ഡൽഹി യൂണിവേഴ്സിറ്റി പഠനം എന്ന സ്വപ്നം സ്വന്തമാക്കണോ?

HIGHLIGHTS
  • ലേഡി ശ്രീറാം കോളജിൽ 3 വിഷയങ്ങൾക്കു കട്ട് ഓഫ് 100 %
University-of-Delhi
SHARE

ഡൽഹി യൂണിവേഴ്സിറ്റി (ഡിയു) ഡിഗ്രി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്കുകൾ പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഞെട്ടി. ലേഡി ശ്രീറാം കോളജിൽ (എൽഎസ്ആർ) 3 വിഷയങ്ങൾക്കു കട്ട് ഓഫ് 100 %. ബിഎ (ഓണേഴ്സ്) ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി എന്നിവയാണീ ‘ഹോട്ട്’ കോഴ്സുകൾ. അതായത്, 12–ാം ക്ലാസിൽ 4 വിഷയങ്ങളിൽ മുഴുവൻ മാർക്കും ലഭിച്ചവർക്കേ സീറ്റുള്ളൂ. 

ഡിയുവിനു കീഴിലെ വിവിധ കോളജുകളിലായി 70,000 ബിരുദ സീറ്റുകളിലേക്ക് ഇക്കുറി അപേക്ഷിച്ചത് 3,54,003 പേർ. 5500 പേർക്കു 4 വിഷയങ്ങൾക്കു 100 % ലഭിച്ചിട്ടുണ്ട്. 95–99 % മാർക്കുള്ള 13,990 വിദ്യാർഥികളുണ്ട്. മിക്ക കോളജുകളിലും പ്രധാന കോഴ്സുകൾക്കെല്ലാം കട്ട് ഓഫ് 95 ശതമാനത്തിലേറെയാണ്.

ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ ബികോം ഓണേഴ്സിന് 99.5 %; ഹിന്ദു കോളജിൽ ഫിസിക്സ് ഓണേഴ്സിന് 98.33 %; അഞ്ചിടത്ത് ഇംഗ്ലിഷ് ഓണേഴ്സിന് 98 ശതമാനത്തിലേറെ. എന്നിട്ടും പ്രധാന കോളജുകളിലെ പ്രധാന കോഴ്സുകൾക്കെല്ലാം ആദ്യദിവസം തന്നെ അഡ്മിഷൻ തീരുകയും ചെയ്യും. രണ്ടാം ലിസ്റ്റും മൂന്നാം ലിസ്റ്റുമൊന്നും കാത്തിരുന്നിട്ടു കാര്യമില്ല.

കട്ട് ഓഫ് കൂടിയിട്ടും...

കോവിഡും ലോക്ഡൗണും വാർഷിക പരീക്ഷകളെ ബാധിച്ചതിനാൽ സിബിഎസ്ഇ മൂല്യനിർണയം ഇക്കുറി ഉദാരമായതും 100 % കട്ട് ഓഫിനു കാരണമാണ്.

ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ വിദ്യാർഥികൾ മുഴുവൻ മാർക്കും നേടി. സംസ്ഥാന ബോർഡ് പരീക്ഷകളിലും സമാന സ്ഥിതിയാണ്.

സീറ്റ് എത്ര കുറവാണെങ്കിലും കട്ട് ഓഫ് മാർക്കുള്ള എല്ലാ വിദ്യാർഥികൾക്കും അഡ്മിഷൻ കൊടുക്കണം. ഹിന്ദു കോളജിൽ പൊളിറ്റിക്കൽ സയൻസിൽ ആകെയുള്ളത് 20 സീറ്റ്. കഴിഞ്ഞ വർഷം ജനറൽ വിഭാഗത്തിൽ 99 % ആയിരുന്നു കട്ട് ഓഫ്. ഈ മാർക്കുള്ള 96 വിദ്യാർഥികൾക്കു പ്രവേശനം ലഭിച്ചു. ഇക്കുറി 99.5 % ആണു കട്ട് ഓഫ്.

വരുംവർഷങ്ങളിൽ ഡൽഹിയിൽ ഡിഗ്രി പഠനം സ്വപ്നം കാണുന്ന കേരളത്തിലെ വിദ്യാർഥികൾ ഈ വസ്തുതക്കൾ ഉൾക്കൊണ്ടുവേണം തയാറെടുപ്പ് നടത്താൻ. ഡിയുവിൽ ഇക്കുറി പൊളിറ്റിക്കൽ സയൻസ് ഓണേഴ്സിനും ബികോം ഓണേഴ്സിനും 6 കോളജുകളിൽ 99 ശതമാനത്തിലേറെയാണു കട്ട് ഓഫ്. 

സിവിൽ സർവീസ്, ഐഐഎം ഉപരിപഠനം തുടങ്ങിയ ലക്ഷ്യങ്ങളുമായി ഈ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരേറെ.

പ്ലസ് ടു സമയത്തു തന്നെ പൊളിറ്റിക്കൽ സയൻസ് ബിരുദമായിരുന്നു ലക്ഷ്യം. ഓണേഴ്സ് ലക്ഷ്യമിട്ടാണു ഡിയു തിരഞ്ഞെടുത്തത്. ഇവിടെ ഏറ്റവും നല്ല പൊളിറ്റിക്കൽ സയൻസ് വകുപ്പുകളിലൊന്നാണു എൽഎസ്ആറിലേത്.

 രേഷ്മ രാമൻകുട്ടി,

അവസാന വർഷ പൊളിറ്റിക്കൽ സയൻസ്, 

എൽഎസ്ആർ

എന്തുകൊണ്ട് ഡിയു ?

എൽഎസ്ആറിലെ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിക്കു കഴിഞ്ഞ വർഷം ബാങ്ക് ഓഫ് അമേരിക്ക വാഗ്ദാനം ചെയ്തതു 37.8 ലക്ഷം രൂപ വാർഷിക ശമ്പളം. കോവിഡ് പ്രതിസന്ധിക്കിടയിലും ശ്രീറാം കോളജ് ഓഫ് കൊമേഴ്സിലെ ബികോം ഓണേഴ്സ് വിദ്യാർഥിക്ക് 17 ലക്ഷത്തിന്റെ ഓഫർ ലഭിച്ചു. ഡിയുവിൽ ഈ വർഷം ക്യാംപസ് പ്ലേസ്മെന്റിലെ ശരാശരി ഓഫർ 6.8 ലക്ഷം രൂപ. 

English Summary: University of Delhi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA