എക്‌സ് സെന്‍ഡറിനും ഷെയര്‍ ഇറ്റിനും പകരമായി ഇന്ത്യന്‍ ആപ്പ് വികസിപ്പിച്ച് മലയാളി വിദ്യാര്‍ഥികള്‍

xdrop
SHARE

നിരോധിച്ച ചൈനീസ് ആപ്പുകളായ എക്‌സ് സെന്‍ഡറിനും ഷെയര്‍ ഇറ്റിനും പകരം Xdrop App എന്ന പേരില്‍ ഫയല്‍ ഷെയറിങ് ആപ്ലിക്കേഷന്‍ കണ്ടെത്തി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍. ബംഗലൂരു അമൃത എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ വിനായക് സങ്കേതും പ്രണവ് ആര്‍ നമ്പ്യാരുമാണ് സ്വയം പര്യാപ്ത ഇന്ത്യയിലേക്ക് വഴി തുറക്കുന്ന ഈ കണ്ടെത്തലിന് പിന്നില്‍. 

ഡേറ്റ കണക്ഷന്‍ ഇല്ലാതെ സെക്കന്‍ഡില്‍ 490 എംബി 

 സ്പീഡില്‍ Xdrop App ആപ്പ് വഴി ഫയലുകള്‍ കൈമാറാം. ഗൂഗിളിന്റെ യുഐ ടൂള്‍കിറ്റും, ഫ്‌ളട്ടറും ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. രണ്ട് ആഴ്ച മുന്‍പ് അവതരിപ്പിച്ച ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇതിനകം 500 ഓളം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ദീര്‍ഘ ദൂര ഫയല്‍ ഷെയറിങ് ഓപ്ഷനും മൊബൈലില്‍ നിന്ന് കംപ്യൂട്ടറിലേക്കുള്ള ഫയല്‍ ഷെയറിങും സാധ്യമാക്കി ഈ ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് വിനായകും പ്രണവും. 

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ ക്ലാസ് തുടങ്ങിയപ്പോഴാണ് വലിയ ഫയലുകളും സ്റ്റഡി മെറ്റീരിയലുകളും അയക്കാനുള്ള ബുദ്ധിമുട്ട് ഇവര്‍ തിരിച്ചറിഞ്ഞത്. ഫോണില്‍ ദീര്‍ഘനേരം നോക്കി ഇരിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇവ കംപ്യൂട്ടറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ബുദ്ധിമുട്ടി. ഇതിനെല്ലാം പരിഹാരം കാണാനുള്ള ശ്രമമാണ് ഇവരെ Xdrop App ല്‍ എത്തിച്ചത്. 

പന്നിയങ്കരയിലെ സങ്കേത് ശ്രീപുരം- കവിത ദമ്പതികളുടെ മകനായ വിനായക് അമൃതയിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ പ്രണവ് കോട്ടുളിയിലെ ഡോ. രാധേഷ് നമ്പ്യാര്‍-ഡോ. ഉമ ദമ്പതികളുടെ മകനാണ്.  

English Summary: Students Develp app for sharing large files easily

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA