ADVERTISEMENT

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഒാവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ്– 1 (മെക്കാനിക്കൽ), വനിതാ ശിശു വികസന വകുപ്പിൽ കെയർ ടേക്കർ (ഫീമെയിൽ) തുടങ്ങി 51 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഡിസംബർ ആദ്യം വിജ്ഞാപനങ്ങൾ പുറത്തിറക്കും. പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന മറ്റു പ്രധാന വിജ്ഞാപനങ്ങൾ ഇനി പറയുന്നു. കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട് ടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഒാപ്പറേഷൻ), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ് (കന്നട മാധ്യമം– തസ്തികമാറ്റം വഴി), ഹൈസ്കൂൾ ടീച്ചർ നാചുറൽ സയൻസ് (മലയാളം മാധ്യമം– തസ്തികമാറ്റം വഴി), എൽപി സ്കൂൾ ടീച്ചർ മലയാളം മീഡിയം (എസ്ടി),  പ്രിന്റിങ് വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ്– 2, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (എസ്‌സി/എസ്ടി), ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റെഷൻ ഒാഫിസർ ഗ്രേഡ്– 2 (എസ്‌സി/എസ്ടി), വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് (എസ്‌സി/എസ്ടി), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് (എസ്‌സി/എസ്ടി), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഹോസ്പിറ്റൽ ഹൗസ്കീപ്പിങ് (എൻസിഎ– മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ. പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (എൻസിഎ– എസ്ടി). 

 

79 വിജ്ഞാപനം ഈ ആഴ്ച

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർ വുമൺ (ട്രെയിനി), മൽസ്യഫെഡിലെ 12 വിവിധ തസ്തികകൾ, വനിതാ ശിശു വികസന വകുപ്പിൽ ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഒാഫിസർ തുടങ്ങി 79 തസ്തികയിലേക്കുള്ള വിജ്ഞാപനം ഈ ആഴ്ച പിഎസ്‌സി പ്രസിദ്ധീകരിക്കും. വിജ്ഞാപനങ്ങളുടെ പൂർണരൂപവും അപേക്ഷ അയക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങളും അടുത്ത ലക്കം തൊഴിൽവീഥിയിൽ. 

English Summary: Kerala PSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com