ADVERTISEMENT

മലയാളി വികസിപ്പിച്ച വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ ‘ഫോക്കസി’ലേക്കു വിദേശ നിക്ഷേപം. ഫോക്കസ് (fokuz) രൂപപ്പെടുത്തിയ കൊച്ചിയിലെ ടെക് സ്റ്റാർട്ടപ് സ്കൈഈസ്‌ലിമിറ്റിന് യുഎസിലെ പ്രമുഖ ഹെൽത്കെയർ– മാനുഫാക്ചറിങ് കമ്പനിയിൽനിന്ന് ആദ്യഘട്ട ഏയ്ഞ്ചൽ നിക്ഷേപമായി 20 ലക്ഷം ഡോളറാണു (15 കോടി രൂപ) ലഭിക്കുക.

ഫോക്കസിന്റെ ഗവേഷണം, വികസനം, സപ്പോർട്ട്, ബിസിനസ് വിപുലീകരണം തുടങ്ങിയ രംഗങ്ങളിൽ നിക്ഷേപത്തുക വിനിയോഗിക്കുമെന്ന് സ്കൈഈസ് ലിമിറ്റ് ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ മനോദ് മോഹൻ (36) പറഞ്ഞു. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

സുരക്ഷിതവും പ്രശ്‌നരഹിതവുമായ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിന്റെ ആവശ്യകത കണക്കിലെടുത്ത് 5 മാസം കൊണ്ട് വികസിപ്പിച്ചെടുത്തതാണ് ഫോക്കസ് എന്നു മനോദ് പറഞ്ഞു.

 

2 മാസംകൊണ്ട് 15000 ഡൗൺലോഡ് കടന്നു. പ്രതിദിനം ശരാശരി 8000 പേർ ഉപയോഗിക്കുന്നു.അടൂർ സ്വദേശിയായ മനോദ് എംബിഎ പഠനശേഷമാണ് ഇന്റർനെറ്റ് സംരംഭകനായത്. 2013ൽ കൊച്ചി എളമക്കരയിൽ 2 സുഹൃത്തുക്കളുമായിച്ചേർന്ന് ട്രിനിറ്റി മാസ്‌കോട്ട് കൺസൽറ്റൻസി സർവീസ് ആരംഭിച്ചു. 

തുടർന്ന് സ്‌കൈ ഈസ് ലിമിറ്റ് ടെക്‌നോളജീസ് എന്ന സ്റ്റാർട്ടപ്പിനും രൂപം നൽകി. മുംബൈയിലും ഓഫിസുണ്ട്.

English Summary: Startup Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com