പിഎസ്‌സി മുന്നാക്ക സംവരണം: ഉദ്യോഗാർഥികൾക്കുള്ള നിർദേശങ്ങൾ അറിയാം

psc-exam-image
SHARE

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗങ്ങൾക്കു പിഎസ്‌സി നിയമനങ്ങളിൽ 10% സംവരണം അപേക്ഷയിൽ അവകാശപ്പെടുന്നതിനുള്ള സംവിധാനം നിലവിൽ വന്നു.

സംവരണേതര വിഭാഗങ്ങൾക്കുള്ള 10% സാമ്പത്തിക സംവരണം കഴിഞ്ഞ 23നു  നിലവിലുളളതും അതിനു ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ അനുസരിച്ചുള്ള തസ്തികകൾക്കു ബാധകമാക്കാൻ പിഎസ്‍‌സി യോഗം തീരുമാനിച്ചിരുന്നു. ഇത് അനുസരിച്ചുള്ള ആനുകൂല്യം ലഭ്യമാകുന്നതിന് ഉദ്യോഗാർഥികൾ ഇനി പറയുന്ന നിർദേശങ്ങൾ പാലിക്കണം. 

  1. പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

  2. ഹോം സ്ക്രീനിൽ കാണുന്ന ഇഡബ്ലിയുഎസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) എന്ന ബട്ടണിൽ ക്ലിക് ചെയ്യുക.

  3. ഡു യു ബിലോങ് ടു ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ എന്ന ചോദ്യത്തിന് യെസ് തിരഞ്ഞെടുക്കുക.

  4. അതിനു താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്തു സേവ് ബട്ടൺ അമർത്തി പൂർത്തിയാക്കുക.

  5. കഴിഞ്ഞ 23നു നിലവിലുള്ളതും അതിനു ശേഷം പുറപ്പെടുവിച്ചതുമായ വിജ്ഞാപനങ്ങൾ അനുസരിച്ച് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ  ആ അപേക്ഷകൾ ഉദ്യോഗാർഥികൾ തന്നെ പരിശോധിച്ച് ഇഡബ്ലിയുഎസ് ക്ലെയിം ഉറപ്പാക്കണം.

  6.  കമ്മിഷൻ ആവശ്യപ്പെടുന്ന മുറയ്ക്കു സർക്കാർ ഉത്തരവു പ്രകാരമുള്ള രേഖകൾ ഹാജരാക്കണം.

  7. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി അടുത്ത 14 വരെ നീട്ടിയ തസ്തികകളിലും ഇഡബ്ലിയുഎസ് ക്ലെയിമിന് അർഹരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതിക്കുള്ളിൽ ഇതേ രീതിയിൽ അവകാശം രേഖപ്പെടുത്തണം. 

പുനർനിയമനം:  മന്ത്രിസഭയുടെ അനുമതി നിർബന്ധം

ജീവനക്കാർക്കു പുനർനിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി നിർബന്ധമാക്കി ധന വകുപ്പിന്റെ ഉത്തരവ്.

റൂൾസ് ഓഫ് ബിസിനസിൽ ഇൗ വ്യവസ്ഥയുണ്ടെങ്കിലും പല വകുപ്പുകളും പാലിക്കുന്നില്ല. വിജിലൻസിന്റെ ക്ലിയറൻസ് വാങ്ങി ധന വകുപ്പിന്റെ അനുമതി നേടിയ ശേഷം മാത്രമേ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA