ഒക്ടോബറിൽ റദ്ദാകും അൻപതോളം പിഎസ്‌സി ലിസ്റ്റുകൾ

HIGHLIGHTS
  • ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാരും തയാറല്ല.
PSC
SHARE

സംസ്ഥാന/ജില്ലാതലത്തിലായി ഒക്ടോബറിൽ റദ്ദാകുന്നത് അൻപതോളം പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ജലഗതാഗത വകുപ്പിൽ വർക്സ് മാനേജർ, മൈനിങ് ആൻഡ് ജിയോളജിയിൽ ഡ്രാഫ്ട്സ്മാൻ കം സർവേയർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സിൽ ട്രേസർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് തുടങ്ങിയവയാണ് സംസ്ഥാനതലത്തിൽ റദ്ദാകുന്ന പ്രധാന റാങ്ക്  ലിസ്റ്റുകൾ. ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്– 2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ, സാമൂഹ്യനീതി വകുപ്പിൽ മേട്രൺ ഗ്രേഡ്– 1, ടൂറിസം/ പട്ടികജാതി വികസന വകുപ്പിൽ കുക്ക് തുടങ്ങിയ ജില്ലാതല ലിസ്റ്റുകളും ഒക്ടോബറിൽ റദ്ദാകും. റദ്ദാകുന്ന ഭൂരിഭാഗം റാങ്ക് ലിസ്റ്റുകളിൽ നിന്നും കാര്യമായി നിയമനങ്ങൾ നടന്നിട്ടില്ല. ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാരും തയാറല്ല. റദ്ദാകുന്ന ഭൂരിഭാഗം തസ്തികകളുടെയും പുതിയ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ  പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും വർഷങ്ങളെടുക്കും.  ഇതോടെ താൽക്കാലിക നിയമനത്തിനും വഴിതെളിയും.  

ഒക്ടോബറിൽ റദ്ദാകുന്ന പ്രധാന റാങ്ക് ലിസ്റ്റുകൾ

തസ്തിക, വകുപ്പ് റാങ്ക് ലിസ്റ്റ് -റദ്ദാകുന്ന തീയതി

അസി. പ്രഫസർ ഇൻ പ്രോസ്തൊഡോന്റിക്സ്, മെഡിക്കൽ വിദ്യാഭ്യാസം-29–10–2020

ലക്ചറർ ഇൻ മൃദംഗം, കോളജ് വിദ്യാഭ്യാസം (മ്യൂസിക് കോളജുകൾ)-29–10–2020

കോബ്ലർ, മെഡിക്കൽ വിദ്യാഭ്യാസം- 29–10–2020

വർക്സ് മാനേജർ, ജലഗതാഗതം-23–10–2020

അസി. പ്രഫസർ ഇൻ ഒാർത്തൊഡോന്റിക്സ്, മെഡിക്കൽ വിദ്യാഭ്യാസം-23–10–2020

ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, കെഎംഎംഎൽ-23–10–2020

ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്നോളജി, പോളി ടെക്നിക്കുകൾ-16–10–2020

ഡ്രാഫ്ട്സ്മാൻ കം സർവേയർ, മൈനിങ് ആൻഡ് ജിയോളജി-16–10–2020

അസി. പ്രഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്ട്രി, മെഡിക്കൽ വിദ്യാഭ്യാസം-16–10–2020

ലക്ചറർ ഇൻ വോക്കൽ, കോളജ് വിദ്യാഭ്യാസം (മ്യൂസിക് കോളജുകൾ)-18–10–2020

ബൂട്ട് ഫോർമാൻ, ജയിൽസ്-10–10–2020

എൻവയോൺമെന്റൽ ഒാഫിസർ, എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്-10–10–2020

ലക്ചറർ ഗ്രേഡ് 2– റൂറൽ ഇക്കണോമിക്സ്, ഗ്രാമവികസനം-09–10–2020

അസി. പ്രഫസർ ഇൻ ഒാറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, മെഡിക്കൽ വിദ്യാഭ്യാസം 09–10–2020

അസി. പ്രഫസർ ഇൻ ഒാറൽ മെഡിസിൻ ആൻഡ് റേഡിയോളജി, മെഡിക്കൽ വിദ്യാഭ്യാസം-09–10–2020

ട്രേസർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്-03–10–2020

മേട്രൺ ഗ്രേഡ്– 1, സാമൂഹ്യനീതി (ജില്ലാതലം)-30–10–2020

നഴ്സ് ഗ്രേഡ്– 2, ഹോമിയോ (ജില്ലാതലം)-29–10–2020

കുക്ക്, ടൂറിസം (ജില്ലാതലം)-18–10–2020

കുക്ക്, പട്ടികജാതി വികസനം (ജില്ലാതലം)-18–10–2020

ട്രേഡ്സ്മാൻ സിവിൽ, സാങ്കേതിക വിദ്യാഭ്യാസം (ജില്ലാതലം)-18–10–2020

വാച്ച്മാൻ/ നൈറ്റ്‌വാച്ച്മാൻ– വിമുക്തഭടൻമാർ, തുറമുഖം (ജില്ലാതലം)-03–10–2020

English Summary: Kerala PSC Rank List

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA