sections
MORE

സംരംഭങ്ങൾക്ക് പുതിയ റജിസ്ട്രേഷൻ–‘ഉദ്യം’

success
Photo Credit : AshTproductions/ Shutterstock.com
SHARE

എസ്എസ്ഐ റജിസ്ട്രേഷനും ഓൻട്രപ്രണർ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ‘ഉദ്യം’ റജിസ്ട്രേഷനിൽ എത്തുകയാണു ചെറുകിട വ്യവസായ മേഖല. ഇക്കഴിഞ്ഞ ജൂലൈ 1 മുതൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് എടുക്കേണ്ടത് ഉദ്യം റജിസ്ട്രേഷനാണെന്നു വ്യക്തമാക്കി കേന്ദ്ര സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായ മന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തിലെ ഭേദഗതികളും ഈ വിജ്ഞാപനപ്രകാരം അംഗീകരിച്ചിട്ടുണ്ട്. 

ഉദ്യം എങ്ങനെ? 

∙സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നയാൾ ഓൺലൈൻ പോർട്ടലായ ഉദ്യം റജിസ്ട്രേഷനിൽ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. മറ്റു രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ആധാർ നമ്പർ മാത്രം മതിയാകും. 

∙റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഉദ്യം റജിസ്ട്രേഷൻ നമ്പറും തുടർന്നു റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. 

∙പോർട്ടലിൽ കാണുന്ന റജിസ്ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. 

∙ഒരേ സംരംഭത്തിന് ഒന്നിൽക്കൂടുതൽ റജിസ്ട്രേഷൻ എടുക്കാൻ പാടില്ല. നിർമാണവും സേവനവും മറ്റ് അധികപ്രവൃത്തികളും ഒന്നിൽത്തന്നെ ഉൾപ്പെടുത്താവുന്നതാണ്. 

∙നിലവിൽ ഇഎം–II, ഉദ്യോഗ് ആധാർ എന്നിവ എടുത്തിട്ടുളവർ നിർബന്ധമായി പുതിയ റജിസ്ട്രേഷൻ എടുക്കണം. അവരുടെ നിലവിലെ റജിസ്ട്രേഷന്റെ കാലാവധി 2021 മാർച്ച് 31 വരെ ആയിരിക്കും. 

∙മറ്റ് ഏതൊരു സ്ഥാപനവുമായോ എംഎസ്എംഇ മന്ത്രാലയവുമായോ റജിസ്ട്രേഷൻ ഉണ്ടെങ്കിലും ഉദ്യം റജിസ്ട്രേഷൻ എടുക്കേണ്ടതാണ്. 

∙ഉദ്യം റജിസ്ട്രേഷൻ പുതുതായി എടുക്കുന്നതും നിലവിലുള്ളവർ എടുക്കുന്നതും പുതിയ നിർവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 

പുതിയ നിർവചനം 

∙സൂക്ഷ്മസംരംഭം എന്നാൽ പ്ലാന്റിലും മെഷിനറിയിലും ഉപകരണങ്ങളിലുമുള്ള നിക്ഷേപം ഒരു കോടി അധികരിക്കാതെയും വാർഷിക വിറ്റുവരവ് 5 കോടി അധികരിക്കാതെയും. 

∙ചെറുകിട സംരംഭം എന്നാൽ പ്ലാന്റ്, മെഷിനറി ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 10 കോടിയിൽ കൂടാതെയും വിറ്റുവരവ് 50 കോടിയിൽ കൂടാതെയും. 

∙ഇടത്തരം സംരംഭമെന്നാൽ പ്ലാന്റ്, മെഷിനറി ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 50 കോടിയിൽ കൂടാതെയും വിറ്റുവരവ് 250 കോടിയിൽ കൂടാതെയും. 

∙സംയുക്ത മാനദണ്ഡത്തിൽ ഏതെങ്കിലും ഒരിനത്തിൽ വ്യത്യാസം വന്നാൽ അതനുസരിച്ചു കാറ്റഗറിയും മാറും. എന്നാലും സ്ഥാപനത്തിന് ഉയർന്ന കാറ്റഗറിയിലേക്കു മാത്രമേ മാറാൻ കഴിയൂ. 

∙കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അതിന്റെ മൂല്യം ഒഴിവാക്കിയേ വിറ്റുവരവ് കണക്കാക്കൂ. 

∙എസ്എംഎംഇ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവ റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാനുള്ള ഏകജാലക സംവിധാനമായി പ്രവർത്തിക്കും. 


(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)


English Summary: Udyam Registration for Small & Medium Enterprises

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA