പ്രഫഷനലാകണം, കൃഷി; അറിയാം കൃഷിയുടെ മാനേജ്മെന്റ് !

HIGHLIGHTS
  • ഉൽപാദനക്ഷമത ഉയർത്തുക, ഉൽപന്നങ്ങളുടെ വിതരണശൃംഖല ശക്തമാക്കുക
1200%20farmer
SHARE

ലോക ബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ തൊഴിലാളികളിൽ 42% കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ഇത്ര വിപുലമായ തൊഴിൽരംഗത്തെ പരമ്പരാഗതമായി നിയന്ത്രിച്ചുപോന്നത് സാമാന്യബുദ്ധിയിൽ അധിഷ്ഠിതമായ മാനേജ്മെന്റ് മാത്രം. പക്ഷേ, ആധുനിക മാനേജ്മെന്റ് സങ്കേതങ്ങൾ കാർഷിക മാനേജ്മെന്റിൽ ഉൾച്ചേർത്ത് കാർഷികവ്യവസായത്തിന്റെ കാര്യക്ഷമത ഗണ്യമായി ഉയർത്താൻ കഴിയും. 

പ്രഫഷനലാകണം, കൃഷി 

വ്യവസായ നിർമാണത്തിലും മറ്റും അനുവർത്തിക്കുന്ന രീതികൾ കാർഷികരംഗത്ത് അതേപടി പ്രയോഗിക്കാൻ കഴിയില്ല. കൃഷിയുടെയും അതുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളുടെയും സവിശേഷതകൾ പരിഗണിച്ച് ഫലപ്രദമായ ശൈലികൾ ചേർത്തു രൂപം നൽകിയ ശാഖയാണ് അഗ്രി ബിസിനസ് മാനേജ്മെന്റ്.

ഉൽപാദനക്ഷമത ഉയർത്തുക, ഉൽപന്നങ്ങളുടെ വിതരണശൃംഖല ശക്തമാക്കുക, വിശേഷ വിപണനരീതികൾ ആവിഷ്കരിക്കുക, ധനലഭ്യത ഉറപ്പാക്കുക, നഷ്ടങ്ങൾ പരിഹരിക്കാൻ ഇൻഷുറൻസ് ഏർപ്പെടുത്തുക, കാർഷിക സമ്പദ്‌വ്യവസ്ഥ വിശകലനം ചെയ്തു നൂതന പ്രയോഗരീതികൾ കണ്ടെത്തുക, ബയോടെക്നോളജി അടക്കമുള്ള ശാസ്ത്രശാഖകളുടെ സിദ്ധികൾ വഴി പുതിയ വിത്തിനങ്ങളും മറ്റും കണ്ടെത്താൻ വഴിയൊരുക്കുക, ഫാമുകളുടെയും മറ്റും ഭരണം സമർഥമാക്കുക ആധുനികവൽക്കരണം നിരന്തരം നടപ്പാക്കുക, അഗ്രിക്കൾചറൽ എക്സ്റ്റൻഷൻ സേവനങ്ങൾ നൽകുക തുടങ്ങിയ ചുമതലകൾ അഗ്രിബിസിനസ് മാനേജർമാർക്കുണ്ട്.

സർക്കാർ–സ്വകാര്യ മേഖലകളിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, കാർഷികയന്ത്രങ്ങൾ/കീടനാശിനികൾ മുതലായവ നിർമിക്കുന്ന ഫാക്ടറികൾ, ബാങ്കുകളടക്കം കാർഷിക സഹകരണസ്ഥാപനങ്ങൾ, ഫാമുകൾ, പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ മുതലായവയിൽ പ്രഫഷനൽ സേവനം ആവശ്യമാണ്. കൺസൽറ്റൻസിയുമാകാം.

എവിടെ പഠിക്കാം?

1. ഈ രംഗത്തെ മുൻനിര സ്ഥാപനമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1987 മുതൽ പ്രവർത്തിക്കുന്ന ‘മാനേജ്’ (MANAGE: National Institute of Agricultural Extension Management, Rajendranagar, Hyderabad). ഇവിടത്തെ ദ്വിവത്സര പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (അഗ്രി-ബിസിനസ് മാനേജ്‌മെന്റ്)-PGDM (ABM) പ്രോഗ്രാം പ്രവേശനത്തിന് അഗ്രിക്കൾചറിലോ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലോ (അഗ്രിക്കൾചർ, അഗ്രി-ബിസിനസ്  മാനേജ്‌മെന്റ്, കമേഴ്സ്യൽ അഗ്രിക്കൾചർ, അഗ്രിക്കൾചറൽ മാർക്കറ്റിങ് ആൻഡ് കോഓപ്പറേഷൻ, അഗ്രി എൻജിനീയറിങ്, അഗ്രി ഐടി, ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ്, ഡെയറി ടെക്‌നോളജി, ഫിഷറീസ്, ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസിങ് എൻജിനീയറിങ്, ഫോറസ്‌ട്രി, ഹോർട്ടിക്കൾചർ, സെറിക്കൾചർ, വെറ്ററിനറി സയൻസ് & അനിമൽ ഹസ്ബൻഡ്രി തുടങ്ങിയവ) ബാച്‌ലർ ബിരുദം വേണം. ഹ്യുമാനിറ്റീസ്, എൻജി, പ്യുവർ സയൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മെഡിസിൻ തുടങ്ങി മറ്റു വിഷയങ്ങളിലെ ബാച്‌ലർ ബിരുദമായാലും മതി. 50% എങ്കിലും മാർക്ക് ബിരുദത്തിനു നേടിയിരിക്കണം.

2. Indian Institute of Plantation Management, Bengaluru: PGDM-Agricultural Export & Business Management 

3. IIM Ahmedabad: PG Program in Food & Agri-business Management

4. IIM Lucknow: PG Program in Agri-business Management

5. IMS, BHU, Varanasi: 2 year Master's in Agri-Business Administration

6. Kerala Agricultural University, Thrissur: MBA in Agri Business Management

7. Institute of Agri Business Management, Bikaner, Rajasthan: MBA Agri-Business 

English Summary: Career Scope of Agriculture Management

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA