സർ‌വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡിന് ബിരുദധാരികൾ വേണ്ട

1200-psc
SHARE

സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമനം ഒഴികെയുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് നടപ്പാകുന്നു. ഇതു സംബന്ധിച്ച കരടു നിർദേശങ്ങൾ പിഎസ്‌സി യോഗം അംഗീകരിച്ചു. എക്സിക്യുട്ടീവ് ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക്  വിജ്ഞാപനം പ്രസിദ്ധീകരിക്കാം.  ഈ വർഷംതന്നെ പിഎസ്‌സി വിജ്ഞാപനം വരുമെന്നാണു പ്രതീക്ഷ. 

2016ലാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടത്. ഇതിൽ അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനച്ചട്ടം മാത്രമേ സർക്കാർ അംഗീകരിച്ച് ഉത്തരവ് ഇറക്കിയിരുന്നുള്ളൂ. ഈ രണ്ടു തസ്തികകളിലും തിരഞ്ഞെടുപ്പ് പിഎസ്‌സി ആരംഭിക്കുകയും ചെയ്തിരുന്നു. 

ലാസ്റ്റ് ഗ്രേഡിന് ബിരുദധാരികൾ വേണ്ട

സർ‌വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള അതേ യോഗ്യത തന്നെയാണ് സർവകലാശാല ലാസ്റ്റ് ഗ്രേഡിനും നിശ്ചയിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. എന്നാൽ ബിരുദധാരികൾ പാടില്ല.  ഈ യോഗ്യത പിഎസ്‌സി അംഗീകരിക്കുകയും ചെയ്തു.

ആകെ 21 തസ്തിക

സർവകലാശാലകളിലെ 21 അനധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തുക. പ്രധാന തസ്തികകൾ: ലാസ്റ്റ് ഗ്രേഡ് സർവന്റ്,  ലൈബ്രേറിയൻ, ബസ് കണ്ടക്ടർ, അസിസ്റ്റന്റ് എൻജിനീയർ, പമ്പ് ഒാപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, ഡ്രൈവർ ഗ്രേഡ്– 2, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ, ഒാവർസിയർ ഗ്രേഡ്– 2.

യോഗ്യതകൾ

∙ലാസ്റ്റ് ഗ്രേഡ് സർവന്റ് 

മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. ഏഴാം സ്റ്റാൻഡേർഡ് വിജയിച്ചിരിക്കണം ബിരുദം നേടാൻ പാടില്ല.

∙ലൈബ്രേറിയൻ 

55% മാർക്കോടെ അഥവാ തത്തുല്യ ഗ്രേഡിൽ ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോക്കുമെന്റേഷൻ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം അഥവാ ഗ്രേഡിങ്. യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഡപ്യൂട്ടി ലൈബ്രേറിയനായി 10 വർഷത്തെ പ്രവൃത്തിപരിചയം അല്ലങ്കിൽ ൈലബ്രറി സയൻസിൽ അസിസ്റ്റന്റ് പ്രഫസർ/അസോഷ്യേറ്റ് പ്രഫസറായി 10 വർഷത്തെ പരിചയം അല്ലെങ്കിൽ കോളജ് ലൈബ്രേറിയനായി 10 വർഷത്തെ പരിചയം.

∙അസിസ്റ്റന്റ് എൻജിനീയർ

സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ

ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ (സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ) അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

∙ഒാവർസിയർ ഗ്രേഡ്– 2

സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ അംഗീകൃത ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത.

∙പമ്പ് ഒാപ്പറേറ്റർ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഐടിഐ മോട്ടർ മെക്കാനിക് (ഫിറ്റർ/ ഇലക്ട്രീഷ്യൻ) അഥവാ 2 വർഷ മെട്രിക് കോഴ്സിനു ശേഷം നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻസിവിടി) നൽകുന്ന ഡ്രാഫ്ട്സ്മാൻ ഇലക്ട്രിക്കൽ ദ്വിവൽസര നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത.

∙പിആർഒ

ജേണലിസം/ മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം, ജേണലിസം അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ പബ്ലിക് റിലേഷൻസിൽ ഡിപ്ലോമ. അറിയപ്പെടുന്ന മാധ്യമ രംഗത്തുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഥവാ സർക്കാർ/ അർധസർക്കാർ/ സ്വയംഭരണ സ്ഥാപനങ്ങളിൽ പിആർ പ്രഫഷനലായുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.  

∙സെക്യൂരിറ്റി ഒാഫിസർ

അംഗീകൃത സർവകലാശാലയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും  ക്യാപ്റ്റൻ പദവിയിൽ നിന്നോ അല്ലെങ്കിൽ നാവിക സേനയിൽ നിന്നോ വായുസേനയിൽ നിന്നോ തത്തുല്യ പദവിയിൽ നിന്നു വിരമിച്ച വിമുക്തഭടൻ.

∙ഡ്രൈവർ ഗ്രേഡ്– 2

എസ്എസ്എൽസി അഥവാ തത്തുല്യ യോഗ്യത. ഹെവി/ എൽഎംവി ലൈസൻസും ബാഡ്ജും.

∙ബസ് കണ്ടക്ടർ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കണ്ടക്ടർ ലൈസൻസ്, ബാഡ്ജ്.

∙പ്രോഗ്രാമർ

എംഎസ്‌സി കംപ്യൂട്ടർ സയൻസ്/ എംസിഎ അഥവാ കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.‌ടെക് ബിരുദം. 

English Summary: University Appointments By Kerala PSC 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA