കെഎഎസ് മുഖ്യ പരീക്ഷയ്ക്ക് സംസ്ഥാനത്ത് 19 കേന്ദ്രങ്ങൾ

HIGHLIGHTS
  • പരീക്ഷ 20, 21നും; എഴുതുന്നത് മൂവായിരത്തിലേറെപ്പേർ
KAS_Preparation
SHARE

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) പിഎസ്‌സി നടത്തുന്ന മുഖ്യ പരീക്ഷയ്ക്കു സംസ്ഥാനത്തു 19 കേന്ദ്രങ്ങൾ. 20, 21 തീയതികളിലെ പരീക്ഷ മൂവായിരത്തിലേറെപ്പേരാണ് എഴുതുന്നത്. തിരുവനന്തപുരത്തു 4, കൊല്ലത്തും കൊച്ചിയിലും 2 വീതം കേന്ദ്രങ്ങൾ ഉണ്ടാകും. മറ്റു ജില്ലകളിൽ ഓരോ കേന്ദ്രം വീതം. 

ഒന്നും രണ്ടും സ്ട്രീമുകളിൽ നിന്നു പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടിയവരാണു മെയിൻ പരീക്ഷ എഴുതുന്നത്. മൂന്നാം സ്ട്രീമിൽനിന്നുള്ള നിയമന നടപടികൾ കേസ് മൂലം നീളുകയാണ്. ഡപ്യൂട്ടി കലക്ടർ (സ്പെഷൽ റിക്രൂട്മെന്റ്) ഫൈനൽ പരീക്ഷയും കെഎഎസ് പരീക്ഷയ്ക്കൊപ്പം നടത്തുന്നുണ്ട്. 

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയ്ക്കും പകർപ്പ് എടുക്കുന്നതിനും അപേക്ഷിച്ചവരിൽ ഭൂരിപക്ഷം പേർക്കും ഫലം നൽകിക്കഴിഞ്ഞതായി പിഎസ്‌സി അറിയിച്ചു. അറുപതോളം അപേക്ഷകർക്കാണ് ഇനി നൽകാനുള്ളത്. ഇവർ നിശ്ചിത സമയത്തിനകം ഫീസ് അടച്ചെങ്കിലും അപേക്ഷകൾ പിഎസ്‌സിയുടെ പരിഗണനയ്ക്കു ലഭിക്കാൻ വൈകി. ഇവർക്ക് ഉടനെ ഫലവും പകർപ്പും നൽകുമെന്ന് അധികൃതർ അറിയിച്ചു.

English Summary: Kerala Administrative Service Main Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA