വലിയ കിടമത്സരമില്ല; 77,500 രൂപ വരെ പ്രതിമാസം ലാഭം നേടാം

HIGHLIGHTS
  • നഗരത്തിലും ഗ്രാമങ്ങളിലും സാധ്യതയുമുണ്ട്.
money
Photo Credit : shutterstock.com/Napoleonka
SHARE

അൽപം സാങ്കേതികപരിജ്ഞാനമുള്ളവർക്കു ശോഭിക്കാവുന്നൊരു സംരംഭമാണു മോട്ടർ റീവൈൻഡിങ് യൂണിറ്റ്. നൈപുണ്യമുള്ള തൊഴിലാളികളെ വച്ചും സംരംഭം വിജയിപ്പിക്കാം. സ്വന്തം നിലയിൽ തുടങ്ങി പിൽക്കാലത്തു ധാരാളം തൊഴിലാളികളെ വച്ച് സംരംഭം വിപുലീകരിക്കുന്നവരുമുണ്ട്. നഗരത്തിലും ഗ്രാമങ്ങളിലും സാധ്യതയുമുണ്ട്. 

പ്രവർത്തനരീതി

വ്യവസായ യൂണിറ്റുകൾ, വീടുകൾ, ഫാമുകൾ തുടങ്ങി വ്യത്യസ്തയിടങ്ങളിൽ ഉപയോഗിക്കുന്ന മോട്ടറുകൾ റീവൈൻഡിങ് ചെയ്യേണ്ട ആവശ്യം വരാറുണ്ട്. അത്തരം മേഖലയിലൊക്കെ ഈ സംരംഭത്തിനു ഡിമാൻഡുമുണ്ട്. സ്ഥാപനത്തിൽ ചെന്നു മോട്ടർ അഴിച്ചുകൊണ്ടുവന്നും കടകളിൽ എത്തിച്ചും റീവൈൻഡിങ് ചെയ്യേണ്ടിവരാം. വൈൻഡിങ് ചാർജായി മോശമില്ലാത്ത പ്രതിഫലവും ലഭിക്കും. 

വിപണി

നല്ല രീതിയിൽ ആസൂത്രണത്തോടെ നടത്തിയാൽ വലിയ വളർച്ച നേടാവുന്ന സേവനസംരംഭമാണിത്. മോട്ടർ യന്ത്രങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുമായി മികച്ച ബന്ധം പുലർത്തിയാൽ കൂടുതൽ ജോലിയും ലഭിക്കും. കൃത്യസമയത്ത്, മികവോടെ ജോലി ചെയ്തു നൽകുന്നവർക്കു സ്വീകാര്യത വർധിക്കും. വലിയ കിടമത്സരമില്ല എന്നതും ആകർഷണീയതയാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 200 ചതുരശ്ര അടിയുള്ളത്. 

∙മെഷിനറികൾ 

*മോട്ടർ വൈൻഡിങ് മെഷിൻ: 32,000

*ഡ്രില്ലിങ് മെഷിൻ: 25,000

*ഹാൻഡ് കട്ടർ, ബെഞ്ച് വൈസ്, ഡബിൾ ഹാൻഡ് ബോക്സ് സ്പാനർ സെറ്റ്, പൈപ്പ് റിങ്, ഇരുമ്പ് ടേബിൾ തുടങ്ങിയവ: 60,000.00 

ആകെ: 1,17,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙മെറ്റീരിയലുകൾ: 10,000

∙ദിവസം 500 രൂപ നിരക്കിൽ 3 തൊഴിലാളികൾക്ക് 25 ദിവസത്തെ വേതനം: 37,500

∙ട്രാൻസ്പോർട്ടേഷൻ, തേയ്മാനം, വാടക, കറന്റ് ചാർജ് തുടങ്ങിയ ചെലവുകൾ: 10,000

ആകെ: 57,000

ആകെ നിക്ഷേപം: 1,17,000+57,500=1,75,000

പ്രതിമാസം പ്രതീക്ഷിക്കാവുന്ന വരുമാനം (ദിവസേന 3 മോട്ടർ 600 രൂപ നിരക്കിൽ വൈൻഡ് ചെയ്താൽ): 1,35,000

പ്രതിമാസ അറ്റാദായം: 1,35,000–57,500=77,500

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA