അര ലക്ഷം തൊഴിൽ: എണ്ണം തികയ്ക്കാൻ സഹകരണ ബാങ്കുകൾക്കു ക്വോട്ട

job
പ്രതീകാത്മക ചിത്രം
SHARE

നൂറു ദിവസം കൊണ്ട് അരലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കാൻ സഹകരണ ബാങ്കുകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകി സഹകരണ വകുപ്പ് ഉത്തരവ്. ബാങ്കുകൾ നൽകുന്ന വിവിധ സ്വയംതൊഴിൽ, സംരംഭ വായ്പകൾ എടുത്തവരെയും സർക്കാർ തൊഴിൽ നൽകിയവരായി കണക്കാക്കും.

എന്നാൽ നിബന്ധനകൾ പാലിച്ച് എത്ര പേർ വായ്പയെടുക്കാൻ വരുമെന്നതു സംബന്ധിച്ചും പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചും സഹകാരികൾക്കിടയിൽ ‍തന്നെ ആശയക്കുഴപ്പമുണ്ട്. വലിയ പ്രഖ്യാപനം എന്നതിനപ്പുറത്തേക്കു പദ്ധതി മുന്നോട്ടു പോകുമോ എന്നതും സംശയമാണെന്നു സഹകാരികൾ പറയുന്നു.

സംസ്ഥാന തലത്തിലുള്ള എപ്പെക്സ് സംഘങ്ങൾ, പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, കേരള ബാങ്ക് ശാഖകൾ എന്നിവ വ്യക്തികൾക്കു വായ്പ നൽകി തൊഴിൽ അവസരം ഉണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതിനു പുറമേ സഹകരണ സ്ഥാപനങ്ങൾ നേരിട്ടു നൽകുന്ന കരാർ, ദിവസവേതന, സ്ഥിര നിയമനങ്ങളും റിപ്പോർട്ട് ചെയ്യണം.

ഫിഷ്മാർട്, പച്ചക്കറി ചന്ത, നീതി മെഡിക്കൽ സ്റ്റോർ, കാർഷിക ഉൽപന്നങ്ങളുടെ ചന്ത എന്നിവ ആരംഭിക്കുന്നതിനായി തൊഴിലധിഷ്ഠിത വായ്പകൾ നൽകുന്നതും തൊഴിൽ നൽകിയതായി കണക്കാക്കും. 

ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ശരാശരി 150 തൊഴിൽ അവസരങ്ങളും മറ്റു ജില്ലകളിൽ ശരാശരി 500 തൊഴിൽ അവസരങ്ങളും ഉണ്ടാക്കാമെന്നും പറയുന്നു.  ഒക്ടോബർ 1 മുതലുള്ള കണക്കുകളാണു നൽകേണ്ടത്.

Content Highlightst: Job vacancy creating in cooperative banks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA