പിഎസ്‌സി പ്രിലിമിനറി പരീക്ഷാ കൺഫർമേഷൻ , ഇവ ശ്രദ്ധിക്കുക

PSC-OMR-Sheet
SHARE

പിഎസ്‌സിയുടെ എസ്എസ്എൽസി തല പ്രിലിമിനറി പരീക്ഷയ്ക്ക് 150 തസ്തികകൾ. വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ്, ക്ലാർക്ക്/ടൈപ്പിസ്റ്റ്, എൽഡി ടൈപ്പിസ്റ്റ്, ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ ഉൾപ്പെടെയുള്ള തസ്തികകളിലാണു ഫെബ്രുവരിയിൽ പൊതുപരീക്ഷ നടത്തുന്നത്. 

ഇതിനായി ഡിസംബർ 12 വരെ കൺഫർമേഷൻ നൽകണം. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിലെ പ്യൂൺ തസ്തികയിൽ ഡിസംബർ 4 മുതൽ 23 വരെയാണു കൺഫർമേഷൻ നൽകേണ്ടത്. 

നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. കൺഫർമേഷൻ സമയപരിധിക്കു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ 75 മിനിറ്റായിരിക്കും.

കൺഫർമേഷൻ:‌‌ ഇവ ശ്രദ്ധിക്കുക

∙ ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചിട്ടുള്ളവർ ഓരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം.

∙ ഏതു ഭാഷയിലുള്ള ചോദ്യക്കടലാസ്സാണ് (മലയാളം / തമിഴ് / കന്നഡ) ആവശ്യമെന്നും ഏതു ജില്ലയിലാണു പരീക്ഷ എഴുതേണ്ടതെന്നും രേഖപ്പെടുത്തണം. ഉദ്യോഗാർഥി തിരഞ്ഞെടുക്കുന്ന ഭാഷയിലെ ചോദ്യക്കടലാസ് മാത്രമേ ലഭ്യമാക്കൂ.

∙ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്യൂണിക്കേഷൻ മേൽവിലാസത്തിലെ ജില്ല തന്നെ പരീക്ഷ എഴുതാനും തിരഞ്ഞെടുക്കണം.
 

English Summary: Kerala PSC Confirmation

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA