പിഎസ്‌സി: നവംബറിലെ പരീക്ഷകൾ മാറ്റില്ല

HIGHLIGHTS
  • കെഎഎസ് മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കും.
PSC-OMR-Sheet
SHARE

എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്.  കെഎഎസ് മെയിൻ പരീക്ഷ നവംബർ  20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

English Summary: Kerala PSC November Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA