ADVERTISEMENT

പിഎസ്‌സി ഇന്നു നടത്തുന്ന അസിസ്റ്റന്റ് സർജൻ / കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ പരീക്ഷ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾക്കും എഴുതാം. അപേക്ഷകരെല്ലാം  ഡോക്ടർമാരാണെന്നതു പരിഗണിച്ചാണു പ്രത്യേക സൗകര്യം ഒരുക്കുന്നതെന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ അറിയിച്ചു. ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ തസ്തികയിലേക്കുള്ള പരീക്ഷയും ഇതോടൊപ്പമാണ്.

കോവിഡ് പോസിറ്റീവ് ആയ 6  പേർ എഴുതുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ ചിലരെ ഡോക്ടർമാർ പരീക്ഷയെഴുതാൻ വിടില്ലെന്ന് അറിയിച്ചതിനാൽ ഇപ്പോൾ 4 പേരേയുള്ളൂ. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി ഇവർ പരീക്ഷയെഴുതും. ‌ആശുപത്രിയിൽ നിന്ന് ഇവരെ ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിലെത്തിക്കും. അവിടെ പാർക്ക് ചെയ്യുന്ന ആംബുലൻസിലിരുന്നു പരീക്ഷയെഴുതാം.

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണു ചോദ്യവും മറ്റും എത്തിച്ചു കൊടുക്കുക. പിഎസ്‌സി ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരുടെ ഉത്തരക്കടലാസുകൾ സീൽ ചെയ്തു സൂക്ഷിക്കും. നിശ്ചിത ദിവസം കഴിഞ്ഞേ പുറത്തെടുക്കൂ.

English Summary: Kerala PSC Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com