വിജയ് പി. നായർ ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ല; വ്യാജന്മാർക്കെതിരെ വേണം ജാഗ്രത

HIGHLIGHTS
  • ചികിത്സ തേടുമ്പോൾ പൊതുജനങ്ങൾ ചികിത്സകന്റെ യോഗ്യത ഉറപ്പു വരുത്തണം
vijay-p-nair
SHARE

സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും അടിസ്ഥാനരഹിതമായതും അശാസ്ത്രീയത നിറഞ്ഞതും സ്ത്രീ വിരുദ്ധതയും പ്രചരിപ്പിക്കുന്ന വിജയ് പി. നായർ എന്ന വ്യക്തി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് അവകാശപ്പെടുന്നുണ്ട്. നിയമപരമായി അദ്ദേഹം ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ  ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (IACP)ന്റെ  കേരള റീജിയണൽ ബ്രാഞ്ചായ IACP- മലബാർ റീജിയൻ പ്രസിഡന്റ് കെ. ജിതിൻ അറിയിച്ചു. വിജയ് പി. നായർ നിയമപരമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാനുള്ള  ഒരു യോഗ്യതയും ഉള്ള വ്യക്തി അല്ലെന്നും വ്യാജമാണെന്നും തങ്ങളുടെ  അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചതായി ജിതിൻ പ്രസ്താവനയിൽ പറഞ്ഞു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാനുള്ള യോഗ്യത

ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാൻ മനഃശാസ്ത്രത്തിൽ യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദാനന്തരബിരുദത്തിനു ശേഷം പ്രവേശന പരീക്ഷകൾ നടത്തി പ്രവേശനം നൽകുന്ന മനോരോഗ ചികിത്സാ സൗകര്യമുള്ള സ്ഥാപനങ്ങളിൽ മാത്രം നടത്തപ്പെടുന്ന രണ്ടു വർഷത്തെ M.phil ക്ലിനിക്കൽ സൈക്കോളജി ട്രെയിനിങ് പ്രോഗ്രാം പാസ്സാവണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) എന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ മാത്രമാണ് MENTAL HEALTH CARE ACT 2017 പ്രകാരം ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് ഉപയോഗിക്കാവൂ.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രത്യേക സർക്കുലറിൽ (3 -2 / RCI -6736767438 ) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ടൈറ്റിൽ ഉപയോഗിക്കാനും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ജോലിയായി നിഷ്കർച്ചിട്ടുള്ള മനോരോഗമുള്ളവർക്കും ഭിന്നശേഷി ഉള്ളവർക്കുമുള്ള സൈക്കോതെറാപ്പി, മനഃശാസ്ത്ര കൗൺസിലിങ്, മനഃശാസ്ത്ര പരിശോധനകൾ എന്നിവ നടത്താൻ പ്രസ്തുത യോഗ്യത ഉള്ളവർ മാത്രമേ യോഗ്യർ എന്നും  യോഗ്യത നേടാതെ ഇത്തരം പ്രാക്ടീസ് നിയമ വിരുദ്ധമാണെന്നും  നിഷ്കർച്ചിരിക്കുന്നു. പ്രസ്തുത സർക്കുലർ RCI എല്ലാ സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ട്. 

എന്നാൽ രാജ്യത്തു പലരും ഈ യോഗ്യത ഇല്ലാതെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ടൈറ്റിൽ ഉപയോഗിക്കുന്നതായും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന യോഗ്യത ഉള്ളവർക്ക് മാത്രം നിഷ്കർച്ചിട്ടുളള ജോലികൾ ചെയ്യുന്നതായും പല ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായും സംഘടനയ്ക്കു  പരാതി ലഭിച്ചിട്ടുണ്ട്.  മനഃശാസ്ത്ര ചികിത്സയ്ക്ക് ജോലിക്ക്  നിയമിക്കുമ്പോൾ MENTAL HEALTH CARE ACT 2017 പ്രകാരം യോഗ്യരായ പ്രൊഫഷണൽ ആണെന്ന് ആരോഗ്യ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. ചികിത്സ തേടുമ്പോൾ  പൊതുജനങ്ങൾ ചികിത്സകന്റെ യോഗ്യത ഉറപ്പു വരുത്തണം. ധാരാളം  വ്യാജ ചികിത്സകർ ഉള്ള ഈ മേഖലയിൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കണമെന്നും  ആവശ്യപ്പെടുന്നു. ഇത്തരം വ്യാജ ചികിത്സകർ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ  Rehabilitation Council of India (RCI)  യെ rci-depwd@gov.in  എന്ന e.mail വിലാസത്തിൽ തെളിവ് സഹിതം പരാതി അയയ്ക്കാവുന്നതാണ്. അതു പോലെ തന്നെ ഇത്തരം പരാതികൾ പൊലീസ്, ആരോഗ്യ വകുപ്പ്, ഭിന്നശേഷി കമ്മീഷൻ, സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റി എന്നിവിടങ്ങളിലും  നൽകാവുന്നതാണ്. 

ഇത്തരം ആവശ്യങ്ങൾക്കുള്ള സഹായങ്ങൾക്ക് ഇന്ത്യൻ അസോസിയേഷൻ  ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്- മലബാർ  ചാപ്പലിന്റെ ലീഗൽ സെല്ലിന്റെ ansarkodasseri@gmail .com എന്ന ഈമെയിൽ വിലാസത്തിലോ സംഘടനയുടെ പ്രൊഫഷണൽ  അഫയർസ് കമ്മിറ്റിയുടെ khaleelpsy@gmail.com എന്ന വിലാസത്തിലോ  ബന്ധപ്പെടാവുന്നതാണ്. ഇത്തരം വ്യാജ പ്രവർത്തനങ്ങൾക്കെതിരെ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വീണ്ടും അഭ്യർഥിക്കുന്നു. 

ജിതിൻ .കെ. (പ്രസിഡന്റ് - IACP-M)

അസിസ്റ്റന്റ് പ്രൊഫസ്സർ 

സി ആർ സി -കെ, ക്ലിനിക്കൽ സൈക്കോളജി 

ഗവണ്മെന്റ് മെഡിക്കൽ കോളജ് ക്യാമ്പസ് 

കോഴിക്കോട് 

7034099165, 7663051633  

jithink4u@gmail.com

English Summary: Vijay P Nair is not a Clinical PsychologIist

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA