ADVERTISEMENT

1. അപേക്ഷകൻ പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽ പെടാത്തവരായിരിക്കണം. 

2. അപേക്ഷകൻ/അപേക്ഷക, മാതാപിതാക്കൾ, 18 വയസിൽ താഴെ പ്രായമുള്ള സഹോദരൻ/സഹോദരി, അപേക്ഷകൻ/അപേക്ഷകയുടെ പങ്കാളി, 18 വയസിൽ താഴെയുള്ള കുട്ടികൾ, കുടുംബത്തെ ആശ്രയിച്ചു കഴിയുന്ന 18 വയസിനു മുകളിലുള്ളവർ എന്നിവർ സാമ്പത്തിക സംവരണത്തിന് അർഹരായ 'കുടുബം' എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു. കുട്ടികൾ എന്നതിൽ ദത്തെടുത്ത കുട്ടികളും ഉൾപ്പെടും.

3. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർത്തിരിക്കുന്നവ ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.

 

∙മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം.

∙സാമൂഹ്യ സുരക്ഷാ പെൻഷനുകൾ

∙കുടുംബ പെൻഷൻ

∙തൊഴിലില്ലായ്മ വേതനം

∙ഉൽസവബത്ത

∙വിരമിക്കൽ ആനുകൂല്യങ്ങൾ

∙യാത്രാബത്ത

 

4. അപേക്ഷകന്റെ കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 2.5 ഏക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിൽ 75 സെന്റിലും മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ 50 സെന്റിലും കൂടാൻ പാടില്ല. 

5. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പൽ/ മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിന്റെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികമാകാൻ പാടില്ല. 

6. മുനിസിപ്പൽ/ മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന്റെ ഭൂസ്വത്തിന്റെ ആകെ വിസ്തൃതി 75 സെന്റിൽ അധികമാകാൻ പാടില്ല. 

7. ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.

8. ഭൂമി (Land) എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും. 

9. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ്പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പൽ പ്രദേശങ്ങളിൽ 20 സെന്റിലും മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിൽ 15 സെന്റിലും കൂടാൻ പാടില്ല.

കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക.

കുടുംബത്തിന് മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റിൽ അധികമാകാൻ പാടില്ല. (ഹൗസ് പ്ലോട്ട് എന്നാൽ വീട് നിൽക്കുന്നതോ വിടു നിർമിക്കാൻ കഴിയുന്നതോ ആയ ഭൂമി)

10. Anthyodaya Annayajana (AAY) /Priority House Holds (PHH) വിഭാഗങ്ങളിൽ പെടുന്ന റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ മറ്റു മാനദണ്ഡങ്ങൾ പരിഗണിക്കാതെ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണാനുകൂല്യത്തിന് അർഹരാണ്.  ഈ വിഭാഗത്തിലുള്ള അപേക്ഷകർ ഇവർക്കായി നൽകിയിട്ടുള്ള റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നിശ്ചിത മാതൃകയിൽ വില്ലേജ് ഒാഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

11. Income & Assets Certificate നൽകുന്നതിന് അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് അടിസ്ഥാനമാക്കുന്നത്. 

12. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങൾ നിശ്ചിത അപേക്ഷാ ഫോമിൽ സത്യവാങ്മൂലമായി  സമർപ്പിക്കണം.

13. 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ' എന്ന അവകാശവാദം പരിശോധനയിൽ തെറ്റാണെന്നോ/വ്യാജമാണെന്നോ കണ്ടെത്തിയാൽ നിയമനം/വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം എന്നിവ മറ്റു കാരണങ്ങൾ വ്യക്തമാക്കാതെ ഉടൻ  റദ്ദാക്കും. തുടർനടപടി സ്വീകരിക്കും.

14. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള നിയമന ഉത്തരവിൽ നിയമനാധികാരികൾ ചുവടെ ചേർക്കുന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തണം. 

"ഇപ്രകാരമുള്ള നിയമനം താൽക്കാലികം (Provisional) ആയിരിക്കുന്നതും വരുമാനവും ആസ്തിയും തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ ഉചിതമാർഗേണയുള്ള പരിശോധനയ്ക്ക് വിധേയമായിരിക്കുന്നതുമാണ്. 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ'  എന്ന അവകാശവാദം പരിശോധനയിൽ തെറ്റാണെന്നോ/വ്യാജമാണെന്നോ കണ്ടെത്തുന്ന പക്ഷം അപേക്ഷകൻ/അപേക്ഷകയുടെ നിയമനം മറ്റു കാരണങ്ങൾ വ്യക്തമാക്കാതെ ഉടൻ പ്രാബല്യത്തിൽ റദ്ദാക്കുന്നതും വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുന്നതുമാണ്" 

15. അപേക്ഷയുടെ അടിസ്ഥാനത്തിൽ നിശ്ചിത മാതൃകയിൽ Income & Assets Certificate നൽകേണ്ടത് അതത് വില്ലേജ് ഒാഫിസർമാരാണ്.

16. സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാർക്ക് അപ്പീൽ നൽകാം.

17. പുനഃപരിശോധന ആവശ്യമായി വന്നാൽ ബന്ധപ്പെട്ട റവന്യൂ ഡിവിഷനൽ ഒാഫിസർക്ക് അപേക്ഷ നൽകാം.

18. പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഒാരോ മൂന്നു വർഷം കൂടുമ്പോഴും പുനഃപരിശോധിച്ച് ആവശ്യമെങ്കിൽ ഭേദഗതി വരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com