കിടമത്സരം കുറഞ്ഞ സംരംഭം; മാസം 1,88,750 വരെ ലാഭം നേടാം

HIGHLIGHTS
  • താരതമ്യേന കിടമത്സരം കുറവുള്ള ബിസിനസ് മേഖലയാണിത്.
money
Photo Credit : shutterstock.com/ StockImageFactory.com
SHARE

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപേക്ഷിക്കൽ സമൂഹത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ, പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യത വളരെ വലുതാണ്. അതിനായി പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്കിൾ ചെയ്യുന്നവർക്കായി ഗ്രാന്യൂൾസ് രൂപത്തിൽ പൊടിച്ചു നൽകുന്ന സംരംഭത്തിനു വലിയ സാധ്യതയുണ്ട്. പ്ലാസ്റ്റിക് ബക്കറ്റുകൾ, കണ്ടെയ്നറുകൾ, ഹൗസ് വയറിങ് പൈപ്പുകൾ, ചെയറുകൾ, ബോർഡുകൾ തുടങ്ങി ഒട്ടേറെ പ്ലാസ്റ്റിക് മോൾഡഡ് ഉൽപന്നങ്ങൾക്ക് അസംസ്കൃതവസ്തുവായി പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. താരതമ്യേന കിടമത്സരം കുറവുള്ള ബിസിനസ് മേഖലയാണിത്. 

നിർമാണരീതി 
പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ ശേഖരിക്കുകയാണ് ആദ്യപടി. പ്ലാസ്റ്റിക് ഷീറ്റുകൾ, ചെയർ, ബോട്ടിൽ, കണ്ടെയ്നർ, കളിപ്പാട്ടങ്ങൾ തുടങ്ങി എല്ലാത്തരം പ്ലാസ്റ്റിക് സാമഗ്രികളും പാഴ്‌വസ്തുക്കളായി ശേഖരിക്കാം. തുടർന്നു നിറം അനുസരിച്ചു തരംതിരിക്കുക. ആവശ്യമെങ്കിൽ കഴുകി വൃത്തിയാക്കണം. കൺവേയർ ബെൽറ്റ് സംവിധാനമുള്ള മെഷിനിൽ ഈ പാഴ്‌വസ്തുക്കൾ ഫീഡ് ചെയ്യുമ്പോൾ മെഷിന്റെ സഹായത്തോടെ ഉരുകി ചെറിയ ഗുളികരൂപത്തിലാകും. അതു ചാക്കുകളിൽ നിറച്ചു വിൽക്കുകയാണു ചെയ്യേണ്ടത്. 

വിപണനം 
വ്യവസായ അസംസ്കൃതവസ്തുവായതിനാൽ പ്ലാസ്റ്റിക് ഗ്രാന്യൂൾസ് പ്രയോജനപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ വിപണനം സുരക്ഷിതമാകും. വയറിങ് പൈപ്പുകൾ, ഷീറ്റുകൾ, ബോർഡുകൾ, മോൾഡഡ് ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങൾക്കു വിതരണം ചെയ്യാൻ ശ്രമിക്കുക. അത്തരം കമ്പനികൾ സംസ്ഥാനത്തു ധാരാളമുണ്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിൽ വരുന്ന ഏറ്റക്കുറച്ചിൽ ഈ ബിസിനസിനെ ബാധിക്കാറുള്ളതിനാൽ അക്കാര്യത്തിൽ മുൻകരുതൽ ആവശ്യമാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 1000 ചതുരശ്ര അടിയുള്ളത് 

∙മെഷിനറികൾ 

*പ്ലാസ്റ്റിക് കട്ടിങ് ആൻഡ് എക്സ്ട്രൂഡർ മെഷിൻ: 6,00,000

*കോയിൽ സ്റ്റാർട്ടർ, ബ്ലേഡ് ഗ്രൈൻഡർ മോട്ടർ: 12,000

ആകെ: 7,20,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙പ്ലാസ്റ്റിക് വേസ്റ്റ് (30 രൂപ നിരക്കിൽ 6,500 കിലോ): 1,95,000 

∙3 പേർക്കു ദിവസം 400 രൂപ നിരക്കിൽ 25 ദിവസത്തെ കൂലി: 30,000

∙കറന്റ്, പലിശ, തേയ്മാനം, ട്രാൻസ്പോർട്ടേഷൻ, പായ്ക്കിങ് സാമഗ്രികൾ തുടങ്ങിയ ചെലവുകൾ: 30,000

ആകെ: 2,50,000

ആകെ നിക്ഷേപം: 7,20,000+2,50,000=9,70,000

പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം (5,850 കിലോ ഉൽപാദിപ്പിച്ച് 75 രൂപ നിരക്കിൽ വിറ്റാൽ): 4,38,750

പ്രതിമാസ അറ്റാദായം (4,38,750–2,50,000=1,88,750) 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope Of Plastic Granules Business

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA