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ ചുവടെ.

∙കോവിഡ്–19 വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പിഎസ്‌സി പരീക്ഷകളിലും ബാധകമാക്കി. ഉദ്യോഗാർഥികളും പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം.

∙പരീക്ഷാ കേന്ദ്രത്തിലെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

∙പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാർഥികളും ജീവനക്കാരും നിർബന്ധമായും തെർമൽ സ്കാനിങ്ങിന് വിധേയരാകണം.

∙ക്വാറന്റീനിൽ കഴിയുന്ന ഉദ്യോഗാർഥികളും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക അനുമതിയോടെ പരീക്ഷയ്ക്കെത്തുന്നവരും മതിയായ രേഖകൾ ഹാജരാക്കണം. ക്വാറന്റീൻ കാലാവധി പൂർത്തിയാകാത്തവർ, മറ്റു കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെന്ന് ചീഫ് സൂപ്രണ്ടിന് ബോധ്യപ്പെടുന്ന ഉദ്യോഗാർഥികൾ എന്നിവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ അനുവദിക്കും. ഇങ്ങനെയുള്ളവർ ചീഫ് സൂപ്രണ്ടിന്റെ നിർദേശം പാലിച്ച് പരീക്ഷ എഴുതണം.

∙ഉദ്യോഗാർഥികൾക്ക് ൈകകൾ സാനിറ്റൈസ് ചെയ്യുന്നതിന് ചെറിയ സാനിറ്റൈസർ (Transparent Bottle) പരീക്ഷാ ഹാളിൽ കൊണ്ടുവരാവുന്നതാണ്.

∙ഉദ്യോഗാർഥികൾക്ക് സുതാര്യമായ ബോട്ടിലിൽ കുടിവെള്ളം കൊണ്ടുവരാൻ അനുവാദമുണ്ട്.

∙പരീക്ഷാ കേന്ദ്രത്തിൽ ഉദ്യോഗാർഥികൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. 

∙ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിലെ അധികൃതർ നൽകുന്ന നിർദേശങ്ങൾ ഉദ്യോഗാർഥികൾ കർശനമായി പാലിക്കണം.

English Summary: Kerala PSC Exam Covid Protocol

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA