കുറഞ്ഞ മുതൽമുടക്ക് മതി; മാസം 1,17,500 വരെ ലാഭം നേടാം

HIGHLIGHTS
  • ഒന്നുരണ്ടു പേർക്കെങ്കിലും തൊഴിൽ നൽകാനും ഈ സംരംഭം കൊണ്ടു കഴിയും
money
Photo Credit : shutterstock.com/ StockImageFactory.com
SHARE

പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച സജീവമാണെങ്കിലും പൊതുവിൽ ഭക്ഷണപ്രിയർക്കു പ്രിയപ്പെട്ട വിഭവമാണിത്. ഗോതമ്പ് ഉപയോഗിച്ചും മൈദയും ഗോതമ്പും മിക്സ് ചെയ്തും ആരോഗ്യകരമായി പൊറോട്ട നിർമിക്കാവുന്ന സാധ്യതയും ഇപ്പോൾ ജനപ്രിയമാണ്. അതിനാൽ, നല്ലൊരു സ്വയംസംരംഭമായി പൊറോട്ട നിർമാണം പരിഗണിക്കാം. വലിയ നിക്ഷേപമില്ലാതെ മോശമില്ലാത്ത ആദായം ലഭിക്കും. 

നിർമാണരീതി
അറിയുന്നതുപോലെ, പൊറോട്ട നിർമാണരീതി വളരെ ലളിതമാണ്. മൈദ മാത്രമായും മൈദയും ഗോതമ്പുപൊടിയും ചേർത്തോ ഗോതമ്പുപൊടികൊണ്ടു മാത്രമായോ ഉണ്ടാക്കാറുണ്ട്. ഉപ്പ്, വെള്ളം, എണ്ണ, മുട്ട എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇതു മിക്സർ മെഷിനിൽ ചെയ്യാം. അതിനു ശേഷം ഉണ്ടയാക്കി അടിച്ചു പരത്തി ചൂടുള്ള കല്ലിലിട്ടു ചുട്ടെടുക്കുക. 

വിപണി 
റസ്റ്ററന്റുകൾ, കറി ഷോപ്പുകൾ, രാത്രികാല കാപ്പിക്കടകൾ, കന്റീനുകൾ, ടേക് എവേ കൗണ്ടറുകൾ, കേറ്ററിങ് സർവീസുകൾ എന്നിവിടങ്ങളിലെല്ലാം പൊറോട്ടയ്ക്കു നല്ല ആവശ്യക്കാരുണ്ട്. വീടുകളിൽനിന്നും തൊഴിലാളികളുടെ പണിയിടങ്ങളിൽനിന്നും നേരിട്ട് ഓർഡറെടുത്തു വിതരണത്തിനും സാധ്യതയുണ്ട്. 

ഹോട്ടലുകളിൽ ജോലിക്കാർ കുറഞ്ഞ കോവിഡ് സാഹചര്യത്തിൽ, വിവിധയിടങ്ങളിൽ പൊറോട്ട നിർമിച്ച് എത്തിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറുകൾ ഇടവിട്ടു പൊറോട്ട വിതരണം ചെയ്യുന്ന ലഘുസംരംഭകർ ഇപ്പോൾത്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഒന്നുരണ്ടു പേർക്കെങ്കിലും തൊഴിൽ നൽകാനും ഈ സംരംഭം കൊണ്ടു കഴിയും. ചൂടോടെതന്നെ വിതരണം ചെയ്താൽ ഡിമാൻഡ് വർധിക്കും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടി വൃത്തിയുള്ളത്. 

∙മെഷിനറികൾ: 

*മൈദ മിക്സിങ് മെഷിൻ: 40,000

*കല്ല്, അടുപ്പ് മുതലായവ: 15,000

ആകെ: 55,000

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്) 

∙100 കിലോഗ്രാം കണക്കിൽ; കിലോഗ്രാമിന് 20 രൂപ നിരക്കിൽ: 20,000.00 (മൈദയാണ് ഉപയോഗിക്കുന്നതെങ്കിൽ) 

∙രണ്ടു പേർക്കു 400 രൂപ നിരക്കിൽ കൂലി: 8,000

∙മുട്ട, എണ്ണ, ഉപ്പ്, മറ്റു സാമഗ്രികൾ: 3,000

∙പലിശ, തേയ്മാനം, കയറ്റിറക്ക് മുതലായവ: 2,000

ആകെ നിക്ഷേപം: 55,000+33,000=88,000

പ്രതിമാസ അറ്റാദായം 

∙2000 പൊറോട്ട ദിവസേന 4 രൂപ നിരക്കിൽ വിറ്റാൽ 10 ദിവസത്തെ വിറ്റുവരവ്: 80,000

∙10 ദിവസത്തെ അറ്റാദായം: 80,000–33,000=47,000

∙ഒരു മാസം 25 ദിവസം ജോലി ചെയ്താൽ കിട്ടാവുന്ന അറ്റാദായം: 4,700x25=1,17,500

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA