ക്ഷമ വേണ്ട തൊഴിൽ; മനസ്സളക്കാൻ പഠിക്കാം

HIGHLIGHTS
  • മാനസികാരോഗ്യം വീണ്ടെടുത്തു സ്വാഭാവികജീവിതത്തിലേക്കു മടങ്ങിയെത്താൻ കൗൺസെലിങ്‌
positive-thoughts
SHARE

പല തരത്തിലുമുള്ള മാനസികപ്രശ്നങ്ങളുള്ളവർക്കും ആശ്വാസമേകാൻ ഉപകരിക്കുന്ന പ്രഫഷനാണു ക്ലിനിക്കൽ സൈക്കോളജി. പെരുമാറ്റ വൈകൃതങ്ങൾ മാറ്റുക, മനസ്സിനു സമനില കൈവരുത്തിക്കൊടുക്കുക തുടങ്ങി മാനസിസാരോഗ്യം വീണ്ടെടുത്തു സ്വാഭാവികജീവിതത്തിലേക്കു മടങ്ങിയെത്താൻ കൗൺസെലിങ്‌ വഴി സഹായിക്കാം.

ക്ഷമ വേണ്ട തൊഴിൽ

വിഷാദം, അമിത ഉൽക്കണ്ഠ, കുട്ടികളിൽ അർപ്പിച്ച അമിതപ്രതീക്ഷയ്ക്കൊത്ത് അവർ ഉയരാത്തതിലെ നൈരാശ്യം, ദാമ്പത്യപ്രശ്നങ്ങൾ, പണക്കൊഴുപ്പ്, ലൈംഗികശേഷിക്കുറവ്‍, നേരിടാനാകാത്ത സാമ്പത്തികക്കുരുക്ക്, നിരാസ്പദ ഭീതികൾ (ഫോബിയകൾ), മാനസികത്തളർച്ച, തന്റെയോ ആശ്രിതരുടെയോ വിട്ടുമാറാത്ത രോഗം, അരക്ഷിതത്വബോധം, ആത്മവിശ്വാസക്കുറവ്, വാർദ്ധക്യം മൂലവും അല്ലാതെയും ഉണ്ടാകുന്ന മറവിരോഗം, അകാരണമായ അധമബോധം, കൗമാരത്തിലെ അനിയന്ത്രിതകോപം, ആക്രമണത്വര, വെല്ലുവിളി, നിഷേധ മനസ്ഥിതി, റിബൽ ശൈലി, പഠനവൈകല്യം, അസൂയ, പൊരുത്തപ്പെടായ്ക, സ്കൂൾ വിരോധം, മോഷണം, കുഞ്ഞുങ്ങളുടെ വളർച്ചത്തകരാറ്, വിരൽകുടി, നഖംകടി, ഭക്ഷണവിരക്തി, ദുഃസ്വപ്നം, ദുശ്ശാഠ്യം, കലിതുള്ളൽ, മുട്ടാളത്തം, വികല മത്സരബുദ്ധി തുടങ്ങി എത്രയോ കാര്യങ്ങൾക്കു പരിഹാരം തേടുന്നവരുണ്ട്.

ഇവ ഓരോന്നിനും കാരണം കണ്ടെത്തി കൗൺസെലിങ് നടത്താൻ കഴിയണമെങ്കിൽ മനുഷ്യമനസ്സിന്റെ സങ്കീർണതകളെയും, വൈകല്യപരിഹാരങ്ങളെയും കുറിച്ചു സൈദ്ധാന്തിക അറിവും പ്രായോഗിക പരിശീലനവും വേണം. ഓരോ പ്രായക്കാരുടെയും പ്രശ്നങ്ങൾക്കു തനതു ശൈലികളുണ്ട്. ഒരേ ലക്ഷണത്തെ വിവിധ വ്യക്തിത്വങ്ങളിൽ വ്യത്യസ്ത രീതികളിലാകും സമീപിക്കേണ്ടത്. വൈകല്യത്തിന്റെ ശൈലിയും ആഴവും പരപ്പും വിലയിരുത്താൻ പല ഘട്ടങ്ങളിലായി ദീർഘനേരം രോഗിയോടു സംസാരിക്കേണ്ടിവരും. അതിനുള്ള ക്ഷമയും അനുകമ്പയോടെയുള്ള സമീപനവും പ്രഫഷനിലെ വിജയത്തിന് ആവശ്യമാണ്. രോഗകാരണം ബൗദ്ധികമോ വൈകാരികമോ സാമൂഹികമോ മാനസികമോ ശാരീരികമോ ആകാം. ഇതും വിലയിരുത്തലിൽ പരിഗണിക്കേണ്ടതുണ്ട്. പ്രയാസങ്ങളിൽപ്പെട്ട് ഉഴലുന്നവരെ സാന്ത്വനിപ്പിക്കാനും പ്രയാസത്തിനു ചേർന്ന പരിഹാരം കൗൺസെലിങ്‌ വഴി നിർദ്ദേശിക്കാനും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കു കഴിയും.

മനോരോഗ ചികിത്സകൻ എന്ന വാക്ക് ശ്രദ്ധിച്ചു മനസ്സിലാക്കേണ്ടതുണ്ട്. സൈക്കിയാട്രിസ്റ്റ് മറ്റൊരു വിഭാഗത്തിൽപ്പെടുന്നു. എംബിബിഎസ് കഴിഞ്ഞ് സൈക്കിയാട്രിയിൽ പിജി ബിരുദം നേടിയ സൈക്കിയാട്രിസ്റ്റിനു കൗൺസെലിങ്ങിനു പുറമേ ഔഷധങ്ങൾ നിർദേശിക്കാനും അധികാരമുണ്ട്.

ക്ലിനിക്കൽ/കൗൺസെലിങ് സൈക്കോളജിയിലെ ഉപരിപഠനത്തിന്

∙School of Behavioural Sciences, MG University, Kottayam

∙Tata Institute of Social Sciences, Chennai/Mumbai 

∙Sri Ramachandra Medical College & Research Institute, Chennai

∙Mumbai Institute of Human Behaviour and Allied Sciences, Delhi

∙Avinashilingam Institute for Home Science & Higher Education for Women, Coimbatore

∙Lovely Professional University, Jalandhar 

∙Christ College, Irinjalakuda

∙Prajyoti Niketan College, Thrissur

∙Loyola College of Social Sciences, Thiruvananthapuram 

English Summary: Career Scope Of Clinical Psychology

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA