ADVERTISEMENT

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) മെയിൻ പരീക്ഷയ്ക്ക് പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 19 പരീക്ഷാ കേന്ദ്രങ്ങൾ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്ത്– നാല്. കൊല്ലം, എറണാകുളം ജില്ലകളിൽ 2 വീതവും മറ്റ് ജില്ലകളിൽ ഒാരോ പരീക്ഷാ കേന്ദ്രവുമാണ് തയാറാക്കിയിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാം. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നാല് കേന്ദ്രങ്ങളിലായി 801 പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് വയനാട് ജില്ലയിൽ– 56. ലാൻഡ് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കലക്ടർ (സ്പെറി. എസ്‌സി/എസ്ടി) പരീക്ഷയും ഇതോടൊപ്പം നടത്തും.  പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.  നവംബർ 20, 21 തീയതികളിലാണ് പരീക്ഷ. 

പരീക്ഷാ കേന്ദ്രങ്ങളും പരീക്ഷ എഴുതുന്നവരും

ജില്ല-പരീക്ഷാ കേന്ദ്രം-പരീക്ഷ എഴുതുന്നവർ

 

തിരുവനന്തപുരം-4-801

 

കൊല്ലം-2-357

 

പത്തനംതിട്ട-1-108

 

ആലപ്പുഴ-1-189

 

കോട്ടയം-1-227

 

ഇടുക്കി-1-70

 

എറണാകുളം-2-337

 

തൃശൂർ-1-244

 

പാലക്കാട്-1-177

 

മലപ്പുറം-1-157

 

കോഴിക്കോട്-1-236

 

വയനാട്-1-56

 

കണ്ണൂർ-1-172

 

കാസർകോട്-1-59

 

ആകെ-19-3190

 

പരീക്ഷ എഴുതാൻ 3190 പേർ

കെഎഎസ്, ഡപ്യൂട്ടി കലക്ടർ തസ്തികകൾക്കായി നടത്തുന്ന പൊതു പരീക്ഷ എഴുതുന്നത് 3190 പേർ. ഇതിൽ 3144 പേർ കെഎഎസ് (സ്ട്രീം 1– 2126, സ്ട്രീം 2– 1018)  പരീക്ഷ എഴുതുന്നവരാണ്. ബാക്കി ഡപ്യൂട്ടി കലക്ടർ പരീക്ഷയിലെ അപേക്ഷകർ. കെഎഎസ് പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ 3208 (സ്ട്രീം 1–  2160, സ്ട്രീം 2– 1048) പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഇതിൽ 64 പേർ (സ്ട്രീം 1– 34, സ്ട്രീം 2– 30)  പുറത്തായി. ബാക്കി 3144 പേരാണ് രണ്ടു സ്ട്രീമുകളിലായി പരീക്ഷ എഴുതുക. കേസ് നിലവിലുള്ളതിൽ സ്ട്രീം 3ന്റെ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. 

 

3 പേപ്പറുകൾ 

കെഎഎസ് മെയിൻ വിവരണാത്മക പരീക്ഷയ്ക്ക് 3 പേപ്പറുകളാണുള്ളത്. ഇതിൽ  പേപ്പർ 1 (ജനറൽ സ്റ്റഡീസ് പേപ്പർ– 1) നവംബർ 20 രാവിലെ 9.30 മുതൽ 12 വരെയും  പേപ്പർ 2 (ജനറൽ സ്റ്റഡീസ് പേപ്പർ– 2) അന്ന് ഉച്ചയ്ക്ക് 1.30 മുതൽ 4 വരെയും നടക്കും. പേപ്പർ 3 (ജനറൽ സ്റ്റഡീസ് പേപ്പർ– 3)   21 രാവിലെ 9.30 മുതൽ 12 വരെയാണ് നടത്തുക. 

English Summary: Kerala Administrative Service Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com