ചരിത്രത്തിലേക്ക് പറന്നുയർന്ന് ഏരീസ് എവിയേഷൻ, നേടിയത് ജനറൽ സിവിൽ എവിയേഷന്റെ അംഗീകാരം

HIGHLIGHTS
  • ഏരീസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമാണ് ഏരീസ് ഏവിയേഷൻ.
aries-aviation-services
SHARE

ഷാർജ ആസ്ഥാനമായ 'എവിയേഷൻ സർവീസസ് ഫ്രീസോണിന് '  യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ( ജിസിഎഎ ) അംഗീകാരം.  എവിയേഷൻന്റെ എൻഡിറ്റി സേവനങ്ങളായ  എഡ്‌ഡി കറന്റ്, അൾട്രാസോണിക് ടെസ്റ്റിംഗ്, മാഗ്നെറ്റിക് പാർട്ടിക്കിൾ, ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സേവനങ്ങളാണ് അംഗീകാരം ലഭ്യമായത്.  പതിനഞ്ച്  രാജ്യങ്ങളിലായി അൻപത്തി മൂന്നു  കമ്പനികൾ ഉള്ള ഏരീസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമാണ് ഏരീസ് ഏവിയേഷൻ. 

 വർഷങ്ങളായി നൽകിവരുന്ന ഗുണനിലവാരത്തോടെയുള്ള  സമയ ബന്ധിത സേവനത്തിലൂടെ കെട്ടിപ്പടുത്ത  വിശ്വാസ്യതയുടെ പശ്ചാത്തലം മൂലം,  എൻ ഡി റ്റി സേവനങ്ങൾക്കായി ഉപഭോക്താക്കൾ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഏരീസിന്റേതാണ്.  ഈ അംഗീകാരത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ നല്ല സേവനം നൽകാൻ ഏരീസ് ഗ്രൂപ്പിന് കഴിയുമെന്ന് കമ്പനിയുടെ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയ് പറഞ്ഞു." ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു വാർത്തയാണിത്. രണ്ടായിരത്തി പതിനേഴിലാണ്  ഏരീസ് ഏവിയേഷന്റെ നേതൃത്വത്തിലുള്ള സേവനങ്ങൾക്ക് ഏരീസ് ഗ്രൂപ്പ്‌  തുടക്കമിട്ടത്.  കഴിഞ്ഞ മൂന്ന്  വർഷങ്ങളിൽ,  അത്യത്ഭുതകരമായ വളർച്ചയാണ് സ്ഥാപനം കൈവരിച്ചത്. അവിശ്വസനീയമായ ഈ വളർച്ച കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ സാധ്യമാക്കിയ എന്റെ ടീമിന്റെ ഈ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.    ഈ അംഗീകാരത്തോടെ,  എൻ ഡി റ്റി സേവനങ്ങൾ എവിയേഷൻ മേഖലയിൽ വിജയകരമായി നടപ്പിലാക്കുന്ന കാര്യത്തിൽ  ഞങ്ങൾ അൽപം കൂടി മുന്നോട്ടു പോയിരിക്കുകയാണ്.  സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും അഭിമാനാർഹമായ നേട്ടമാണ് ഇത് " സോഹൻ റോയ്  പറഞ്ഞു.  

നിലവിൽ ഐ എസ് ഒ / ഐ ഇ സി  17020:2012, ISO 9001:2015, 14001:2015, 45001:2018, ISO/TS 29001:2010,  ഐ എസ് ഒ / ഐ ഇ സി    17025:2015 അംഗീകാരങ്ങളും,    ഐഎസ്ഒ അംഗീകാരമുള്ള ഒരു നേവൽ ആർക്കിടെക്ചറൽ മറൈൻ എഞ്ചിനീയറിംഗ് കൺസൾട്ടൻസിയും സ്ഥാപനത്തിന് ഉണ്ട്. ആഗോള മാരിടൈം മേഖലയിൽ  കപ്പൽ ഉടമകൾക്ക്  വിവിധ മേഖലകളിൽ സാങ്കേതിക ഉപദേശങ്ങളും സേവനങ്ങളും വർഷങ്ങളായി ഞങ്ങൾ  നൽകിവരുന്നു. യു റ്റി ഗേജിംഗ് സേവനങ്ങൾക്ക്  ഐ എസ് ഒ  9001:2015  അംഗീകാരം ലഭ്യമായിട്ടുണ്ട്. 

മാരിടൈം കൺസൾട്ടൻസി, സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ,  ഗവേഷണം പരിശീലനം  എന്നിവ മുതൽ  മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകൾ വരെ നീളുന്ന വിപുലമായ സേവന ശൃംഖലകൾ ആണ് ഏരീസ് ഗ്രൂപ്പിന് ഉള്ളത്. 

 ലൈറ്റ് എയർക്രാഫ്റ്റ്, ബിസിനസ്, എക്സിക്യൂട്ടീവ് ജെറ്റുകൾ, ഹെലികോപ്റ്ററുകൾ, മിലിട്ടറി ഫൈറ്റർ ജെറ്റുകൾ, മെയിൻസ്ട്രീം എയർലൈൻസ്, മൾട്ടിനാഷണൽ കാരിയറുകൾ  തുടങ്ങിയവയുടെ വിവിധ ഘടകങ്ങളിൽ   ബി‌എസ് ഇഎൻ 4179 / പി‌സി‌എൻ / എൻ‌എ‌എസ് 410  മുതലായവ  അനുസരിച്ച് പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇൻസ്‌പെക്ഷൻ സേവനങ്ങൾ ഗ്രൂപ്പ് നൽകാറുണ്ട്.  എഞ്ചിൻ ഘടകങ്ങൾ, ഫ്ലൈറ്റ് നിയന്ത്രണങ്ങൾ, ലാൻഡിംഗ് ഗിയർ, പ്രാഥമിക സ്‌ട്രെക്ച്ചർ  എന്നിവയിലെ വിവിധ ലോഹങ്ങൾ,  സംയോജിത വസ്തുക്കൾ തുടങ്ങിയ വിഷയങ്ങളിൽ (പുതിയതും ഓവർഹോൾ ചെയ്യുന്നതുമായ മാർക്കറ്റുകൾ) മികച്ച വൈദഗ്ദ്ധ്യവും  സ്ഥാപനത്തിനുണ്ട്.

English Summary: Aries Aviation Services

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA