ADVERTISEMENT

കോവിഡ് മഹാമാരിയെ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ലോകപ്രശംസ പിടിച്ചുപറ്റിയ ഒരു രാജ്യമാണ് കാനഡ. അത്യന്തം പ്രയോജനപ്രദമായ മാര്‍ഗങ്ങളിലൂടെ കോവിഡ് നിയന്ത്രിച്ചുകൊണ്ട്, ജനങ്ങളുടെ ക്ഷേമത്തിനാണ് ഒരു രാജ്യം എന്ന നിലയില്‍ തങ്ങള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് കാനഡ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. 

കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഈ രാജ്യം ഇന്ത്യയില്‍നിന്നു വിദേശത്തേക്കു കുടിയേറുവാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. 2019 ല്‍ കാനഡയിലേക്കു കുടിയേറുവാന്‍ അനുമതി ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും ഇന്ത്യന്‍ അപേക്ഷകരായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ 2020-22 പ്രകാരം 341000 അപേക്ഷകരെയാണ് സ്ഥിരതാമസത്തിനു അപേക്ഷിക്കുവാന്‍ കാനഡ ക്ഷണിക്കുന്നത്. 2021-ല്‍ കാനഡയുടെ ലക്ഷ്യം 351,000 അപേക്ഷകരെയും2022-ല്‍ 361000 അപേക്ഷകരെയും ക്ഷണിക്കുവാനും കാനഡ ലക്ഷ്യമിടുന്നു. 

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാര്‍ച്ച് മുതല്‍ ചില സുപ്രധാന നിയന്ത്രണങ്ങള്‍ കുടിയേറ്റത്തിന്‍റെ കാര്യത്തില്‍ കാനഡ കൊണ്ടുവന്നുവെങ്കിലും എക്സ്പ്രസ് എന്‍ട്രി ഡ്രോകളും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോകളും നടത്തുന്നതും കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതും തീര്‍പ്പാക്കുന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 

കാനഡ സർക്കാരിന്‍റെ തയാറെടുപ്പുകള്‍

കോവിഡ് മഹാമാരിക്കു ശേഷം കാനഡ കുടിയേറ്റത്തിനായുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത്, അപേക്ഷാ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കാനഡ ഗവണ്‍മെന്‍റ് ആരംഭിച്ചു കഴിഞ്ഞു. ഈ നവീകരണം മൂലം കുടിയേറ്റവുമായി ബന്ധപ്പെട്ട സംവിധാനങ്ങളില്‍ കോവിഡ് മഹാമാരി വരുത്തുന്ന ആഘാതങ്ങള്‍ ലഘൂകരിക്കാനാകുമെന്ന് സർക്കാർ കരുതുന്നു.

കുടിയേറ്റത്തിന് കാനഡ ഉയര്‍ന്ന മുന്‍ഗണന നല്‍കുമെന്ന് കനേഡിയന്‍ ഗവണ്‍മെന്‍റ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ത്രോണ്‍ സ്പീച്ചില്‍ വ്യക്തമാക്കി. കാനഡയുടെ പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ഗവണ്‍മെന്‍റിന്റെ ലക്ഷ്യങ്ങളെപ്പറ്റിയുള്ള രൂപരേഖ നല്‍കുന്നതാണ് ത്രോണ്‍ സ്പീച്ച് അഥവാ സിംഹാസനപ്രസംഗം. കാനഡയുടെ ചക്രവര്‍ത്തിനി ആയ ബ്രിട്ടിഷ് രാജ്ഞിയെ പ്രതിനിധീകരിച്ച് ഗവര്‍ണര്‍ ജനറല്‍ ജൂലി പയേറ്റേ ആണ് ഇത് പാര്‍ലമെന്റില്‍ വായിച്ചത്. കുടിയേറ്റം കാനഡയുടെ സാമ്പത്തികവളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഒരു ഘടകമാണെന്നും, മറ്റു രാജ്യങ്ങള്‍ വിദേശത്തുനിന്നുമുള്ള കഴിവുള്ളവരെ നിരാകരിക്കുമ്പോള്‍, കൂടുതല്‍ കുടിയേറ്റക്കാരെ ഇവിടെക്കാകര്‍ഷിക്കുക വഴി വൈദഗ്ധ്യത്തിലും മൂലധനത്തിലും തൊഴിലിലും വളര്‍ച്ച നേടുവാന്‍ കാനഡയ്ക്ക് അതവസരം നല്‍കുന്നുവെന്നും പ്രസംഗം വ്യക്തമാക്കി. 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ കുടിയേറ്റക്കാര്‍ക്കുള്ള പ്രാധാന്യം പലപ്പോഴും പരസ്യമായി അംഗീകരിച്ചിട്ടുള്ള രാജ്യമാണ് കാനഡ. യുഎസ് പോലുള്ള രാജ്യങ്ങള്‍ കുടിയേറ്റത്തെ നിരുല്‍സാഹപ്പെടുത്തുമ്പോള്‍ വിദേശത്തുനിന്നും കുടിയേറുന്നവരുടെ തൊഴില്‍വൈദഗ്ധ്യം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുവാനാണ് കാനഡ ശ്രമിക്കുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഐടി മേഖലയില്‍ വിദേശത്തുനിന്നു കുടിയേറുന്ന ഐടി വിദഗ്ധരുടെ കഴിവും തൊഴില്‍പരിചയവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ കാനഡ നടപ്പിലാക്കിക്കഴിഞ്ഞു. ആരോഗ്യം, ബിസിനസ്, എൻജിനീയറിങ് തുടങ്ങി ഒട്ടനവധി  രംഗങ്ങളില്‍ തൊഴില്‍പരിചയം ഉള്ളവര്‍ക്കും കാനഡയില്‍ അനവധി അവസരങ്ങളുണ്ട്. 

കാനഡ കുടിയേറ്റത്തെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ടോ? ഈ രംഗത്ത് 20 വര്‍ഷത്തിലധികം പ്രവര്‍ത്തനപരിചയമുള്ള സ്ഥാപനമായ കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധർക്ക് നിങ്ങളെ സഹായിക്കാനാവും.

കൂടുതൽ വിവരങ്ങൾക്ക്:

Website

Global: www.canapprove.com  

UAE: www.canapprove.ae

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

Email: enquiry@canapprove.com    

WhatsApp-https://bit.ly/3gli8j8

English Summary: CanApprove Immigration To Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com