കേരളത്തിന് അഭിമാനമായി ക്രീഷ്മ

SHARE

ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് ഒബ്സർവർ കോഴ്സ് പൂർത്തിയാക്കിയ 4 വനിതകളിൽ കേരളത്തിന് അഭിമാനമായി ക്രീഷ്മ. ബേസിക് കോഴ്സിലും ഓവർ ഓൾ പെർഫോമൻസിലും ഒന്നാം സ്ഥാനം നേടിയാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ക്രീഷ്മ കോഴ്സ് പൂർത്തിയാക്കിയത്. ചെന്നൈയിലാണു ക്രീഷ്മ പഠിച്ചതും വളർന്നതും. െചന്നൈ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇല്ക്ട്രോണിക്സിൽ ബിഇ ബിരുദം നേടി. 2018ലൽ നാവിക സേനയിൽ ചേർന്നു. ഏഴിമല നാവിക അക്കാദമിയിലായിരുന്നു ആദ്യ പരിശീലനം. പിതാവ് എ.കെ. രവികുമാറിനു ചെന്നൈയിൽ ഫാർമസി ബിസിനസാണ്. അമ്മ ഇന്ദ്രാണി, സഹോദരൻ ശശിധർ. 

സ്പോർട്സ് താരം കൂടിയായ ക്രീഷ്മ, 2017ൽ അന്തർസർവകലാശാല മീറ്റിൽ 110 മീറ്റർ ഹർഡിൽസിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ട്രിപ്പിൾ ജംപിലും മത്സരിക്കാറുണ്ട്. കരസേനയിലേക്കുള്ള പ്രവേശന പരീക്ഷയിലും ജയിച്ചുവെങ്കിലും നാവികസേനയാണു ക്രീഷ്മ തിരഞ്ഞെടുത്തത്. നാവികസേനയിൽ കൂടുതൽ അവസരം ലഭിക്കുമെന്നതിനാലാണിതെന്നു ക്രീഷ്മ പറഞ്ഞു. മലയാളം വായിക്കാനും എഴുതാനുമറിയില്ലെങ്കിലും നന്നായി സംസാരിക്കും.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA