ADVERTISEMENT

ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ഓപ്ഷനിൽ ഇല്ല, ചില ചോദ്യങ്ങൾക്ക് ഒന്നിലേറെ ശരിയുത്തരങ്ങൾ, ചോദ്യങ്ങളിലും ഓപ്ഷനുകളിലും തെറ്റായ വാക്കുകൾ, അക്ഷരത്തെറ്റുകൾ – വിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തിനായി പിഎസ്‌സി 11നും 12നും നടത്തിയ ഓൺലൈൻ പരീക്ഷയിലെ അബദ്ധങ്ങളാണ് അധ്യാപകർക്കിടയിൽ ചർച്ചാവിഷയം.  6 ബാച്ചായാണ് പരീക്ഷ നടത്തിയത്.

ആദ്യ 2 ബാച്ചുകൾക്കായി 11ന് നൽകിയ ചോദ്യങ്ങളെക്കുറിച്ചാണു വ്യാപക ആക്ഷേപം. ഇരുപതിലേറെ ചോദ്യങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി . ആശയക്കുഴപ്പമുണ്ടാക്കിയതും അപൂർണവുമായ ചോദ്യങ്ങളുണ്ടായിരുന്നു. അച്ചടിപ്പിശകും തെറ്റുമുള്ളവ വേറെയും. 5–ാം ചോദ്യം ഉദാഹരണം: എയ്ഡഡ് സ്കൂളുകളിൽ ആവശ്യത്തിനു ടോയ്‌ലറ്റും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ആരെന്ന്  ചോദ്യം; ‘മാനേജർ’ എന്നാണ് ഉത്തരം. ഉത്തര സൂചികയിൽ വന്ന ശരിയുത്തരം ‘വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ’ എന്നും. മാനേജർക്കാണ് ഉത്തരവാദിത്തമെന്ന് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) 34 എയിൽ വ്യക്തമാക്കുന്നുണ്ട്.

കെഇആർ യോഗ്യതാ പരീക്ഷ ജയിച്ചവരല്ലാത്ത പ്രധാനാധ്യാപകർ നൂറു കണക്കിനാണ്. തുടരാൻ അവർ യോഗ്യത നേടണമെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്. പരീക്ഷ ജയിക്കേണ്ടത് ഇക്കൂട്ടർക്കു നിർണായകമാണ്.

English Summary: Mistakes In PSC Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com