ADVERTISEMENT

വിദേശവിദ്യാഭ്യാസം ഭാവിയില്‍ മികച്ച അവസരങ്ങള്‍ നേടിയെടുക്കുവാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നു. തീര്‍ച്ചയായും വിദേശത്തുനിന്നു നേടിയ ഒരു ഡിഗ്രി ഒരാളെ, നാട്ടിലായാലും വിദേശത്തായാലും, കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് യോഗ്യനാക്കുന്നു. ആ തരത്തില്‍ നോക്കിയാല്‍ മക്കളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച നിക്ഷേപമാണ് വിദേശപഠനം. 

എന്നാല്‍ വിദേശപഠനത്തിന്‍റെ നേട്ടം വെറും വിദ്യാഭ്യാസയോഗ്യത മാത്രമല്ല. പലതരത്തില്‍ പെട്ട ആളുകളോട് മികച്ച രീതിയില്‍ ആശയവിനിമയം നടത്തുവാനും വിശാലമായ ഒരു കാഴ്ചപ്പാട് നേടിയെടുക്കുവാനും ഭാഷയുടെ നിലവാരം വര്‍ധിപ്പിക്കുവാനും വിദേശപഠനം വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നു. ഈ കഴിവുകളെല്ലാം തൊഴില്‍പരമായ വളര്‍ച്ചയ്ക്കും ജീവിതവിജയത്തിനും സഹായകമാകും എന്നതില്‍ സംശയമില്ല. 

ഒരുകാലത്ത് വിദേശവിദ്യാഭ്യാസം സമൂഹത്തിലെ സമുന്നത ശ്രേണിയിലുള്ളവരുടെ മാത്രം കുത്തകയായിരുന്നു. എന്നാല്‍ ഇന്ന് വിദ്യാഭ്യാസലോണുകളുടെ ലഭ്യതയും വിദേശപഠനത്തെക്കുറിച്ച് വിവരങ്ങള്‍ നേടുവാനുള്ള കൂടുതല്‍ സൗകര്യങ്ങളും വിദേശവിദ്യാഭ്യാസത്തെ സാധാരണക്കാര്‍ക്കുപോലും കയ്യെത്തിപ്പിടിക്കാവുന്ന സ്വപ്നമായി മാറ്റിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനായി ഇന്ന് പ്രധാനമായും തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ കാനഡ, യു കെ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവയാണ്. കൂടാതെ ജോര്‍ജിയ, യുക്രെയ്ന്‍, കിര്‍ഗിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കുറഞ്ഞ ചെലവില്‍ മികച്ച എംബിബിഎസ് വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളുമുണ്ട്. 

കാനഡ

രാജ്യാന്തരതലത്തില്‍ ഏറ്റവും മികച്ചതും ആധുനികവുമായ വിദ്യാഭ്യാസ സംവിധാനമുള്ള ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകളിലും കലാലയങ്ങളിലും ചിലത് കാനഡയിലാണുള്ളത്. കാനഡയില്‍ നിന്നുമുള്ള ഉന്നതവിദ്യാഭ്യാസ യോഗ്യത ലോകമെമ്പാടും വളരെയധികം വിലമതിക്കപ്പെടുന്നു. അതിനാല്‍, കാനഡയിലെ പഠനം കൊണ്ട് ഏറ്റവും മികച്ച കരിയര്‍സാധ്യതകള്‍ക്ക് അടിത്തറയിടുവാന്‍ സാധിക്കും. കൂടാതെ പഠനശേഷം കാനഡയില്‍ തന്നെ തൊഴില്‍പരിചയം നേടുവാന്‍ വിദേശവിദ്യാര്‍ഥികളെ ഈ രാജ്യം അനുവദിക്കുന്നുണ്ട്. കാനഡയില്‍ സ്ഥിരതാമസമാക്കുക എന്നതും അവിടെ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന എളുപ്പമാണ്. അതിലുപരിയായി, യുഎസ്എ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയിലെ പഠനച്ചെലവ് കുറവാണ്. പഠനത്തോടൊപ്പം ജോലിയെടുക്കാനുള്ള സൗകര്യവും കാനഡയിലുണ്ട്. 

യുകെ 

മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിനു പേരുകേട്ട രാജ്യമാണ് യുകെ. ഈ രാജ്യത്തെ ഉന്നതവിദ്യാഭ്യാസം ഒരു വിദ്യാര്‍ഥിയുടെ ഭാവിസാധ്യതകളെ പല മടങ്ങു വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. ലോകത്തിലെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പലതും യു കെയിലാണ്. ഇവിടെ നിന്നുള്ള വിദ്യാഭ്യാസയോഗ്യതയെ ലോകമെമ്പാടുമുള്ള തൊഴില്‍ദായകരും വിദ്യാഭ്യാസസ്ഥാപനങ്ങളും അംഗീകരിക്കുന്നുണ്ട്. വിശകലനശേഷി, ആശയവിനിമയശേഷി, ഭാഷാപ്രാവീണ്യം എന്നിവ വര്‍ധിപ്പിക്കുവാന്‍ യുകെയിലെ പഠനം വിദ്യാര്‍ഥികളെ സഹായിക്കുന്നു. ലോകോത്തരനിലവാരമുള്ള ഗവേഷണസാധ്യതകളിലേക്കും യുകെ പഠനം വഴിതുറക്കുന്നു. 

ഓസ്ട്രേലിയ

രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസവും പഠനത്തിനുശേഷം ഇവിടെത്തന്നെ ജോലിചെയ്യുവാനുള്ള അവസരവുമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ  ഓസ്ട്രേലിയയിലേക്കാകര്‍ഷിക്കുന്നത്. ഓസ്ട്രേലിയയില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഏകദേശം 1200 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും 22000ഓളം കോഴ്സുകളുമുണ്ട്. ഇവിടത്തെ  യൂണിവേഴ്സിറ്റികളില്‍ പലതും വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയാണ്.  ഓസ്ട്രേലിയയില്‍ നിന്നുള്ള വിദ്യാഭ്യാസയോഗ്യതകള്‍ക്ക് രാജ്യാന്തര അംഗീകാരവുമുണ്ട്. സുരക്ഷിതത്വവും സ്കോളര്‍ഷിപ്പുകള്‍ നേടുവാനും പ്രഗല്ഭരായ അധ്യാപകരുടെ ശിക്ഷണത്തില്‍ വിദ്യ നേടുവാനുമുള്ള അവസരവും ഓസ്ട്രേലിയ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു.

ന്യൂസീലന്‍ഡ്

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസസംവിധാനം, രാജ്യാന്തര അംഗീകാരമുള്ള വിദ്യാഭ്യാസയോഗ്യതകള്‍, ഗവേഷണത്തിനുള്ള അവസരങ്ങള്‍ അങ്ങനെ പലതും ന്യൂസീലന്‍ഡ് വിദേശവിദ്യാര്‍ഥികള്‍ക്കു വാഗ്ദാനം ചെയ്യുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുവാനുള്ള അവസരവും ന്യൂസീലൻഡിലുണ്ട്. കൂടാതെ ലോകത്തിലെ തന്നെ മികച്ച സമാധാനഅന്തരീക്ഷമുള്ളതും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ളതുമായ ഒരു രാജ്യമാണ് ന്യൂസീലന്‍ഡ്.   

വിദേശത്ത് എംബിബിഎസ് പഠനം 

കുറഞ്ഞ ചെലവില്‍ മികച്ച നിലവാരമുള്ള എംബിബിഎസ് വിദ്യാഭ്യാസത്തിന് വിദേശരാജ്യങ്ങളില്‍ അനവധി സാധ്യതകളുണ്ട്. അത്തരത്തില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ എംബിബിഎസിനായി കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളാണ് ജോര്‍ജിയ, യുക്രെയ്ന്‍, കിര്‍ഗിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നിവ. 

സുരക്ഷിതമായ അന്തരീക്ഷവും കുറഞ്ഞ പഠനച്ചിലവുമാണ് ജോര്‍ജിയയെ എംബിബിഎസ് പഠനത്തിന് അനുയോജ്യമാക്കുന്നത്. ഇന്ത്യയിലെ പ്രൈവറ്റ് മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠിക്കുന്നതിനുള്ള ചെലവിനെക്കാള്‍ വളരെ കുറവാണ് ജോര്‍ജിയയിലെ പഠനച്ചെലവ്. കൂടാതെ രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുകയും ചെയ്യാം. ഡൊണേഷന്‍ ആവശ്യമില്ല, പ്രായപരിധിയില്ല, IELTS അല്ലെങ്കില്‍ TOEFL എന്നിവ ആവശ്യമില്ല. ഇതെല്ലാം ജോര്‍ജിയയിലെ എംബിബിഎസ് പഠനത്തിന്റെ പ്രയോജനങ്ങളാണ്.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രെയ്ന്‍ വൈദ്യശാസ്ത്രത്തിലെ ബിരുദാനന്തരബിരുദധാരികളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ യൂറോപ്പില്‍ നാലാം സ്ഥാനത്താണ്. യുക്രെയ്നിലെ രാജ്യാന്തര നിലവാരമുള്ള മെഡിക്കല്‍ യൂണിവേഴ്സിറ്റികളില്‍ എംബിബിഎസും എംഡിയും കുറഞ്ഞ ചെലവില്‍ പഠിക്കുവാന്‍ അവസരമുണ്ട്. WHO, UNESCO, MCI എന്നിവയുടെ അംഗീകാരമുള്ളവയാണ് ഇവിടത്തെ യൂണിവേഴ്സിറ്റികള്‍. പഠനഭാഷ ഇംഗ്ലിഷ് ആണ് എന്നതും മറ്റൊരു അനുകൂലഘടകമാണ്.

ഏറ്റവും കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിക്കുവാനുള്ള അവസരമാണ് കിർഗിസ്ഥാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. ആറുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കുന്നതിന് 12 ലക്ഷം രൂപയ്ക്കടുത്തേ ഇവിടെ ചെലവുവരുന്നുള്ളൂ. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ എം ബിബിഎസ് പഠിക്കുവാന്‍ സാധിക്കുന്ന രാജ്യമാണ് കിര്‍ഗിസ്ഥാന്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള അഞ്ചു മെഡിക്കല്‍ കോളജുകളാണ് ഇവിടെയുള്ളത്.

ഏഷ്യയിലെ തന്നെ മികച്ച വിദ്യാഭ്യാസസംവിധാനമുള്ള ഒരു രാജ്യമാണ് ഫിലിപ്പീന്‍സ്. തൊണ്ണൂറു ശതമാനം സാക്ഷരതയുള്ള ഫിലിപ്പീന്‍സ് മികച്ച ഉന്നതവിദ്യാഭ്യാസ നിലവാരത്തിനും പേരുകേട്ട രാജ്യമാണ്. ഇംഗ്ലിഷ് ഭാഷയിലുള്ള പഠനം, കുറഞ്ഞ ചെലവ്, ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം എന്നിവയാണ് ഫിലിപ്പീന്‍സിലെ എംബിബിഎസ് പഠനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഇംഗ്ലിഷ് ടീച്ചര്‍മാരും നഴ്സുമാരും ഡോക്ടര്‍മാരും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. ഫിലിപ്പീന്‍സിലെ ഡോക്ടര്‍ ഓഫ് മെഡിസിന്‍ ബിരുദം അഥവാ എംഡി ഇന്ത്യയിലെ എംബിബിഎസിനു തുല്യമാണ്.  

വിദേശവിദ്യാഭ്യാസം സംബന്ധിച്ച ഏതു സംശയങ്ങള്‍ക്കും വിദേശവിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചറിയുവാനും ക്യാനപ്രൂവ് കണ്‍സൽറ്റന്‍സിയിലെ വിദേശവിദ്യാഭ്യാസ വിദഗ്ധരുമായി ബന്ധപ്പെടാം.      

കൂടുതൽ വിവരങ്ങൾക്ക്:

Website

Global : www.canapprove.com  

UAE : www.canapprove.ae  

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

Email : enquiry@canapprove.com    

WhatsApp: https://bit.ly/3gli8j8

English Summary: CanApprove: Study Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com