ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസർ നിയമനത്തിന് ഫൈനൽ പരീക്ഷയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക പിഎസ്‍സി പ്രസിദ്ധീകരിച്ചു. 

 

സ്ട്രീം–1 ൽ 2,126 പേരെയും സ്ട്രീം–2 ൽ 1,018 പേരെയുമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ 3,208 പേരെയാണ് (സ്ട്രീം–1 ൽ 2160, സ്ട്രീം–2 ൽ 1048 വീതം) ഉൾപ്പെടുത്തിയിരുന്നത്. 

 

ഈ വർഷം ഫെബ്രുവരി 22 നായിരുന്നു പ്രാഥമിക പരീക്ഷ. തുടർന്നു യോഗ്യതാ രേഖകളുടെ പരിശോധനയ്ക്കും ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്കും ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. കേസ് നിലവിലുള്ളതിനാൽ സ്ട്രീം–3 ന്റെ പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. 

 

മെയിൻ പരീക്ഷാ ഷെഡ്യുൾ: നവംബർ 20 രാവിലെ 9.30 മുതൽ 12.00 വരെ (പേപ്പർ 1), ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.00 വരെ (പേപ്പർ 2), 21 നു രാവിലെ 9.30 മുതൽ 12.00 വരെ (പേപ്പർ 3). 

English Summary: Kerala Administrative Service Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com