ADVERTISEMENT

വനിതകൾക്കു നല്ല രീതിയിൽ നടത്താവുന്ന ലഘുസംരംഭമാണ് ആഭരണനിർമാണം. ചെറിയ പരിശീലനത്തിലൂടെ ഈ സംരംഭരംഗത്തേക്കു കടന്നുവരാവുന്നതാണ്. ആഭരണനിർമാണത്തിനൊപ്പം അതിനുള്ള പരിശീലനത്തിനു ഫാഷൻ അക്കാദമികൂടി നടത്തുന്ന വീട്ടമ്മ മലപ്പുറം കോട്ടയ്ക്കലിലുണ്ട്. മാസം തോറും 70,000 രൂപ ഇതുവഴി അവർ സമ്പാദിക്കുന്നു. പാർട് ടൈം ആയും ഇത്തരം സംരംഭങ്ങൾ നടത്താമെന്നതാണു സൗകര്യം. 

നിർമാണം, വിപണനം  

പുതുതലമുറയുടെ അഭിരുചി മനസ്സിലാക്കി ഡിസൈനുകൾ രൂപകൽപന ചെയ്യുന്നതിലാണ് ഈ സംരംഭത്തിന്റെ വിജയം. പരിശീലനത്തിനൊപ്പം സ്വന്തം ഭാവനയും ഇക്കാര്യത്തിൽ പ്രധാനമാണ്. ടെറാക്കോട്ട കമ്മൽ, ടെറാക്കോട്ട മാലകൾ, പേപ്പർ ജ്വല്ലറി കമ്മൽ, പേപ്പർ മാലകൾ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങളുണ്ടാക്കാം. ‌‍‍‌

കടകൾ വഴി മാത്രമല്ല, സ്വന്തം നിലയിൽ കസ്റ്റമേഴ്സിനെ കണ്ടെത്തിയും വിൽപന വ്യാപിപ്പിക്കാം. സ്ഥാപനങ്ങളിലും വീടുകളിലും വിൽപനമേളകളിലും സ്റ്റാളുകളിലും മറ്റും നേരിട്ടെത്തിച്ചു വിൽക്കാനും സൗകര്യമുണ്ട്. മിക്കവാറും ഇനങ്ങൾക്കു 40% വരെ ലാഭം കിട്ടും. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കിടയിൽ സ്വർണാഭരണങ്ങളെപ്പോലെത്തന്നെ ഡിമാൻഡ് ഇപ്പോൾ ഇത്തരം ആഭരണങ്ങൾക്കുണ്ട്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙മേശ, കസേര മുതലായവ (വീട്ടിലുള്ളത് ഉപയോഗപ്പെടുത്തിയാലും മതി): 10,000.00 

∙100 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മുറിയുണ്ടാകണം. വീട്ടിലെ ഒരു മുറിയോ വീടിന്റെ ഒരു ഭാഗമോ ഉപയോഗപ്പെടുത്താവുന്നതുമാണ്. 

ആവർത്തന നിക്ഷേപം 

(മാസംതോറും 1,000 ആഭരണങ്ങൾ ഉണ്ടാക്കാനുള്ള യൂണിറ്റിന്) 

∙ആഭരണങ്ങൾ ഉണ്ടാക്കാനുള്ള വസ്തുക്കൾക്ക്: 60,000.00 

∙രണ്ടു പേർക്ക് 400 രൂപ നിരക്കിൽ കൂലി (25 ദിവസത്തേക്ക്): 20,000.00 

∙വാടക ഉൾപ്പെടെ മറ്റു വിൽപനച്ചെലവുകൾ: 3,000.00 

ആകെ: 83,000.00 

ആകെ നിക്ഷേപം: 10,000+83,000=93,000.00 

പ്രതിമാസ വരുമാനം 

∙ടെറാക്കോട്ട കമ്മൽ മാസം 200 എണ്ണം ഉൽപാദിപ്പിച്ചാൽ: ശരാശരി 250–300 രൂപയ്ക്കു വിൽക്കാം. കുറഞ്ഞത് 50,000 രൂപ വരുമാനം. ലഭിക്കാവുന്ന കുറഞ്ഞ ആദായം: 20,000.00 

∙ടെറാക്കോട്ട മാലകൾ മാസം 50 എണ്ണം ഉൽപാദിപ്പിച്ചാൽ: ശരാശരി 600 മുതൽ 2000 വരെ രൂപയ്ക്കു വിൽക്കാം. കുറഞ്ഞത് 30,000 രൂപ വരുമാനം. ലഭിക്കാവുന്ന കുറഞ്ഞ ആദായം: 12,000.00 

∙പേപ്പർ ജ്വല്ലറി കമ്മൽ മാസം 800 എണ്ണം ഉൽപാദിപ്പിച്ചാൽ: ശരാശരി 50–150 രൂപയ്ക്കു വിൽക്കാം. കുറഞ്ഞത് 40,000 രൂപ വരുമാനം ലഭിക്കും. ലഭിക്കാവുന്ന കുറഞ്ഞ ആദായം: 12,000.00 

∙പേപ്പർ മാലകൾ മാസം 50 എണ്ണം ഉൽപാദിപ്പിച്ചാൽ: ശരാശരി 500 മുതൽ 1000 വരെ രൂപയ്ക്കു വിൽക്കാം. കുറഞ്ഞത് 25,000 രൂപ വരുമാനം. ലഭിക്കാവുന്ന കുറഞ്ഞ ആദായം: 10,000.00 

ആകെ വരുമാനം (കുറഞ്ഞത്): 1,30,000.00 

ആകെ അറ്റാദായം (കുറഞ്ഞത്): 54,000.00 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope Of Jewellery Designing 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com