ADVERTISEMENT

വളരെ വ്യാപകമായി ചെയ്തുവരുന്ന ഒരു ലഘുസംരംഭമാണ് അരിപ്പൊടി നിർമാണം. പത്തിരിപ്പൊടി, പുട്ടുപൊടി, അപ്പം പൊടി, പച്ചരിപ്പൊടി, വറുക്കേണ്ടതില്ലാത്ത പുഴുങ്ങലരികൊണ്ടുള്ള പത്തിരിപ്പൊടി എന്നിവയ്ക്ക് ഏറെ ആവശ്യക്കാരുണ്ട്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ലാഭം നേടിയെടുക്കാനും കഴിയും. പ്രാദേശിക രുചിഭേദങ്ങൾ മനസ്സിലാക്കി ഏതെങ്കിലും ഒരിനത്തിൽ സ്പെഷലൈസ് ചെയ്യാവുന്നതുമാണ്. അത്തരം സ്ഥാപനങ്ങൾപോലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 

നിർമാണരീതി 
അരി വാങ്ങി കഴുകി പൊടിച്ച് വറുത്ത് പായ്ക്കറ്റിലാക്കി വിൽക്കുകയാണു രീതി. ആന്ധ്രയിൽനിന്നാണു കേരളത്തിലേക്കു കൂടുതൽ അരി എത്തുന്നത്. മൊത്തത്തിൽ എടുക്കുമ്പോൾ വില കുറച്ചു കിട്ടും. നേരിട്ട് ആന്ധ്രയിൽനിന്നു കൊണ്ടുവരാൻ കഴിഞ്ഞാൽ വില വീണ്ടും കുറയും. ഇത്തരത്തിൽ അരിയെത്തിക്കുന്ന ഏജന്റുമാരുമുണ്ട്. 

വിപണനം 

പ്രാദേശികമായി നല്ല വിൽപന കിട്ടാവുന്ന ഉൽപന്നമാണിത്. സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജനക്കടകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊക്കെ വിൽപനസാധ്യതയുണ്ട്. വഴിയരികിലാണു കടയെങ്കിൽ അവിടെത്തന്നെ നല്ല വ്യാപാരം നടത്താനും അവസരമൊരുങ്ങും. ക്രെഡിറ്റ് കച്ചവടം കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടി വൃത്തിയുള്ളത്. 

∙മെഷിനറികൾ (പൾവറൈസർ, വാഷിങ് മെഷിൻ, ഡിസ്റ്റോണർ മെഷിൻ, ഉരുളി റോസ്റ്റർ, പായ്ക്കിങ് മെഷിൻ മുതലായവ): 5,00,000 

ആകെ സ്ഥിരനിക്ഷേപം: 5,00,000 

ആവർത്തന നിക്ഷേപം 

∙അരി (ശരാശരി 22 രൂപ നിരക്കിൽ ദിവസേന 300 കിലോ): 6,600 

∙പായ്ക്കിങ് സാമഗ്രികൾ: 700 

∙3 പേർക്ക് 400 രൂപ നിരക്കിൽ കൂലി: 1,200 

∙കറന്റ്, വാടക, തേയ്മാനം മുതലായവ: 500 

ആകെ: 9,000

പ്രതിമാസ ആവർത്ത നിക്ഷേപം (25 ദിവസക്കണക്കിൽ): 2,25,000

ആകെ നിക്ഷേപം: 5,00,000+2,25,000=7,25,000 

പ്രതീക്ഷിക്കാവുന്ന വരുമാനം 

∙ദിവസേന 250 കിലോഗ്രാമിന്റെ വിൽപന 50 രൂപ നിരക്കിൽ നടക്കുന്നെന്ന കണക്കിൽ: 12,500 

∙പ്രതിദിന ലാഭം: 3,500

∙പ്രതിമാസ ലാഭം (3,500x25): 87,500

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)


English Summary: Career Scope of Rice Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com