ADVERTISEMENT

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനത്തിനുള്ള പിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്കായി ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച പഠനം തുടരാം.

ഇന്ത്യയുടെ ദേശീയഗീതം: വന്ദേമാതരം

 

∙ അംഗീകരിച്ചത്: 1950 ജനുവരി 24

∙ രചന: ബങ്കിം ചന്ദ്ര ചാറ്റർജി

∙ എടുത്ത കൃതി: ആനന്ദമഠം 

(നോവൽ), ബംഗാളി ഭാഷ, 

സാഹചര്യം: സന്യാസി കലാപം

∙ അദ്ദേഹത്തിന്റെ മറ്റൊരു നോവൽ: ദുർഗ്ഗേശനന്ദിനി

∙ ഇംഗ്ലിഷ് തർജമ നിർവഹിച്ചത്: 

അരവിന്ദഘോഷ്

∙ സംഗീതം നൽകിയത്: 

ജാതു നാഥ് ഭട്ടാചാര്യ

∙ ആദ്യമായി ആലപിച്ചത്: 1896ലെ കോൺഗ്രസിന്റെ കൽക്കട്ട സമ്മേളനം

 

ദേശീയ ചിഹ്നം: അശോകസ്തംഭം

 

∙ അംഗീകരിച്ചത്: 1950 ജനുവരി 26

∙ കണ്ടെടുക്കപ്പെട്ട സ്ഥലം: യുപിയിലെ സാരനാഥ്

 

∙ അശോക സ്തംഭത്തിലെ ആകെ മൃഗരൂപങ്ങൾ: നാലു സിംഹങ്ങൾ, താഴെ കുതിര, കാള, ആന, സിംഹം

∙ ആലേഖനം ചെയ്തിരിക്കുന്ന വാക്യം: സത്യമേവ ജയതേ (ദേവനാഗരി ലിപി)

∙ ഈ വാക്യം കടമെടുത്തത്: മുണ്ഡകോപനിഷത്തിൽ നിന്ന്

∙ കേരള ഹൈക്കോടതിയുടെ കവാടത്തിൽ എഴുതിവച്ചിരിക്കുന്ന വാചകം

 

ദേശീയ മൃഗം: കടുവ 

 

∙ അംഗീകരിച്ചത്: 1972 (അതുവരെ ദേശീയ മൃഗം സിംഹം)

∙ കടുവാ സംരക്ഷണത്തിന് പ്രോജക്ട് ടൈഗർ നടപ്പാക്കിയ വർഷം: 1973

∙ ശാസ്ത്രീയ നാമം: പാന്തറ ടൈഗ്രീസ്

 

ദേശീയ കലണ്ടർ: ശകവർഷം

 

∙ അംഗീകരിച്ചത്: 1957 മാർച്ച് 22

∙ ആരംഭിച്ചത്: കനിഷ്കൻ (എഡി 78)

∙ ആദ്യമാസം: ചൈത്രം

∙ അവസാന മാസം: ഫാൽഗുനം 

English Summary: Kerala PSC Exam Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com