ADVERTISEMENT

പുതിയ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾക്കും (MSME) സ്റ്റാർട്ടപ്പുകൾക്കും പ്രയോജനം ലഭിക്കുംവിധം ഇക്കഴിഞ്ഞ ജൂലൈ 27 നു പുറത്തുവന്ന ഉത്തരവിലൂടെ പ്രഖ്യാപിച്ച പദ്ധതിയാണു ചീഫ് മിനിസ്റ്റേഴ്സ് ഓൻട്രപ്രണർഷിപ് ഡവലപ്മെന്റ് പ്രോഗ്രാം (CMEDP). കേരള ഫിനാൻഷ്യൽ കോർപറേഷൻ (KFC) ആണു പദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ പലിശനിരക്കും ആകർഷക ഘടകമാണ്. 

ലക്ഷ്യം
വർഷംതോറും 1000 സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ പുതുതായി സൃഷ്ടിക്കുക, 10,000 സംരംഭകർക്കു സമഗ്രപരിശീലനം നൽകുക, 5000 പുതുസംരംഭങ്ങളെ 5 വർഷത്തിനകം സംസ്ഥാനത്തു വളർത്തിയെടുക്കുക. അഞ്ചു ദിവസത്തെ സമഗ്ര സംരംഭകത്വ പരിശീലന പരിപാടിയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കോവിഡ് സാഹചര്യത്തിൽ ഏറെപ്പേർ പുതിയ സംരംഭങ്ങളിലേക്കു തിരിയുന്നതിനാൽ ഈ പദ്ധതി അത്തരക്കാർക്ക് ഏറെ പ്രയോജനപ്പെടും. 

ആനുകൂല്യങ്ങൾ 

∙പുതുസംരംഭങ്ങൾക്ക് 50 ലക്ഷം രൂപ വരെ വായ്പ. ഇതിനായി 1,500 കോടി രൂപ കെഎഫ്സി കണ്ടെത്തും. 

∙10% പരിശനിരക്കാണു കെഎഫ്സി ഈടാക്കുകയെങ്കിലും 7% പരിശനിരക്കിൽ സംരംഭകനു വായ്പ ലഭിക്കും. 3% പലിശ സബ്സിഡി സർക്കാർ അനുവദിക്കും. ഇതിനായി വർഷംതോറും 13.5 കോടി രൂപ സർക്കാർ അനുവദിക്കും. 

∙MSME നിർവചനത്തിൽ വരുന്ന ഏതുതരം സംരംഭങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

∙കെഎഫ്സിയുടെ ശാഖാ ഓഫിസുകൾ വഴിയാണു വായ്പ അനുവദിക്കുക. 

∙സംരംഭകന്റെ യോഗ്യതകൾ, കൊളാറ്ററൽ സെക്യൂരിറ്റി, ക്രെഡിറ്റ് ഗ്യാരന്റി കവറേജ്, പദ്ധതിച്ചെലവ്, സംരംഭകന്റെ വിഹിതം എന്നിവ സംബന്ധിച്ചു കൂടുതൽ നിർദേശങ്ങൾ ഉടനുണ്ടാകും. 

അപേക്ഷ 
കെഎഫ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ പരിശോധിച്ച് സംരംഭകരെ തിരഞ്ഞെടുക്കുന്നതു ശാഖാതലത്തിൽ രൂപീകരിക്കുന്ന സിലക്‌ഷൻ കമ്മിറ്റിയാണ്. കെഎഫ്സി ബ്രാഞ്ച് ഹെഡ് ചെയർമാനും നോഡൽ ഓഫിസർ കൺവീനറുമായ സമിതിയാണിത്. വ്യവസായ വിദഗ്ധനും ബാങ്കിങ് വിദഗ്ധനും സമിതിയിൽ ഉണ്ടാകും.   

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Ministry of Micro, Small & Medium Enterprises Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com